4 – ബിജെപിക്ക് മുസ്ലീങ്ങള്‍ വോട്ട് ചെയ്യുന്നത് ഭയന്നിട്ടോ ?

2012 ഇലെ അസംബ്ലി ഇലക്ഷനില്‍ 31% മുസ്ലീങ്ങള്‍ മോദി നയിച്ച ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ഭിന്നിച്ചുഭരിക്കലിന്റെ ഉസ്താദ് എന്ന് മാധ്യമങ്ങളും എന്‍‌ജി‌ഓകളും ആവര്‍ത്തിച്ചു അലമുറയിട്ടിട്ടും! പക്ഷേ ആ പിന്തുണയെ മോഡിവിരുദ്ധര്‍, ‘ഭയം മൂലം ചെയ്ത വോട്ടുകള്‍’ എന്നാരോപിച്ചു തള്ളിക്കളയുകയാനുണ്ടായത്.

അസിഫാ ഖാന്‍

അസിഫാ ഖാന്‍

ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ 2012 ഇലെ ഇലക്ഷന് 4 ആഴ്ച മുന്‍പുമാത്രം ബിജെപിയില്‍ ചേര്‍ന്ന ഭറൂച്ചിലെ മുന്‍ കോണ്‍ഗ്രസ് വക്താവ് ആസിഫാഖാന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക. ആസിഫ വളരെയധികം ആദരണീയയായ ഒരു വ്യക്തിയാണ്. അവരെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ബഹുമാനിക്കുന്നുണ്ട്. അവര്‍ ബി‌ജെ‌പിയില്‍ ചേര്‍ന്നത് ഒരു തരംഗം തന്നെയുണ്ടാക്കി.
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നേരിട്ടു കോണ്‍ഗ്രസ് വക്താവായി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെ അവര്‍ ജേണലിസ്റ്റ് എന്ന പേരില്‍ പ്രശസ്തയായിരുന്നു. ജേണലിസ്റ്റ് എന്ന നിലയില്‍ അവര്‍ വളരെയധികം പേരുണ്ടാക്കി. പക്ഷേ കോണ്‍ഗ്രസുകാരിയെന്ന പേര് 4 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് ശേഷം അവര്‍ ഉപേക്ഷിക്കുകയുണ്ടായി.

എങ്ങനെയാണ് അവരും മറ്റുധാരാളം മുസ്ലീങ്ങളും മോഡിയുടെ ബി‌ജെ‌പിയോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതെന്ന് ആസിഫയുടെ വാക്കുകളിലൂടെ തന്നെ ശ്രവിക്കൂ.


“ഒരു ജേണ‍ലിസ്റ്റ് എന്ന നിലയില്‍ ധാരാളം രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും അടുത്തിടപഴകാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ഞാനും അഹമ്മദ് [പട്ടേല്‍] സാഹിബും ഭറൂച്ചുകാരായതിനാല്‍ ആ പ്രദേശത്തെ അറിയപ്പെടുന്ന ജേണലിസ്റ്റ് എന്ന നിലയില്‍ എന്നെ അദ്ദേഹത്തിന് വര്‍ഷങ്ങളുടെ പരിചയമുണ്ട്. എനിക്കു നല്ല പേരുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാവാം 2008ഇല്‍ അദ്ദേഹം എന്നെ ഗുജറാത്ത് കോണ്‍ഗ്രസ് വക്താവായി നേരിട്ടു തെരഞ്ഞെടുത്തത്. അതുകൂടാതെ ഞാന്‍ ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായിരുന്നു. അദ്ദേഹം ഇതുപോലെ ഞങ്ങളുടെ ജില്ലയില്‍ നിന്നും ആരെയെങ്കിലും നേരിട്ടു തെരഞ്ഞെടുത്ത് ഇത്രയും ഉയര്‍ന്ന പദവി നല്‍കിയതായി എനിക്കറിയില്ല.
എനിക്കൊരു രാഷ്ട്രീയപാരമ്പര്യവുമില്ല, ഞാനൊരു തെരഞ്ഞെടുപ്പിലും മല്‍സരിച്ചിട്ടുമില്ല; ഞാന്‍ കോണ്‍ഗ്രസിന്റെ ഒരു സാദാ മെംബര്‍ പോലുമായിരുന്നില്ല. എന്നിട്ടും ഇത്രയും ഭാരിച്ച ഉത്തരവാദിത്തം എന്നെ നേരിട്ടു ഏല്‍പ്പിക്കുകയായിരുന്നു. ഞാനെന്റെ കഴിവിന്റെ പരമാവധി എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയാക്കിയിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. എന്നെ ഏല്‍പ്പിച്ച എല്ലാം ഞാന്‍ ചെയ്തിട്ടുമുണ്ട്. പാര്‍ട്ടിക്ക് വേണ്ട മാധ്യമപ്രചരണമായിരുന്നു എന്‍റെ ജോലി. പക്ഷേ എനിക്കോരിക്കലും മീഡിയയെ അഭിമുഖീകരിക്കേണ്ടി വന്നില്ല. എന്‍റെ ജോലി ഒരിയ്ക്കലും അതായിരുന്നില്ല. ഉദാഹരണത്തിന് രാഹുല്‍ ഗാന്ധി പ്രചരണത്തിന് വരുമ്പോള്‍ വേണ്ട പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്യുകയാണ് എന്‍റെ ജോലി. രാഹുലിന് അഭയ് ഉഠാന്‍ എന്ന ആശയം നല്കിയത് തന്നെ ഞങ്ങളാണ്. ഗുജറാത്തില്‍ വന്നു ചെറുപ്പക്കാരെ അഭിമുഖീകരിക്കാനും അവരുമായി സംവദിക്കാനും ഞങ്ങള്‍ രാഹുലിനെ ക്ഷണിച്ചു. ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് ഒരു വിശദമായി ഒരു ലിസ്റ്റും ഞങ്ങള്‍ കൊടുത്തു.
ചിലദിവസങ്ങളില്‍ ഞാന്‍ രാത്രി 1 മണി വരെയൊക്കെ ഇരുന്നു ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ചര്‍ച്ച ചെയ്യുക പാര്‍ട്ടി എന്തൊക്കെ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം, എങ്ങനെ അത് നമുക്ക് അനുകൂലമാക്കിത്തീര്‍ക്കാം, രാഹുലിന്റെ സന്ദര്‍ശനത്തില്‍ അയാള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്, നമ്മള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രശ്നത്തെ എങ്ങനെ ഹൈലൈറ്റ് ചെയ്യാം ഇതൊക്കെയായിരുന്നു. എന്നെ ഒരു കാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ എന്‍റെ പരമാവധി കഴിവുകള്‍ ഉപയോഗിച്ച് ആ പ്രശ്നം നേരിടുകയാണ് എന്‍റെ രീതി.
കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച 4 കൊല്ലവും എനിക്കു കാണാന്‍ സാധിച്ചത് ജനത്തിന് അത്യന്താപേക്ഷിതമായ പ്രശ്നങ്ങളില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ ഒഴിഞ്ഞുമാറല്‍ സമീപനമായിരുന്നു. ഗുജറാത്തില്‍ ഞങ്ങള്‍ക്ക് ഒരു നല്ല സംസ്ഥാനനേതൃത്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് തീരേണ്ട പ്രശ്നങ്ങള്‍ എപ്പോഴും ഡെല്‍ഹിയില്‍ അയക്കേണ്ടി വന്നു. അങ്ങനെ പോയ പ്രശ്നങ്ങളാകട്ടെ, ഒന്നുകില്‍ ഡെല്‍ഹിയില്‍ എത്തുമ്പോള്‍ ഒരുപാട് താമസിക്കും അല്ലെങ്കില്‍ നേതാക്കള്‍ ആര്‍ക്കും തന്നെ ഇതൊന്നു നോക്കാന്‍ പോലും സമയമുണ്ടാകില്ല. അടിസ്ഥാനപരമായ പല വലിയ പ്രശ്നങ്ങളും ദേശീയതലത്തില്‍ ചെല്ലുമ്പോള്‍ വളരെ ‘ചെറിയ പ്രശ്നങ്ങള്‍’ ആയി മാറുകയും അതാരും തിരിഞ്ഞുനോക്കാതെ വരികയും ചെയ്തിരുന്നു. ഈ അവഗണന ഒരു ബൂമറാങ് പോലെ തിരിച്ചടിച്ചു. ജനത്തിന് ഞങ്ങളിലുള്ള അവരുടെ പ്രതീക്ഷ മങ്ങിത്തുടങ്ങി.
ഉദാഹരണത്തിന് എന്നെ സമീപിച്ച ഒരു വിധവ. അവരുടെ ഭര്‍ത്താവിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റിലായിരുന്നു ജോലി. അതൊരു കേന്ദ്രസ്ഥാപനമാണ്. അവര്‍ക്കു ജോലി കൊടുക്കാമെന്നു പറഞ്ഞിട്ടു വെറുതെ നടത്തിക്കുകയാണ്. അവര്‍ രേഖകളുമായി എന്നെ മൂന്നുനാല് വട്ടം കാണാന്‍ വന്നു. പിന്നെ അവര്‍ക്കും ഞങ്ങളെ വെറുപ്പായി. ഞങ്ങള്‍ എങ്ങനെ അവരുടെ മുഖത്ത് നോക്കും ? കച്ചില്‍ ഞാന്‍ ചെന്നപ്പോള്‍ പണ്ട് കോണ്‍ഗ്രസ് അനുഭാവികളായിരുന്ന കുറെ മുസ്ലീങ്ങള്‍ ബി‌ജെ‌പിയിലേക്ക് മാറിയെന്നറിഞ്ഞു. അവരെന്തുകൊണ്ടു മാറി എന്നറിയാന്‍ എനിക്കു ആകാംക്ഷയായി. അവര്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ നേരത്ത് ഉദാഹരണത്തിന് ഉദ്യോഗസ്ഥര്‍ കനിഞ്ഞു ഒരു ലൈസന്‍സ് കിട്ടണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരെ വകവയ്ക്കാറുപോലുമില്ല. അവര്‍ക്ക് സന്ദര്‍ശനത്തിന് മിക്കപ്പോഴും അനുമതി പോലും കൊടുക്കാറില്ല. അതേസമയം ബി‌ജെ‌പിയില്‍ കൃത്യമായി എല്ലാം ചെയ്തു കൊടുക്കാറുണ്ട്. അവരില്‍ ഒരാളുടെ സുഹൃത്ത് അവരുടെ ഒരാവശ്യം ഒരു ബി‌ജെ‌പി നേതാവിന്റെ അടുത്തുകൊണ്ടു പോയി സാധിച്ചുകൊടുത്തു. അവര്‍ക്കെന്തു കൊണ്ട് പിന്നെ ബി‌ജെ‌പിയില്‍ ചേര്‍ന്നുകൂടാ ? അവരില്‍ ഒരാള്‍ പറഞ്ഞത് എന്‍റെ കുടുംബം ഇന്ന് പുലര്‍ന്ന് പോരുന്നത് ബി‌ജെ‌പിക്കാര്‍ കാരണമാണ്. ബി‌ജെ‌പി കൌണ്‍സിലര്‍ അന്ന് ലൈസന്‍സ് കിട്ടാന്‍ സഹായിച്ചത് കൊണ്ട് ഞാനിപ്പോ ബി‌ജെ‌പിക്കാരനാണ്.
എന്‍റെ സ്വന്തം പട്ടണത്തില്‍ ഒരു കൊച്ചുപയ്യന്‍ ഒരു ചൈനീസ് ഫുഡ് കിയോസ്ക് നടത്തുന്നുണ്ട്. അവന്‍ 2006 മുതല്‍ ബി‌ജെ‌പിക്കാരനാണ്. അവനെന്തുകൊണ്ടു ബി‌ജെ‌പിക്കാരനായി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞതിങ്ങനെ ” എന്‍റെ കിയോസ്കിന് ലൈസന്‍സ് കിട്ടാന്‍ വേണ്ടി ഞാന്‍ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ അടക്കം സമീപിക്കാത്ത ആള്‍ക്കാരില്ല. 6 പേരുള്ള എന്‍റെ കുടുംബത്തിന്റെ അന്നം കണ്ടെത്തുന്നത് ഞാനൊരാളാണ്. അവസാനം നിരാശനായിരിക്കുമ്പോള്‍ എന്‍റെ ഒരു സുഹൃത്ത് മുഖേന ഞാന്‍ ബി‌ജെ‌പി എം‌എല്‍‌എയെ സമീപിച്ചു. അദ്ദേഹം എന്നെ പോകേണ്ട എല്ലാ വകുപ്പുകളിലും കൃത്യമായി കൊണ്ടുപോയി അവസാനം നഗരപാലികയില്‍ നിന്നും [കോര്‍പ്പറേഷന്‍] ലൈസന്‍സ് സംഘടിപ്പിച്ചു തന്നു. ഇപ്പോ എന്‍റെ സുഹൃത്ത് എന്നോടു ബി‌ജെ‌പിയുടെ ബാനര്‍ എന്‍റെ ലോറിയില്‍ വെക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ എങ്ങനെയാണ് പറ്റില്ലെന്ന് പറയുക ? എന്നെ സഹായിച്ചത് അവനാണ്.”
വേറൊന്ന്, മുസ്ലീങ്ങള്‍ ഹജ്ജിന് പോകുമ്പോള്‍ കുറച്ച് ഔദ്യോഗികരേഖകള്‍ വേണ്ടതുണ്ട്. അവരുടെ മേഖലയിലെ എം‌എല്‍‌എയുടെ അടുത്താണ് ഈ വക കാര്യങ്ങള്‍ക്കായി ജനം സമീപിക്കുക. എന്‍റെ സ്ഥലത്തു കോണ്‍ഗ്രസുകാരനായ മുസ്ലീം എം‌എല്‍‌എയെ ജനം സമീപിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ പോലും കിട്ടിയില്ല. എന്നാല്‍ ഹിന്ദുവായ ബി‌ജെ‌പി എം‌എല്‍‌എ അവര്‍ക്കാവശ്യമുള്ളത് ഉടനടി ചെയ്തുകൊടുത്തു. ഹജ്ജിന് പോകാനുള്ള രേഖകള്‍ പോലും ഹിന്ദു എം‌എല്‍‌എമാര്‍ മടികൂടാതെ ഒപ്പുവയ്ക്കുമ്പോള്‍ അതിനു കോണ്‍ഗ്രസുകാരെ ഒന്നു കണ്ടുകിട്ടാന്‍ തന്നെ ബുദ്ധിമുട്ടാണ്. ബി‌ജെ‌പി ഇത്രയും സൌമനസ്യത്തോടെ, സൌഹാര്‍ദ്ദത്തോടെ, യാതൊരുവിധ വേര്‍തിരിവുമില്ലാതെ പാവപ്പെട്ട മുസ്ലീങ്ങളെപ്പോലും സഹായിക്കുന്നു.
കഴിഞ്ഞ ഇലക്ഷനില്‍ ഭറൂച്ചില്‍ ഒരു മണ്ഡലത്തില്‍ ബി‌ജെ‌പിയും കോണ്‍ഗ്രസ്സും മുസ്ലീങ്ങള്‍ക്കാണ് സീറ്റ് നല്‍കിയത്. എന്നാല്‍ ജയിച്ചത് ബി‌ജെ‌പി സ്ഥാനാര്‍ഥിയാണ്. ദേശീയനേതാവായ അഹമ്മദ് പട്ടേല്‍ സാഹിബിന്റെ ഏരിയാ ആയിട്ടുപോലും അവിടെ മുസ്ലീങ്ങള്‍ക്കിടയില്‍ ബി‌ജെ‌പിക്കു അനുകൂലമായ ഒരു മനോഭാവം ഉണ്ട് എന്നതാണു ഇതൊക്കെ ശരിവയ്ക്കുന്നത്. പക്ഷേ അഹമ്മദ് പട്ടേലിന് അവിടത്തെ പ്രശ്നങ്ങള്‍ ഒന്നന്വേഷിക്കാന്‍ പോലും സമയമില്ല. ലോക്കല്‍ പാര്‍ട്ടിവിഭാഗമാണെങ്കില്‍ പ്രവര്‍ത്തനരഹിതവും. അവരുടെ ആകെ പ്രവര്‍ത്തനം ദേശീയനേതാക്കള്‍ വരുമ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യലാണ്. പേരിനു വേണ്ടി മാത്രം നില്‍ക്കുന്ന ഇത്തരം ആള്‍ക്കാരെ ഈ ഫോട്ടോകള്‍ കൂടിയില്ലെങ്കില്‍ ഒരുപക്ഷേ തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചരിഞ്ഞെന്ന് പോലും വരില്ല.”