Sikh Massacre

സന്നദ്ധസംഘനകൾ സ്ഥിതിഗതികളുടെ പഠനം നടത്തി, പ്രശ്നങ്ങളുടെ വലിപ്പം മനസ്സിലാക്കി വരുമ്പോഴേക്കും സര്‍ക്കാര്‍ എല്ലാം ശാന്തമായി എന്നു പറഞ്ഞ് ക്യാമ്പുകൾ പിരിച്ചുവിടാനുള്ള ഉത്തരവിറക്കി.എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയാലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കഴിയൂ എന്നവര്‍ നിരബന്ധം പിടിച്ചു.

സ്വന്തം വീടുകൾ നശിപ്പിക്കപ്പെട്ട പലരെയും ഇതേവിധത്തിൽ ബസ്സിൽ കയറ്റി വിട്ടു, എങ്ങോട്ടെന്നില്ലാതെ. നന്ദ്നഗരിയിലെ മഹീന്ദർ കൗറിന്റെ വീട് അക്രമികള്‍ കൊള്ളയടിച്ചതിനു ശേഷം തകര്‍ത്തിരുന്നു.അവരുടെ ആകെയുള്ള വരുമാനമാർഗ്ഗമായിരുന്ന ചായക്കടയും തയ്യല്‍ മെഷീനും അക്രമികൾ നശിപ്പിച്ചിരുന്നു.ഈ സ്ത്രീയേയും ഷ്യാമിലി കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഇറക്കിവിട്ടു. യൂണിവേർസിറ്റി തുറക്കുന്നതിനു മുൻപേ ഒരുദിവസം (നവംബർ 11)ന് തന്നെ അവരെ അവിടെ നിന്നും ഇറക്കിവിട്ടുവെന്ന് മഹീന്ദർ കൗർ സാക്ഷ്യപ്പെടുത്തുന്നു. കുട്ടക്കൊല നടന്ന് ഒരാഴ്ച പോലും തികഞ്ഞില്ല എന്ന വസ്തുതകൂടി നാം മനസ്സിലാക്കണം. “”നിങ്ങൾ ഇറങ്ങിപ്പോയില്ലെങ്കിൽ ഞങ്ങൾ ചവിട്ടി പുറത്താക്കും ’’ഇതായിരുന്നു മഹീന്ദർ കൗറിനു ലഭിച്ച ഭീഷണി. കല്യാൺപുരിയിലും ഷാക്കുർപൂറിലും തങ്ങളുടെ നശിപ്പിക്കപ്പെട്ട വീടുകളുടെ അടുത്തു തുറസ്സായ സ്ഥലത്താണ് പലരും പിന്നീട് തങ്ങിയത്.

നവംബർ ആറിനു അടുത്താണ് ഭരണകുടം തങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചുപൂട്ടുന്നതിനെകുറിച്ച് അറിയിച്ചത്. ഈസമയത്താണ് പലരും ദുരിതാശ്വാസക്യാമ്പുകളിലേക്ക് എത്തിച്ചേർന്നതു തന്നെ. ഒന്നാം തിയ്യതി തുടങ്ങി മൂന്നു ദിവസം നടന്ന സംഹാര താണ്ഡവത്തിന്റെ ഇരകൾക്ക് ആകെ ലഭിച്ചത് രണ്ടു ദിവസം! പലരും തിരിച്ചുപോകുന്നതിനു പകരം ഇവിടെ കിടന്നു തന്നെ മരിക്കുമെന്നു പറയുന്നുണ്ടായിരുന്നു. തങ്ങളുടെ ഉറ്റവരെ കൊന്നൊടുക്കിയ സ്ഥലത്തേക്കോ, തങ്ങളുടെ മാനം കവർന്ന സ്ഥലത്തേക്കോ ആരാണ് പെട്ടെന്നു തന്നെ തിരിച്ചു പോകാൻ ഉള്ള മനോനില കാണിക്കുക? അവിടെ പടർന്നിരുന്ന പൊതുവികാരം ഇതായിരുന്നു. “ആ സ്ഥലം ഞങ്ങൾക്കിപ്പോൾ ശ്മശാനഭൂമി”യാണ്. കുറച്ചുകുടി സുരക്ഷിതമായ മേഖലകളിൽ താമസിച്ചിരുന്നവർ ഭരണകൂടത്തിന്റെ ശവത്തിൽ കുത്തലിനു മുൻപു തന്നെ അവരുടെ വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. പ്രധാനമായും അയല്‍ക്കാരും സ്വന്തം പ്രദേശത്തെ ആളുകളും കൊള്ളയിലും കൊലയിലും പങ്കു ചേര്‍ന്ന പുനരധിവാസ കോളനികളിലെ പാവങ്ങളാണ് വീട്ടിലേക്ക് മടങ്ങാന്‍ വിമുഖരായിരുന്നത്.

ഏതെങ്കിലും ഭരണകുടം ഈ ബലഹീനരായ ഇരകളെ എവിടേക്കുമില്ലാതെ തള്ളിവിടുന്നതിനെതിരെ അവസാനം നാഗരിക് ഏക്താ മഞ്ചിനു ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകൾക്ക് തൃപ്തികരമായ സൌകര്യങ്ങളും സുരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കുന്നതുവരെ ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചു പൂട്ടരുതെന്നെ ഹർജിയാണ് സമർപ്പിച്ചുത്. നവംബര്‍ 16നു ഹൈക്കോടതി ക്യാമ്പുകള്‍ അടച്ചുപൂട്ടുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി.നവംബര്‍ 19നു ഒരാളെയും അവരുടെ താത്പര്യത്തിന് വിരുദ്ധമായി ക്യാമ്പില്‍ നിന്ന് ഇറക്കിവിടില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.എന്നാല്‍ ആ സമയത്തിനുള്ളില്‍ തന്നെ ഫരാഷ് ബസാര്‍ ക്യാമ്പൊഴിച്ചു മറ്റെല്ലാ സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകളും ശൂന്യമാക്കിയിരുന്നു.

ആളുകളെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിന്റെ പിറകില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു. അവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കാലത്തോളംഅവര്‍ കലാപത്തിന്റെയും ആ സമയത്തെ ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെയും പരാജയത്തിന്റെയും ഇരകളായി അവശേഷിക്കും.തിരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത് സര്‍ക്കാരിന് അത് ഒരു വലിയ ശല്യമാകുമായിരുന്നു.രണ്ടാമതായി കൂടുതല്‍ കാലം അവര്‍ ക്യാമ്പുകളില്‍ താമസിച്ചാല്‍ അവര്‍ക്കിടയില്‍ ഒരു ഐക്യബോധം രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു.അങ്ങനെ വന്നാല്‍ അവര്‍ കൂട്ടായി നഷ്ടപരിഹാരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി സര്‍ക്കാരുമായി വിലപേശാന്‍ സാധ്യതയുണ്ട്.മൂന്നാമതായി,ഇവരൊക്കെയും ഒരുമിച്ചു താമസിക്കുമ്പോൾ സന്നദ്ധ സംഘടനകൾക്ക് സര്‍ക്കാരിന്റെനഷ്ടപരിഹാര പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സഹായങ്ങള്‍ രാഷ്ട്രീയക്കാരുടെ കയ്യിലോ മറ്റു ഗുണ്ടാതലവൻമാരുടെ കയ്യിലോ എത്താതെ അതു അർഹതപ്പെട്ടവര്‍ക്ക് ലഭിക്കുമായിരുന്നു.

നാലാമതായി നിര്‍ബന്ധിച്ച് വീടുകളിലേക്ക് അയക്കപ്പെട്ടവര്‍ക്കെല്ലാം തങ്ങളുടെ വീടുകളില്‍ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും നടത്തി താമസിക്കേണ്ടിയിരുന്നു.ഇതോടെ കൊള്ളയുടെയും കൊലയുടെയും നിര്‍ണ്ണായക തെളിവുകളെല്ലാം നശിപ്പിക്കപ്പെടുമായിരുന്നു.സര്‍ക്കാര്‍ ക്രമാനുഗതമായി തെളിവുകള്‍ സ്വീകരിക്കുകയോ ഓരോ കുടുംബത്തിനും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയോ ചെയ്തില്ല. അത് ചെയ്യുമെന്നുള്ള പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല.

അഞ്ചാമതായി ആളുകളെ അവരുടെ വീടുകളിലേക്ക് തിരിച്ചയച്ചു കഴിഞ്ഞാല്‍ അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും അവര്‍ നേരിട്ട അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതില്‍ നിന്നും അക്രമികള്‍ക്കെതിരെ സാക്ഷി പറയുന്നതില്‍ നിന്നും തടയാന്‍ കഴിയും. പുനരധിവാസ കോളനികളില്‍നിന്നുള്ള പാവപ്പെട്ടവര്‍ക്കായിരുന്നു ഈ പ്രശ്നം ഏറ്റവും രൂക്ഷമായിരുന്നത്. അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഭൂരിപക്ഷവും അത്തരക്കാരായിരുന്നു.സമ്പന്ന വിഭാഗത്തില്‍പെട്ടവര്‍ എല്ലാം തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അല്ലെങ്കില്‍ മറ്റു സ്വകാര്യ സ്ഥലങ്ങളിലോ താമസ സൗകര്യം നേടിയിരുന്നു. ഈ കലാപത്തിനിരയായവരില്‍ നിന്ന് അവര്‍ ക്യാമ്പുകളില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെ മൊഴിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ സാക്ഷിമൊഴികള്‍ ലഭിക്കാന്‍ എളുപ്പമാകുമായിരുന്നു.അവര്‍ ആ സമയത്ത് പത്രക്കാരോടും മറ്റ്‌ അന്വേഷകരോടും സ്വതന്ത്രമായി സംസാരിക്കുന്നുണ്ടായിരുന്നു.ഞാന്‍ അവരുമായി അഭിമുഖം നടത്തിയപ്പോള്‍ ,കൂട്ടബലാല്‍സംഗംത്തിനിരയായ ചില സ്ത്രീകള്‍ ഒഴിച്ച് ഒരാള്‍ പോലും തങ്ങളുടെ അനുഭവങ്ങള്‍ പറയാന്‍ വിമുഖത കാട്ടിയില്ല.അവര്‍ തങ്ങളുടെ മൊഴികള്‍ റെക്കോര്ഡ് ചെയ്യാനും ഫോട്ടോയെടുക്കാനും അനുവദിക്കുക മാത്രമല്ല തങ്ങളെ ആക്രമിച്ചവരെയും അതിനു നേതൃത്വം കൊടുത്തവരെയും (അവരെത്ര ഉന്നതരായാലും) കുറിച്ച് വെളിപ്പെടുത്താനും തയ്യാറായി.കൊലപാതകികളും ഗുണ്ടകളും സ്വൈര്യവിഹാരം നടത്തുന്ന സ്ഥലങ്ങളിലേക്ക് ബലമായി മടക്കി അയക്കപ്പെട്ടതിനു ശേഷം ഇരകളാരും അവരുടെ മനസ്സു തുറക്കാന്‍ തയ്യാറായില്ല.ഈ കൂട്ടക്കൊല സര്‍ക്കാരിന്റെ തന്നെ ചെയ്തിയായതുകൊണ്ട് അവരുടെ മൊഴിയെടുക്കാന്‍ ഒരു ശ്രമം പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

Sikh Massacre

നമ്മുടെ രാഷ്ട്രീയക്കാരുടെ ചെയ്തികൾ മൂലം ദൌര്‍ഭാഗ്യവശാല്‍ ഇന്ന് ജനാധിപത്യം എന്നത്യം അഴിമതിയുടെയും ഗുണ്ടായിസത്തിന്റെയും പര്യായമായി മാറിയിരിക്കുന്നു. അതുകൊണ്ട്, രാഷ്ട്രീയമായ നശിച്ച സമൂഹം പട്ടാളത്തെപ്പോലുള്ള വിഭാഗത്തിന്റെ ഇടപെടലുകളിലൂടെ സമൂഹശുദ്ധീകരണം ആഗ്രഹിക്കുന്നു.ഇതു പട്ടാളഭരണം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്ന് ആളുകള്‍ കരുതുന്നത് കൊണ്ടാണോ?നമ്മളില്‍ ചിലര്‍ പ്രതീക്ഷിക്കുന്നത് പോലെ ഇവർ ശരിക്കും അഴിമതിരഹിതമാണോ?

നമുക്ക് അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും ഉദാഹരണമായി ഉണ്ട്. ഈ രണ്ടു രാജ്യങ്ങള്‍ക്കും ദീര്‍ഘകാലത്തെ പട്ടാള ഭരണത്തിന്റെ ചരിത്രവും ഉണ്ട്.എന്നാല്‍ അഴിമതിയുടെയും ക്രമക്കേടിന്റെയും കാര്യത്തില്‍ ഇവിടുത്തേക്കാള്‍ മോശമാണ് അവിടങ്ങളിലെ സ്ഥിതി.അതുകൊണ്ട് പട്ടാള ഭരണം നല്ലതായിരിക്കും എന്നു പറയുന്നത് ചില ദുര്‍ഘട സമയങ്ങളിലോഴിച്ചാല്‍ ആളുകള്‍ക്ക് പട്ടാളഭരണത്തിന്റെ അനുഭവം ഇല്ലാത്തത് കൊണ്ടാണ്.ചില സ്ഥലങ്ങളില്‍ പോലീസുകാര്‍ എല്ലായിടത്തും ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ചില പട്ടാളക്കാരും ചെയ്യാറുണ്ട്.

ഭരണകൂടത്തിന്റെദുരിതാശ്വാസപ്രവർത്തനങ്ങളുടെസ്വഭാവം

കോൺഗ്രസ്സ് (ഐ) നേതാക്കന്‍മാരാണ് ഈ കലാപത്തിന് നേതൃത്വം നല്‍കിയതെന്നും,ഭരണകൂടം അടിമത്വത്തിന്റെ പാതയിൽ ഈ കലാപത്തിനു ഒത്താശ ചെയ്തു എന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്ന്നും. ഈ കൂട്ടരാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി വരുന്നത്. കലാപത്തിന്റെ ഇരകളോടുള്ള അവരുടെമനോഭാവം ഏതോ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട ആളുകളോട് കാണിക്കുന്ന ഔദാര്യം പോലെയായിരുന്നു.

ഈ കൂട്ടക്കൊലക്ക് നേരിട്ടോ അല്ലാതെയോ ഉത്തരവാദികളായ അതേ അധികാരിവര്‍ഗ്ഗത്തിനാണ് പരാതികളും നിവേദനങ്ങളും സമർപ്പിക്കേണ്ടത് എന്നുതായിരുന്നു ഏറ്റവും ദുരിതപൂർണ്ണമായ കാര്യം. സന്നദ്ധ സംഘടനകൾക്കും വ്യക്തികള്‍ക്കും ഈ വിഭാഗത്തിനെ തന്നെ സമീപിക്കേണ്ട ഗതികേടുണ്ടായി. ഉദാഹരണത്തിന് കലാപത്തിൽ വിധവകളാക്കപ്പെട്ടവർക്കും, കുടുംബത്തിലെ പുരുഷന്മാർ മുഴുവന്‍ കൊല്ലപ്പെട്ട സ്ത്രീകൾക്കും പ്രത്യേക ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഒപ്പിട്ട എഴുത്ത് രാജീവ് ഗാന്ധിക്ക് അയക്കേണ്ടി വന്നു. കലാപത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനു നൽകുന്ന സഹായനിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതുപോലുള്ള പല നിവേദനങ്ങളും സമർപ്പിക്കപ്പെട്ടു. ഈ കത്തുകളൊക്കെയും എന്തോ ഔദാര്യം അഭ്യർത്ഥിക്കുന്ന രീതിയിലായിരുന്നു.

ഈ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയിലെല്ലാം,ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ഒരുതരത്തിലും ഉത്തരവാദിത്വമില്ലാത്ത അര്‍ഹതയില്ലാത്ത കുറച്ച് ആളുകള്‍ക്ക് എന്തോ ദാനം നല്‍കുകയാണെന്ന രീതിയിലായിരുന്നു പെരുമാറിയത്. ഈ രീതിയിലുള്ള സമീപനം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയപ്പോഴും പ്രകടമായിരുന്നു. അർദ്ധമനസ്സോടെയായിരുന്നു ഇതു തുടങ്ങിയതു തന്നെ. നവംബർ നാലാം തീയ്യതി മുതൽ നഗരം കുറച്ചു ശാന്തമായപ്പോൾ, പട്ടാളത്തിനു നഗരത്തിൽ ശാന്തിയും സമാധാനവും കൈവരുത്താനുള്ള ചുമതല നൽകപ്പെട്ടു. സ്വന്തം വീടുനഷ്ടപ്പെട്ടവരും സ്വന്തം സ്ഥലത്ത് സുരക്ഷിതരല്ല എന്നു തോന്നിയവരും നഗരത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീങ്ങി. കുറച്ചെണ്ണം സര്‍ക്കാര്‍ തുടങ്ങി,പക്ഷേ കൂടുതല്‍ കേന്ദ്രങ്ങളും തുടങ്ങിയത് ഗുരുദ്വാരകൾ ആയിരുന്നു.

പതിവുപോലെ സര്‍ക്കാര്‍ അവസരോചിതമായി പ്രവര്‍ത്തിക്കാതെ മെല്ലെപ്പോക്ക് തുടര്‍ന്നു. ആദ്യ ദിവസങ്ങളിൽ തയ്യാറെടുപ്പില്ലാതെദുരിതാശ്വാസക്യാമ്പുകളാക്കിയ സ്കൂളുകളിലും കോളേജുകളിലും,പോലീസ് സ്റ്റേഷനുകളിലും ആളുകളെ കുത്തിനിറച്ചിരുന്നു.എന്നാല്‍ ഒരിടത്തും ഭക്ഷണം ലഭിച്ചിരുന്നില്ല, വൈദ്യസഹായമോ പുതപ്പുകളോ വസ്ത്രമോ ലഭിച്ചില്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലലലോ?പ്രദേശത്തെ ഹിന്ദുക്കളും സിഖുകാരുമാണ് അവർക്ക് ഭക്ഷണം എത്തിച്ചിരുന്നത്.ഉദാഹരണത്തിന്, ഫരാജ് ബസാറിൽ, ജിൽമിൽ കോളനിയിലെ ആളുകൾ ഇരകൾക്ക് വേണ്ടി ഒരു ലങ്കാര്‍(സൌജന്യ ഭക്ഷണശാല) സംഘടിച്ചു,കാരണം സര്‍ക്കാര്‍ കലാപത്തിന്റെ ഇരകൾക്ക് വേണ്ടി അവിടെ ഭക്ഷണസൗകര്യം ഒരുക്കിയിരുന്നില്ല .പലരും ഒളിച്ച്ചിരുന്നത് കാരണം ദിവസങ്ങളായി ആഹാരം കഴിച്ചിരുന്നില്ല.

സര്‍ക്കാര്‍ അവസാനം ഭക്ഷണം അയക്കാൻ തുടങ്ങിയെങ്കിലും, അവര്‍ അംഗീകരിച്ച പത്തു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാത്രമാണ് അവർ ഈ സജ്ജീകരണങ്ങൾ നടത്തിയത്. ഗുരുദ്വാരകളില്‍ സംഘടിപ്പിക്കപ്പെട്ട ഇരുപതോളം ക്യാമ്പുകള്‍ അംഗീകൃതമല്ല എന്നു പറഞ്ഞതിനാല്‍ ഈ ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് വിരളമായി സഹായം ലഭിച്ചിരുന്നുള്ളൂ.

സന്നദ്ധസംഘടനകളുടെ സഹായത്തോടെ സിഖ് സമൂഹം ഈ ക്യാമ്പുകളിലേക്ക് വേണ്ടുന്ന സഹായം എത്തിച്ചുകൊണ്ടിരുന്നു. ഈ പറയുന്ന പത്തു അംഗീകൃത ക്യാമ്പുകളിലും ഭക്ഷണസംവിധാനം വളരെ മോശമായ രീതിയിലായിരുന്നതിനാലും ലഭിച്ച ഭക്ഷണങ്ങൾ മതിയാവാതെയുള്ള സാഹചര്യങ്ങൾ ഉള്ളതിനാലും സന്നദ്ധസംഘടനകൾക്ക് അവിടെയുള്ള അന്തേവാസികൾക്കും ഭക്ഷണം, പുതപ്പ്, മറ്റു അത്യാവശ്യ സാധനങ്ങളായ പാത്രങ്ങൾ ബക്കറ്റ് മുതലായവ കൃത്യമായ വേളകളിൽ നൽകേണ്ടി വന്നു.

വളരെയധികം സന്നദ്ധസംഘടനകൾ, പ്രത്യേകിച്ചും ഈ കലാപത്തിനുശേഷം രൂപം കൊ­ നാഗരിക് ഏക്താ മഞ്ച് ഈ വിടവ് നികത്താനുള്ള ശ്രമങ്ങൾ സജീവമായി നടത്തി. അവർ സംഭാവനകളും പഴയ വസ്ത്രങ്ങളും, മരുന്നുകളും മറ്റും പല സ്ഥലങ്ങളിലും നിന്നും സ്വരൂപിച്ച് ക്യാമ്പുകളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. ചില ഡോക്ടർമാരും ഇവരെ സഹായിക്കാനായി കൂടെ ചേർന്നു. ചില ക്യാമ്പുകളിൽ ഭരണകൂടത്തിന്റെ കൈകൾ ഈ സഹായങ്ങൾക്കു കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന്റെ ഭാഗമായി സന്നദ്ധസംഘടനാ പ്രവർത്തകരെ തിരിച്ചറിയൽ കാർഡിലൂടെ മാത്രമേ ക്യാമ്പുകളിലേക്ക് പ്രവേശിപ്പിക്കയുള്ളു എന്നു ശഠിച്ചു എങ്കിലും ഈ നീക്കങ്ങൾ ഫലം കണ്ടില്ല.

Sikh Massacre

സിഖുകാർക്ക് അഭയം കൊടുത്ത ഹിന്ദുക്കൾ പോലീസ് സ്റ്റേഷനിൽ സഹായത്തിനായി സമീപിച്ചപ്പോൾ സിഖുകാരെ അക്രമികൾക്ക് കൈമാറാൻ ആവശ്യപ്പെട്ടു എന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഒരു സിഖുകാരൻ തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പോലീസ് വണ്ടിയിലേക്ക് ഓടിക്കയറി എന്നും, എന്നാൽ പോലീസ് അയാളെ ജനക്കൂട്ടത്തിന് എറിഞ്ഞുകൊടുത്തെന്നും അവിടെ വെച്ചു തന്നെ അയാൾ കൊല്ലപ്പെട്ടെന്നും ഒരു ദൃകസാക്ഷി പറഞ്ഞിരുന്നു.

പോലീസിന്റെ കെടുകാര്യസ്ഥതക്ക് വ്യാപകമായി പറയപ്പെടുന്ന മറ്റൊരു കാരണം ഡെൽഹി പോലീസിലെ സിഖു പോലീസുകാരെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്. അതിന്റെ ഒരു വ്യാഖ്യാനം, ഇന്ദിരാഗാന്ധി ഉച്ചക്ക് മുൻപേ മരണപ്പെട്ടെങ്കിലും പോലീസിന് ഇന്ദിരയുടെ മരണവാർത്ത ഔദ്യോഗികമായി ലഭിച്ചത് 5 മണിക്ക് ശേഷമാണ് . രണ്ടു ഡി.ഐ.ജിമാർ രാത്രിമുഴുവൻ ഡെൽഹി പോലീസിലെ വലിയൊരു ശതമാനം വരുന്ന സിഖ് പോലീസുകാരെ നിരായൂധികരിക്കുന്നതിൽ വ്യാപൃതരായിരുന്നു. അവരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി. എന്തിന്, സൈന്യത്തിൽ പോലും സിഖ് പട്ടാളക്കാരെ നിരായുധികരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്‌.

ഇതുകൊണ്ട്‌, അക്രമികളെ നിലക്ക് നിർത്തേ­ വളരെ വിലപ്പെട്ട സമയം നഷ്ടമായി എന്നു മാത്രമല്ല, മറിച്ച് ഈ സ്ഥിതി കുറച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമായിരുന്ന സിഖ് പോലീസുകാരെ തഴയുകയും ചെയ്തു. അതുകൊണ്ടു തന്നെ തെമ്മാടികൾക്കും, കൊള്ളയടിക്കുന്നവർക്കും കൊലപാതകികൾക്കും സധൈര്യം തങ്ങളുടെ ക്രൂരപ്രവര്‍ത്തികൾ തുടരുന്നതിൽ യാതൊരു തടസ്സവുമുണ്ടാകില്ല്ല എന്ന ഉറപ്പ് ലഭിച്ചിരുന്നു.

എരിതീയിൽഎണ്ണയൊഴിക്കൽ ?

ഗു­ണ്ടകളും പോലീസും ചേര്‍ന്ന് ഭരണം നടത്തുന്ന ഒരു അവസ്ഥയിലേക്ക് നമ്മൾ അതി വേഗം മാറിക്കൊണ്ടിരിക്കുന്നു. ഇന്ദിരയുടെ വധത്തിനും കലാപത്തിനും ശേഷം, ഭരണകൂടം പ്രധാനമന്ത്രിയുടെ സുരക്ഷാ ഭടൻമാരുടെ സംഘത്തെ പൊളിച്ചടുക്കന്നതിനെ പറ്റിയും നഗരത്തിൽ കൂടുതൽ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനെപ്പറ്റിയും പോലീസ് സേനയുടെ വിപുലീകരണത്തെക്കുറിച്ചും പല വാർത്തകളും പ്രചരിപ്പിച്ചിരുന്നു. ഇതുമുറിവിൽ ഉപ്പു തേക്കുന്നതിന് തുല്യമായിരുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഈ കലാപത്തിൽ മാത്രമല്ല സമാനമായ സംഭവങ്ങളിലും പോലീസ് ഒന്നുകിൽ കലാപത്തിൽ സജീവമായി പങ്കെടുത്തു അല്ലെങ്കിൽ കലാപം കണ്ടില്ലെന്നു നടിച്ചു എന്നത്. ഇതിനു കാരണമെന്തെന്നാൽ, ഈ പോലീസുകാരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ മേലാളന്മാർ തന്നെയാണ് ക്രിമിനലുകളുടെയും ഗുണ്ടാതലവൻമാരുടേയും രക്ഷാധികാരികൾ. കൂടുതൽ ആളുകളും വാദിക്കുന്നത് സത്യസന്ധമായി രാഷ്ട്രീയ ഇടപെടലില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ പോലീസ് സേന മതിയെന്നാണ്.ഇതെങ്ങനെ സാധ്യമാകും എന്നാര്‍ക്കുമറിയില്ല.

പോലീസോ രാഷ്ട്രീയക്കാരോ ഇത്തരം ധാര്‍മ്മിക പ്രഭാഷണങ്ങളിൽ താത്പര്യം കാണിച്ചതായി ഞാൻ ഇതുവരെ കേട്ടിട്ടില്ല. പോലീസ് സേനയിൽ ഉടച്ചു വാര്‍ക്കൽ നടത്തി ,അവരെ അവർ സംരക്ഷിക്കേണ്ട ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാക്കാതെ എട്ടായിരം പേരെ കൂടുതലായി സേനയിൽ ചേർത്തതുകൊണ്ട് (32000 പേരാണ് ഇപ്പോഴുള്ളത്) പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല .മറിച്ച് കൂടുതൽ വഷളാവാനേ അത് ഉപകരിക്കൂ. ഇതു പൊതുസമൂഹത്തിൽ കൂടുതൽ വിഷം പകരാന്‍ അത് കാരണമാകും.

സൈന്യത്തിന്റെവരവ്

വന്‍തോതിലുള്ള അക്രമങ്ങളെ തുടര്‍ന്ന് അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കാൻ നവംബർ ഒന്നിന് സൈന്യത്തെ വിളിച്ചു എന്നും പത്രങ്ങളും ആകാശവാണിയും ദൂരദര്‍ശനും പറയുന്നുണ്ടായിരുന്നെങ്കിലും സൈന്യത്തിന് ഇതെപ്പറ്റി വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ നല്‍കുകയോ കലാപം അടിച്ചമര്‍ത്താൻ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ അനുവദിക്കുകയോ ചെയ്തില്ല.നിര്‍ണ്ണായകമായ ആദ്യദിവസങ്ങളിൽ നഗരത്തിൽ എത്ര പട്ടാളക്കാരെ വിന്യസിച്ചു എന്ന കണക്ക് നല്‍കാൻ പോലീസും സിവിൽ ഭരണസംവിധാനവും പരാജയപ്പെട്ടു.

എന്നാല്‍ പട്ടാളം അക്രമികള്‍ക്ക് നേരെ വെടിവേച്ചതായോ അല്ലെങ്കില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ആരെയെങ്കിലും രക്ഷിച്ച്ചതായോ ഉള്ള സംഭവങ്ങള്‍ ഉണ്ടായില്ല. സിവിൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും അനാസ്ഥമൂലം പല പട്ടാള ഉദ്യോഗസ്ഥരും തങ്ങളുടെ സൈനികര്‍ക്ക് അവരവരുടെ ജോലി നിർവ്വഹിക്കാനുള്ള നിർദ്ദേശങ്ങൾ കൃത്യമായി നൽകിയിരുന്നില്ല, ഈ രണ്ടു വിഭാഗങ്ങളും സൈന്യത്തിന് അവരുടെ ജോലി ചെയ്യാനുള്ള അധികാരം നൽകിയതുമില്ല.കൊള്ളയടിക്കുന്നവരും കൊലപാതകികളും അവരുടെ ജോലി ചെയ്ത് തീരുന്നത് വരെ സൈന്യത്തിനെ നിഷ്ക്രിയരായി ഇരുത്താനുള്ള വ്യക്തമായ പദ്ധതികളുണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാൻ,

നഗരത്തിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള പട്ടാളത്തിന്റെ വരവിനെ എല്ലാവരും സ്വാഗതം ചെയ്തു. പലരും പട്ടാള ഭരണം വേണമെന്ന് പോലും പറഞ്ഞു.ഇതു ശരിക്കും നമ്മുടെ സമൂഹത്തിന്റെ ശോചനീയാവസ്ഥയില്‍ നിന്നുള്ള ദുഖകരമായ പ്രതികരണമാണ്. ആളുകള്‍ എല്ലാ കാര്യത്തിലും പട്ടാളത്തിന്റെ ഇടപെടല്‍ ആഗ്രഹിക്കുന്നത്,പട്ടാളം രാഷ്ട്രീയത്തിന് അതീതമാണ് എന്ന തെറ്റിദ്ധാരണ മൂലമാണ്.അതുവഴി അഴിമതി നിറഞ്ഞ ഭരണസംവിധാനം ശുദ്ധീകരിക്കപ്പെടുമെന്ന് അവര്‍ കരുതി.

Sikh Massacre

പോലീസിന്റെ പങ്ക്

നഗരത്തിന്റെ എല്ലാ ഭാഗത്തും പോലീസുകാര് അവർ പരിശീലിച്ച വേഷങ്ങൾ അഭിനയിച്ചു.ഒന്നുകിൽ അവർ ഹാജർ അല്ലായിരുന്നു അല്ലെങ്കിൽ കലാപബാധിതരുടെ ആവര്‍ത്തിച്ചുള്ള അപേക്ഷകളും കണ്ടില്ലെന്നു നടിച്ചു.ഉണ്ടായിരുന്ന പോലീസുകാരാകട്ടെ സന്തോഷഭരിതരായ കാണികളെപ്പോലെയായിരുന്നു പെരുമാറിയത്.അവർ കുറ്റകൃത്യങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചില സ്ഥലത്ത് അക്രമങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.യുസഫ് സരായ് ഗുരുദ്വാര കത്തിച്ചതിൽ ഒരു പോലീസുകാരന്റെ പങ്കിനെക്കുറിച്ച് ദൃക്സാക്ഷിയായ ഒരു സുഹൃത്ത് വിവരിച്ചിരുന്നു.”നവംബർ ഒന്നിന് വൈകിട്ട് മൂന്നിനും നാലിനും ഇടയിൽ പ്രദേശത്തെ ഒരുസംഘം തെമ്മാടികൾ അവിടെ കാവൽ നിന്നിരുന്ന പോലീസുകാരനെ സമീപിച്ച് “ദയവായി ഇവിടെ നിന്ന് പോകൂ, ഞങ്ങള്‍ക്ക് ഈ ഗുരുദ്വാര കത്തിക്കണം”എന്നു പറഞ്ഞു.പോലീസുകാരൻ പ്രസന്നനായി മറുപടി പറഞ്ഞു “എന്തായാലും നിങ്ങള്‍ക്കത് കത്തിക്കണം ,കുറച്ചു നേരം കാത്തിരിക്കൂ,അപ്പോൾ എന്റെ ഡ്യൂട്ടി സമയം കഴിയും.അതു കഴിഞ്ഞു നിങ്ങള്‍ക്ക് കത്തിക്കാം.”.തന്‍റെ ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ആൾ വരുന്നതിന്റെ ഇടയിൽ 15 മിനിറ്റ് ഇടവേള കിട്ടുമേന്നും ആ സമയത്ത് നിങ്ങള്‍ക്ക് കത്തിക്കാമെന്നും അയാൾ അവര്‍ക്ക് ഉറപ്പ് നല്‍കി.പക്ഷേ ആ തെമ്മാടികളുടെ നേതാവിന് അത് വിശ്വാസമായില്ല.അയാൾ പറഞ്ഞു”നോക്കൂ ഇപ്പോൾ ഞങ്ങളുടെ കൂടെ ആളുകളുണ്ട്.ഞങ്ങള്‍ക്ക് അധികനേരം കാത്ത് നില്‍ക്കാൻ പറ്റില്ല.മാത്രവുമല നിങ്ങളെ ഞങ്ങള്‍ക്കറിയാം ഇനിവരുന്നത് ആരാണെന്ന് ആര്‍ക്കറിയാം”ഇത് പറഞ്ഞിട്ട് അയാൾ ആ പോലീസുകാരനെ കുറച്ചു ദൂരേക്ക് വിളിച്ചു കൊണ്ടുപോയി.ഈ സമയം ബാക്കിയുള്ള ആക്രമികൾ പോയി ഗുരുദ്വാരക്ക് തീവെച്ചു.”

പി.യു.സി.എൽ.-പി.യു.ഡി.ആർ.(PUCL-PUDR) റിപ്പോര്‍ട്ടിൽ സമാനമായ സംഭവങ്ങൾ പറയുന്നുണ്ട്.നവംബർ ഒന്നിന് ഞങ്ങൾ ലജ്പത് നഗർ പ്രദേശം സന്ദര്‍ശിച്ചപ്പോൾ ,അവിടെ സിഖുകാരുടെ കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തിട്ടും പോലീസിന്റെ അസാന്നിദ്ധ്യം വ്യക്തമായി ശ്രദ്ധയിൽ പെട്ടു.കയ്യിൽ ആയുധങ്ങളുമായി വലിയൊരു സംഘം യുവാക്കളാണ് തെരുവ് ഭരിച്ചിരുന്നത്.പൊലീസിന്റെ ഒരേയൊരു ലക്ഷണം,കുറച്ചകലെയായി സമാധാന പ്രവര്‍ത്തകരെ തടയാനായി റോഡിനു കുറുകെ ഇട്ട ജീപ്പായിരുന്നു.സമാധാന ജാഥക്കാർ വന്നപ്പോൾ ഒരു പോലീസ് ഇന്‍സ്പെക്ടർ അവരെ തടഞ്ഞു കൊണ്ട് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നോര്‍മ്മിപ്പിച്ചു.അവർ ഈകൊള്ളക്കാര്‍ക്കും കലാപകാരികള്‍ക്കും നിരോധനാജ്ഞ ബാധകമ അല്ലേ എന്നു ചോദിച്ചപ്പോൾ,അയാള്‍ഒരു മറുപടിയും നല്‍കിയില്ല പകരം ലജ്പത് മാര്‍ക്കറ്റിലേക്ക് പോകുന്നത് സ്വന്തം ഉറപ്പിലായിരിക്കണം എന്ന് എന്നു താക്കീത് ചെയ്തു.ഞങ്ങളുടെ പ്രദേശത്ത് തന്നെ ഗുരുദ്വാരകള്‍ക്ക് തീവെച്ചതിനു ശേഷവും പോലീസുകാർ ചിരിച്ചു കളിച്ച് തമാശകൾ പറഞ്ഞു കൊണ്ടിരുന്നതല്ലാതെ ആ തെമ്മാടികളെ താടയാൻ ഒന്നും ചെയ്തില്ല.എന്നാൽ ഞങ്ങൾ സമീപവാസികൾ ചേര്‍ന്ന് തീയണക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ഞങ്ങളെ തടയുകയാണ് ചെയ്തത്.മറ്റു സ്ഥലങ്ങളിലുള്ളവരും ഇതേ കഥകൾ തന്നെയാണ് പറഞ്ഞത്.

പോലീസിനു ഉന്നത അധികാരികളിൽ നിന്നുള്ള ഉത്തരവ് ലഭിച്ചിരുന്നില്ല എന്നു വിശ്വസിക്കുന്നവർ പോലും താഴെക്കിടയിലുള്ള പോലീസുകാരുടെ പ്രവര്‍ത്തികൾ വിശദീകരണം ആവശ്യമുള്ളതാണ് എന്നു പറയുന്നുണ്ട്.നിരവധി കോണ്ഗ്രസ് നേതാക്കൾ കലാപം സംഘടിപ്പിക്കുന്ന കാര്യം ഈ പോലീസുകാര്‍ക്കറിയാമായിരുന്നു.പക്ഷേ അവരാരും കലാപം തടയാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഉന്നത പോലീസ് അധികാരികളുടെയും ഭരണകക്ഷിയിലെ മേലാളന്‍മാരുടേയും ഉഗ്രകോപത്തിന് ഇരയാകാൻ ആഗ്രഹിച്ചില്ല.അതുകൊണ്ട് അവർ ഒന്നും ചെയ്യാതെ ആര്‍ക്കും തടസ്സമുണ്ടാക്കാതെ സുരക്ഷിതമായ വഴി സ്വീകരിച്ചു. പരമ്പരാഗതമായി ഇത്തരം നിഷ്‌ഠുരന്‍മാരായ രാഷ്ട്രീയക്കാരും ലോക്കൽ പോലീസും തമ്മിൽ അവിഹിത ബന്ധം ഉള്ളത്‌ കൊണ്ട്,പോലീസിന് ഉന്നതങ്ങളിൽ നിന്ന് ഇതിനുള്ള നിര്‍ദ്ദേശങ്ങൾ കിട്ടിയില്ലെങ്കിൽ തന്നെ തന്നെ അവർ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമായിരുന്നു.കൊള്ളമുതലുകളിൽ പങ്ക് നല്‍കാം എന്ന വാഗ്ദാനം നല്‍കി കൊള്ളക്കാർ പലരും ഈ പോലീസുകാരുമായി സഖ്യം ചെയ്തിരുന്നു.കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ ഗണ്യമായ പങ്കും പോലീസുകാരാണ് കൈക്കലാക്കിയത് എന്ന് നിരവധിപേർ ആരോപിച്ചിട്ടുണ്ട്

ശിവപുരി ഏക്സ്റ്റൻഷനിൽ താമസിക്കുന്ന സർദാർ സന്തോക്ക് സിംഗ് പറയുന്നു,” നവംബർ 2നു ഞങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ,പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കല്ലെടുത്തെറിഞ്ഞാലെത്തുന്ന ദൂരത്തിലാണ് ഞങ്ങൾ താമസിക്കുന്നതെങ്കിലും ഒരു പോലീസുകാരനും ഞങ്ങളെ രക്ഷിക്കാൻ എത്തിയില്ല.പോലീസ് സ്റ്റേഷൻ തന്നെ പിന്നീട് ദുരിതാധ്വാസ ക്യാമ്പാക്കിയപ്പോൾ ഞങ്ങളും മറ്റു നിരവധി പേരും അഭയം തേടിയതും അവിടെത്തന്നെയാണ്.എന്നാൽ ഒരു ഒരു എഫ്.ഐ.ആർ. പോലും രജിസ്റർ ചെയ്യാൻ അവർ തയ്യാറായില്ല.”

ഞാൻ ഇന്റർവ്യൂ ചെയ്ത പല കുടുംബങ്ങൾക്കും, അവർ എങ്ങനെയെങ്കിലുംപോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവര്‍ക്ക് അഭയം നിഷേധിക്കപ്പെട്ടു. ഉദാഹരണത്തിന് ഷാൻ കൌറും തന്റെ മകളും എങ്ങിനെയോ അക്രമികളിൽ നിന്നും രക്ഷപ്പെട്ടു സീലാംപൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തങ്ങളുടെ വീട്ടിലെ പുരുഷന്മാരെ അക്രമിച്ചു കൊന്നുവെന്നും ഞങ്ങൾക്ക് അഭയം നൽകണമെന്നും യാചിച്ചെങ്കിലും അവരെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി വിട്ടു. പിന്നീടവർ ഒരു ഹിന്ദു ബന്ധു വീട്ടിൽ അഭയം നേടുകയാണ് ചെയ്തത്. തന്റെ കോളനിയിലെ പോലീസ് സ്റ്റേഷന്റെ മുൻപിൽ വച്ചാണ് പല കൊലപാതകങ്ങളും നടന്നതെന്നും കൗർ പറഞ്ഞു.

ശങ്കർ നഗറിലെ ഗുരുദ്വാരയിൽ ഗ്രന്ഥിയായി ജോലി ചെയ്യുന്ന സർദാർ മഹീന്ദർ സിംഗ് തന്റെ അനുഭവം പങ്കു വെക്കുന്നു. “നവംബർ മൂന്നാം തീയ്യതി വൈകിട്ട് നാലരയായപ്പോൾ പട്ടാളം വരികയും ആളുകളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാണോ എന്നു ആരായുകയും അതു കേട്ട് ഒളിച്ചുനിന്നവരൊക്കെയും പുറത്തിറങ്ങി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. ഒരു ട്രക്കു നിറയെ ആളുകളെ ക്യാമ്പിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ ബാക്കി ഉള്ള ട്രക്കുകളിലേക്ക് കയറാൻ തയ്യാറെടുക്കുന്ന വേളയിൽ അവരെ തടഞ്ഞുകൊണ്ട് സൈന്യം “ഞങ്ങൾക്കു അടുത്ത സ്ഥലത്തുതന്നെ വളരെ അത്യാവശ്യമായ ജോലി തീർക്കാനുണ്ട് അതു കഴിഞ്ഞ് ഞങ്ങൾ തിരിച്ചു വരാം” എന്നു പറഞ്ഞു ഒഴിഞ്ഞ ട്രക്കുകളുമായി അവിടെ നിന്നും നീങ്ങി. സൈന്യം അവിടെ നിന്നും പോയതിനു പിന്നാലെ തന്നെ അക്രമികൾ നടുറോഡിൽ നിസ്സഹായരായി നിൽക്കുന്ന സിഖുകാർക്കെതിരെ നിറയോഴിച്ചു. ഒരു സർദാർ മരണപ്പെട്ടു.ആളുകൾ പരിഭ്രാന്തരായി എങ്ങനെയെങ്കിലും ഒളിക്കാനായി ഓടി. എന്റെ അളിയനും ഇളയ മകനും വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്ന് വന്ന അക്രമികൾ വീടിന്റെ വാതിൽ തല്ലിപ്പൊളിച്ചു. രണ്ടുപേരും ഹിന്ദു അയൽവാസിയുടെ വീടിന്റെ മേൽക്കൂരയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ അവരെ വലിച്ചുതാഴെയിട്ടു വടികൊണ്ടും ഇഷ്ടികകൊണ്ടും തല്ലിച്ചതച്ചു. ഉടനെ തന്നെ അവരുടെമേൽ പെട്രോൾ ഒഴിച്ചു അവരെ ജീവനോടെ കത്തിച്ചു. എന്റെ ഭാര്യക്ക് അവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വളരെ വലിയതോതിൽ പൊള്ളലേറ്റു. വീട്ടിലുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടെങ്കിലും ഞങ്ങളുടെ അയൽക്കാർ ഞങ്ങളുടെ വീടെങ്കിലും കത്തിച്ചു കളയുന്നതിൽ നിന്നും രക്ഷിച്ചു. “

കൃഷ്ണനഗറിൽ പോലീസ് സ്റ്റേഷന് ഏതാനും വാര അകലത്തിലുള്ള ഒരു വീട്ടിലെ പന്ത്രണ്ടുപേരെയും ജീവനോടെ അവരുടെ വീട്ടിൽ വച്ചുതന്നെ പച്ചയോടെ കത്തിച്ചിട്ടും പോലീസിന്റെ യാതൊരു ഇടപെടലും ഉണ്ടായില്ല. ഒരു പുരുഷൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാളെ ഇരുമ്പുകമ്പികൊണ്ടു തല്ലിച്ചതച്ചു കത്തുന്ന വീട്ടിലേക്ക് എറിഞ്ഞു.ഒരു സ്ത്രീയും രക്ഷപെടാൻ ശ്രമിച്ചിരുന്നു.പക്ഷേ ഗുരുതരമായി പൊള്ളലേറ്റതിനാൽ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

പോലീസ് സ്വയരക്ഷക്കു വേണ്ടി കയ്യിൽ കിട്ടിയ ആയുധങ്ങൾ കൊണ്ട് പ്രതിരോധിച്ച സിഖുകാരെ നിരായുധീകരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അതുവഴി സ്വയംപ്രതിരോധത്തിനുള്ള അവരുടെ നിയമപരമായ അവകാശം പോലീസ് നിഷേധിച്ചു.ക്രമസമാധാനം കാത്തുസൂക്ഷിക്കാനെന്ന വ്യാജേനയുള്ള പൊലീസിന്റെ ഇടപെടലിന്റെ ഉദാഹരണമായിരുന്നു സിഖുകാരുടെ നിരായൂധീകരണം. ഇത്തരം പോലീസ് ഇടപെടലിന്റെ പരിണതഫലമായി അവർ ഇടപെടാതിരുന്ന സംഭവങ്ങളേക്കാൾ കൂടുതൽ സിഖുകാര്‍ക്ക് ജീവൻ നഷ്ടമായി.

കല്യാൺപുരിയിലെ ബിന്ദോ പറയുന്നത് ആ എസ്.എച്ച്.ഒ. പോലീസുകാരോടു സിഖുകാരുടെ വീടുകൾ കൊള്ളയടിക്കാൻ ആജ്ഞാപിച്ചു എന്നാണ്. ഇതിനെ എതിർത്തവർ അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് സിഖുകാരെ സംരക്ഷിക്കുന്നതിനു പകരം അവരുടെ വീടുകൾ റെയ്ഡ് ചെയ്തു. ഈ കോളനിയിലെ തന്നെ മറ്റു ബ്ളോക്കുകളിലെ ചില ആളുകൾ ആരോപിച്ചത് എസ്.എച്ച്.ഒ. അക്രമികളുടെ കൂടെ ഉണ്ടായിരുന്നു. എന്നും സിഖുകാരെ ജീവനോടെ കത്തിക്കാൻ പോലീസ് വണ്ടിയിൽ നിന്നും ഡീസൽ എടുത്തുനൽകി എന്നുമാണ്.

Sikh Massacre

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെട്ടു

എല്ലാ കൊലപാതകങ്ങളുടെയും കൊള്ളയുടേയും കൊള്ളിവെയ്പിന്റെയും സംഘാടകർ പുരുഷന്മാരായിരുന്നു.എന്നാല്‍ ആദ്യത്തെ ആക്രമണത്തിനു ശേഷം സ്ത്രീകളും കുട്ടികളും തങ്ങള്‍ക്ക് കയ്യില്‍ കിട്ടുന്നതൊക്കെ കൈക്കലാക്കി ഈ കൊള്ളയില്‍ പങ്കുചേര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഉദാഹരണമായി പഞ്ചാബി ബാഗില്‍ ,ജെ.ജെ കോളനിയില്‍ നിന്നും മദിപൂരില്‍ നിന്നുമുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും വന്ന് ഗുരുദ്വാരകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള കൊള്ളമുതലുകൾ പങ്കിട്ടെടുത്തു.എന്നാല്‍ ആക്രമണം നടത്തിയത്‌ പുരുഷന്മാർ മാത്രമായിരുന്നു.

പ്രതിരോധത്തിനും സമാധാനത്തിനും വേണ്ടിയുള്ള സംഘടിത ശ്രമങ്ങളില്‍ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്.മിക്ക സ്ഥലത്തും സ്ത്രീകളെ അതില്‍ നിന്നെല്ലാം ഒഴിവാക്കിയിരുന്നു.ടി.വി.യില്‍ ചില സ്ത്രീകളുടെ അഭിമുഖത്തില്‍ രാത്രി മുഴുവന്‍ കാവല്‍ നിന്നവര്‍ക്ക്‌ ചായയുണ്ടാക്കി കൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തിരുന്നത് എന്നു പറഞ്ഞിരുന്നു.

ഞാന്‍ താമസിച്ചിരുന്ന ലജ്പത് നഗറില്‍ ആദ്യശ്രമമെന്ന നിലയില്‍ ഞങ്ങളുടെ ബ്ളോക്കിലെ റസിഡന്റ്സ് അസോസിയേഷന്‍റെ ഒരു യോഗം വിളിച്ചിരുന്നു.എന്നാല്‍ അത് അത്ര കാര്യക്ഷമമായി നടന്നിരുന്ന അസോസിയേഷന്‍ ആയിരുന്നില്ല.വീട്ടില്‍ പുരുഷന്‍മാരുള്ള സ്ത്രീകളാരും അതില്‍ അംഗങ്ങളായിരുന്നില്ല.പ്രായപൂര്‍ത്തിയായ ആണ്‍മക്കളില്ലാത്ത വിധവകളോട് പോലും അംഗത്വഫീസ്‌ കൃത്യമായി വാങ്ങിയിരുന്നെങ്കിലും അവരാരും കമ്മിറ്റിയിലോ അതിന്റ പ്രവര്‍ത്തനങ്ങളിലോ താത്പര്യം കാണിച്ചിരുന്നില്ല.എന്റെ വീട്ടില്‍ പുരുഷന്‍മാർ ഇല്ലാത്തത്‌ കൊണ്ട് ഞാന്‍ അതില്‍ അംഗമായിരുന്നു.യോഗം വിളിക്കുകയാണെങ്കില്‍ എന്നെയും അറിയിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്നെയോ മറ്റു സ്ത്രീകളെയോ ആലോചനായോഗത്തില്‍ പങ്കെടുപ്പിച്ചില്ല.പുരുഷന്മാർ പ്രതിരോധ പ്രവര്‍ത്തനം അവരുടെ ജോലിയായി മാത്രം കരുതി.ആക്രമണം ഉണ്ടാവുകയാണെങ്കില്‍ സ്ത്രീകൾ വീട്ടിനുള്ളിലേക്ക് ഓടുമെന്നു കരുതി.

രാത്രിയില്‍ യുവാക്കൾ തെരുവുകളില്‍ റോന്തു ചുറ്റി.വഴിയില്‍ കാണുന്ന സ്ത്രീകളെ ശകാരിച്ചു.അവരുടെ കൈകളില്‍ ലാത്തികളും ഇരുമ്പ്‌ കമ്പികളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു.അക്രമികളെയും ഈ രാത്രി കാവല്ക്കാരെയും ഒരുമിച്ചു കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമായിരുന്നു.ലജ്പത് നഗറിലും മറ്റ് ചില സ്ഥലങ്ങളിലും അകമികളാണ്‌ എന്ന് തെറ്റിദ്ധരിച്ച് ഈ കാവല്‍ സംഘങ്ങൾ പരസ്പരം ആക്രമിച്ച സംഭവങ്ങളും ഉണ്ടായി.

പല യുവാക്കളും തങ്ങൾ കണ്ട സിനിമയിലെ നായകന്‍മാരെപ്പോലെ ആകാനുള്ള അവസരമായാണ് ഇതിനെ കണ്ടത്.ചിലർ വ്യാജ മുന്നറിയിപ്പുകളും കിംവദന്തികളും പ്രചരിപ്പിക്കാനുള്ള നല്ല അവസരമായും കരുതി.ചെറിയ പ്രകോപനങ്ങള്‍ക്കും അല്ലെങ്കിൽ പ്രകോപനങ്ങൾ സങ്കല്‍പ്പിച്ച് യുവാക്കൾ വടികളുമായി റോഡിലൂടെ ഓടാന്‍ തുടങ്ങി .ഞങ്ങളുടെ പ്രദേശത്തെ യുവാക്കളുടെ ആക്രമണ സ്വഭാവവും അവരുടെ റോഡിലെ പ്രകടനങ്ങളും കണ്ടപ്പോൾ അത് ഇനി വേറൊരു കലാപത്തിനു വഴിമരുന്നിടുമോ എന്ന ഉത്കണ്ട എനിക്ക്‌ തോന്നിയിരുന്നു.

ഞങ്ങളുടെ പ്രദേശത്തെയും മിക്ക സ്ഥലങ്ങളിലേയും സ്ത്രീകളെല്ലാം അവരുടെ ഭര്‍ത്താവോ സഹോദരന്മാരോ മക്കളോ പുറത്ത്‌ നിന്നെത്തിക്കുന്ന കിംവദന്തികളുടെ പ്രചാരകരായിരുന്നു.പുരുഷന്‍മാരാരും തന്നെ സ്ത്രീകളെ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പങ്കെടുപ്പിക്കാനോ ഒരു അടിയന്തിര ഘട്ടത്തിൽ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു സ്ത്രീകളുമായി കൂടിയാലോചന നടത്താനോ തയ്യാറായില്ല.അതേ സമയം തങ്ങളുടെ പുരുഷന്‍മാരുടെ ജീവന്‍ അപകടമുള്ളത് കൊണ്ട് വീടിനു പുറത്തുള്ള ജോലികൾ കൂടി സ്ത്രീകൾ ചെയ്യേണ്ടി വന്നു.എന്നാൽ മിക്ക വീടുകളിലും തീര്‍ച്ചയായും സ്ത്രീകളും ആപത്തിനെ എങ്ങനെ നേരിടാം എന്നുള്ള ആലോചനയിൽ പങ്കെടുത്തിരുന്നു.എന്നാൽ സാമൂഹ്യ തലത്തിൽ അങ്ങനെയൊരു കൂടിയാലോചന അനുവദിക്കപ്പെട്ടില്ല.

എന്നാൽ സ്ത്രീകൾ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.പ്രത്യേകിച്ചും ഡല്‍ഹി വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും ദുരിതാശ്വാസ സംഘങ്ങൾ രൂപീകരിക്കുന്നതിൽ സജീവമായിരുന്നു.എന്നാൽ ചില കോളേജ്‌ അധികാരികൾ ഈ വിദ്യാര്‍ത്ഥിനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചു.ഉദാഹരണമായി മിരണ്ടാ ഹൌസിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും സന്ദര്‍ശകര്‍ക്കും താമസക്കാരുടെ പുറത്തേക്കുള്ള പോക്കും വരവിനും കര്‍ക്കശമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി.അതുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക്‌ പുറത്തുപോയി ആശ്വാസ പ്രവര്‍ത്തനങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം കുറഞ്ഞു.ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്താലുള്ള അപകടങ്ങളെക്കുറിച്ച് പെണ്‍കുട്ടികളെ പലതവണ താക്കീത് നല്‍കി. ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന സമാധാന ജാഥയിൽ പങ്കെടുക്കുന്നതിൽ നിന്ന് യൂണിവേഴ്സ്റ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ വിലക്കുകയും ചെയ്തു.

ഈ നാളുകളിലെ അനുഭവങ്ങളിൽ നിന്ന് ഉറപ്പാകുന്ന ഒരു സത്യം;സാഹചര്യങ്ങളേയും അനുഭവങ്ങളേക്കാളും ആളുകളുടെ മുന്‍വിധികളാണ് അവരുടെ ചിന്തയെ കൂടുതൽ സ്വാധീനിക്കുന്നത് എന്നതാണ്.ഉദാഹരണമായി സമുദായങ്ങൾ ആക്രമിക്കപ്പെട്ടപ്പോളെല്ലാം പുരുഷന്മാർ പൊതുവേ സ്വന്തം കുടുംബത്തെ പ്രതിരോധിക്കാന്‍ കഴിവില്ലാത്തവരായാണ് കാണപ്പെട്ടത്.മിക്ക സംഭവങ്ങളിലും സ്ത്രീകൾ മുന്നോട്ടുവന്ന് തങ്ങളുടെ വീടിനെയും മക്കളെയും ഭര്‍ത്താവിനെയും സംരക്ഷിക്കാനാണ് ശ്രമിച്ചത്.സമാനതരത്തിലുള്ള സംഭവങ്ങൾ പലസ്ഥലത്തും കാണാം.ആസാമിലും ബീഹാറിലെ ആദിവാസി പ്രസ്ഥാനങ്ങളിലും,വിഭജന കാലത്തും വിവിധ കലാപങ്ങളുടെ സമയത്തും എല്ല്ലാം.പുരുഷന്മാരാണ് സമുദായത്തിന്റെ സംരക്ഷകർ, സ്ത്രീകൾ അതിനു പ്രാപ്തിയില്ലാത്തവരാണ് എന്ന കെട്ടുകുഥ ഇതോടെ പൊളിഞ്ഞു വീഴുന്നു.

ഭരണകൂടത്തിന്റെ പങ്ക്

ഒരര്‍ത്ഥത്തിൽ അതത്ര അസാധാരണമായ സമയമായിരുന്നില്ല.സര്‍ക്കാർ സംവിധാനം മുഴുവൻ “ മുകളിലുള്ളവരുടെ ചവിട്ടും തള്ളും കിട്ടുന്നത് വരെ അനങ്ങുകയോ എന്തെന്കിലും ചെയ്യുകയോ ഇല്ലാ” എന്ന തങ്ങളുടെ സ്ഥിരം ആപ്തവാക്യത്തിൽ തന്നെ ഉറച്ചുനിന്നിരുന്നു.എന്തെങ്കിലും ചെയ്യുന്നത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ അധികാരത്തിലുള്ളവരെ അസഹ്യപ്പെടുത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എൻ കെ സക്സേന ഇത് വളരെ ചുരുക്കി കൃത്യമായി പറഞ്ഞിട്ടുണ്ട്,(നവംബർ 25 ലെ ഏക്സ്പ്രസ് മാഗസിനിൽ ഇത് വന്നിരുന്നു)”എനിക്ക് യാതൊരു സംശയവുമില്ല,മിക്ക പോലീസുകാരും അപകടകരമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായത്, അവരുടെ കണക്കുകൂട്ടലിൽ ജോലിയിലുള്ള പരാജയത്തിനു ജോലി നഷ്ടപ്പെടുന്നത് വെറും ഒരു ശതമാനവും എന്നാൽ ജോലി ആത്മാര്‍ത്ഥമായി ചെയ്തതിന് അപമാനിക്കപ്പെടുന്നവർ അമ്പതു ശതമാനത്തിനു മുകളിലുമായിരുന്നു.ഇത്തരം നിഷ്ക്രിയത്വത്തിന്റെ ശ്രദ്ധേയമായ ഉദാഹരണം ആകാശവാണി ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത കൈകാര്യം ചെയ്ത രീതിയാണ്.അവരാണ് ഏറ്റവും അവസാനമായി ആ വാര്‍ത്ത അറിയിച്ചത്.ബി.ബി.സി പോലുള്ള വിദേശ റേഡിയോ നിലയങ്ങൾ നേരത്തെ തന്നെ വാര്‍ത്തയും വിവിധ ലോകനേതാക്കളുടെ അനുശോചന സന്ദേശങ്ങളും പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആകാശവാണി അവരുടെ പതിവ് സിനിമാ ഗാനപരിപാടി തന്നെ കേള്‍പ്പിച്ചുകൊണ്ടിരുന്നു.അത് ഇന്ത്യയിലെ സര്‍ക്കാർ ഉടമസ്ഥയിലുള്ള ഒരു മാദ്ധ്യമത്തിന്റെ വിശേഷ ലക്ഷണവും, മാനസിക വിധേയത്വത്തിന്റെയും അടിമത്വപരമായ മറച്ചുവെക്കലിന്റെയും സവിശേഷമായ പ്രകടനമായിരുന്നു.നഗരം കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോൾ പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും,ഇന്ദിരാഗാന്ധിയുടെ ശരീരം കിടത്തിയിരുന്ന തീന്‍മൂര്‍ത്തി ഭവനിലായിരുന്നു.ശ്രീമതി ഗാന്ധിയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ വരുന്ന വിദേശ നേതാക്കളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍.മറ്റുള്ളവർ കൊള്ളയും കൊലപാതകവും ബലാല്‍സംഗവും സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു.

Sikh Massacre

എന്നാല്‍ ഗ്രാമങ്ങളോടും പുനരധിവാസ കോളനികളോടും ചേര്‍ന്ന് കിടക്കുന്ന മധ്യ-ഉപരിവര്‍ഗ്ഗ കോളനികൾ പലതും ഗുരുതരമായി അക്രമങ്ങള്‍ക്ക്‌ ഇരയായി.സിഖു ഭവനങ്ങൾ തിരഞ്ഞുപിടിച്ചുള്ള കൊള്ള തങ്ങളുടെ വീടുകളിലേക്കും വ്യാപിക്കുമോ എന്ന് അവരെല്ലാം ഭയപ്പെട്ടു.അധോവര്‍ഗ്ഗത്തില്‍പ്പെട്ടവർ തങ്ങളുടെ വളര്‍ച്ചയില്‍ അസൂയയും വിദ്വേഷവുമുള്ളവരായിരുന്നെന്നും തങ്ങള്‍ക്ക് സാധാരണഗതിയില്‍ സ്വപ്നംകാണാന്‍ പോലും കഴിയാത്ത വസ്തുക്കൾ കൊള്ളചെയ്യാനുള്ള അവസരമായി അവർ ഇതിനെ കണ്ടുവെന്ന് പല സമ്പന്ന കോളനിവാസികളും എന്നോടു പറഞ്ഞു.

തൊട്ടടുത്ത വീടിനു തീവെച്ചാല്‍ അത് തന്റെ വീട്ടിലേക്കും വ്യപിക്കുമോ എന്ന ഭയമോ അല്ലെങ്കില്‍ അക്രമികൾ തന്റെ വീടും ആക്രമിക്കുമോ എന്ന ഭയമോ , കൂടുതല്‍ പേരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രേരിപ്പിച്ചു.വിഷമകരമായ കാര്യം എന്തെന്നാല്‍ അയല്‍വാസികൾ തന്നെ അക്രമികള്‍ക്ക് സിഖു ഭവനങ്ങൾ കാട്ടിക്കൊടുത്ത സംഭവങ്ങളും ഉണ്ടായിരുന്നു എന്നതാണ്.

ബാബര്‍പൂരിലെ ഒരു സ്‌ത്രീ പറയുന്നു,” എന്റെ വീട്ടിലേക്ക് അക്രമികളെ കൂട്ടിക്കൊണ്ടുവന്നത് പ്രദേശത്തെ റേഷന്‍ കടയുടമയാണ്.ഞങ്ങള്‍ക്ക്‌ നല്ലതുപോലെ അറിയാവുന്ന ആളായിരുന്നു അയാൾ.ഞങ്ങള്‍ക്ക്‌ അയാളുമായി എല്ലാക്കാലത്തും നല്ല ബന്ധവും ആയിരുന്നു.പക്ഷേ അയാളും സഹോദരനും ഞങ്ങളെ ഒറ്റിക്കൊടുത്തു.ഞങ്ങളുടെ സ്ഥലത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു കൊലയാളികൾ.ഒന്നാം തീയതി ഉച്ചസമയത്താണ് അവർ വന്നത്‌.എന്റെ മകന്‍ തലേന്നു രാത്രി തന്നെ മുടി മുറിച്ചിരുന്നു.അവന്‍ രാത്രി മുഴുവനും അയല്‍വാസികളോടൊപ്പം പ്രദേശത്ത് കാവല്‍ നിന്നിരുന്നു.അവന്‍ മുടിമുറിച്ചിരുന്നെങ്കിലും റേഷന്‍ കടക്കാരന്‍ അവനെ തിരിച്ചറിഞ്ഞു.അയാൾ അവനെ ചൂണ്ടിക്കൊണ്ട് “അവന്‍ സര്‍ദാർ ആണ്, കൊല്ലവനെ” എന്ന് ആക്രോശിച്ചു.അക്രമികൾ അവനെയും എന്റെ ഭര്‍ത്താവിനെയും മണ്ണെണ്ണയൊഴിച്ച് തീവെച്ചു കൊന്നു”.

മിക്ക സ്ഥലത്തും തൊട്ടടുത്ത അയല്‍വാസികളെല്ലാം സിഖുകാര്‍ക്ക് സഹായങ്ങൾ ചെയ്തിരുന്നു എന്നതും അവരാരും അക്രമത്തില്‍ പങ്കാളികളായില്ല എന്നതും സത്യമാണ്.അക്രമങ്ങളില്‍ പങ്കാളികളായ പ്രാദേശിക വാസികൾ മറ്റു ബ്ളോക്കുകളിലോ തെരുവുകളിലോ നിന്നുള്ളവരായിരുന്നു.

കിംവദന്തികളും ആയുധമാകുന്നു

അയല്‍ക്കാരും സുഹൃത്തുക്കളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന സമയത്ത്‌ അവരെ പിന്തിരിപ്പിക്കാന്‍ ക്രൂരമായ കിംവദന്തികൾ പ്രചരിപ്പിക്കാന്‍ തുടങ്ങി.ത്രിലോകപുരിയിലും മറ്റിടങ്ങളിലും, സിഖുകാര്‍ക്ക്‌ അഭയംകൊടുത്ത നിരവധി കുടുംബങ്ങൾ, സിഖുകാർ അവര്‍ക്ക്‌ അഭയം കൊടുത്ത വീട്ടുകാരെത്തന്നെ നിര്‍ദ്ദയം വധിച്ചു എന്നതരത്തിലുള്ള അവിശ്വസനീയവും അസ്വസ്ഥജനകവുമായ കഥകൾ തങ്ങൾ കേട്ടതായി എന്നോട് പറഞ്ഞു.അതുപോലെ സിഖുകാരന്റെ മുടിമുറിച്ചു കൊടുത്ത ഉപകാരത്തിനു പകരമായി ഒരുക്ഷുരകന്റെ കാതിലും വയറ്റിലും വാൾ കൊണ്ട് വെട്ടി എന്നായിരുന്നു വേറൊരു കഥ.ഇത്തരം കഥകൾ സമ്പന്നരുടെയും പാവപ്പെട്ടവരുടെയും ഇടയില്‍ ഒരുപോലെ പ്രചരിച്ചിരുന്നു.

ദൗര്‍ഭാഗ്യവശാല്‍ ഇത്തരം അപവാദപ്രചരണങ്ങൾ സിഖുകാർ കടുത്ത ആക്രമണങ്ങള്‍ക്ക് ഇരയായതിനു ശേഷവും തുടര്‍ന്നു. ഈ കൂട്ടക്കൊലക്കിടയിലും അതിനു ശേഷവും സിഖുകാർ പഞ്ചാബിലും മറ്റിടങ്ങളിലും എങ്ങനെ പ്രതികാരം ചെയ്യുന്നു, അല്ലെങ്കില്‍ പ്രതികാരത്തിന് തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള കിംവദന്തികൾ എല്ലായിടത്തും പ്രചരിച്ചിരുന്നു.വെള്ളത്തില്‍ വിഷം കലര്‍ത്തി,ട്രെയിനുകൾ നിറയെ കൊല്ലപെട്ട ഹിന്ദുക്കൾ ,അങ്ങനെ യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞ കഥകൾ കാട്ടുതീ പോലെ ഡല്‍ഹി മുഴുവന്‍ പടര്‍ന്നു.പക്ഷെ സിഖുകാർ പ്രതികാരത്തിനു തയ്യാറെടുക്കുന്നു എന്ന തരത്ത്തിലുല്‍ കഥകൾ വരുത്തിവെച്ച നാശനഷ്ടങ്ങൾ വിവരണാതീതമായിരുന്നു

ഞങ്ങളുടെ സ്ഥലത്തിനടുത്തുള്ള ഒരു ഒരു വീട്ടിലെ വേലക്കാരി ഞങ്ങളോട് പറഞ്ഞത് ഹിന്ദുക്കൾ അപകടത്തിലാണ് അതുകൊണ്ട് കോളനിയിലേക്ക് പട്ടാളത്തിനെ വിളിക്കണമെന്നാണ്.കാരണം സമീപത്തെ ബാലാസാഹെബ് ഗുരുദ്വാരയില്‍ അഭയം തേടിയിട്ടുള്ള സിഖുകാർ തങ്ങളെ ആക്രമിക്കുമെന്ന് അവരെ ആരോ വിശ്വസിപ്പിച്ചിരുന്നു.

9000 സിഖുകാർ എല്ലാ തരത്തിലുള്ള ആയുധങ്ങളുമായി പ്രതികാരത്തിനു തയ്യാറെടുത്ത് ഗുരുദ്വാരയില്‍ സംഘടിച്ചിരിക്കുന്നു എന്ന തരത്തിലുള്ള കിംവദന്തി പരന്നിരുന്നു.യഥാര്‍ത്ഥത്തില്‍ വളരെ ദയനീയമായ സാഹചര്യത്തിലുള്ള 1500 പേരാണ്(കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു)ആ ഗുരുദ്വാരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായിരുന്നത്.അതുപോലെ സിഖുകാർ വന്‍തോതില്‍ സംഘടിച്ചിരിക്കുന്നത് കൊണ്ട് ഗുരുദ്വാരകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടണമെന്ന ആവശ്യവും ഇതേപോലെ വ്യാപിച്ചിരുന്നു.

Sikh Massacre

അതേപോലെ, നവംബർ ഒന്നാംതീയതി രാവിലെ ഒരു സുഹൃത്ത്‌ കലാപബാധിതപ്രദേശത്ത്‌ നിന്നും തന്റെ സിഖുകാരനായ സഹപ്രവര്‍ത്തകനെ ബൈക്കിൽ കയറ്റി തന്റെ വീട്ടിൽ കൊണ്ടുപോയി രക്ഷപെടുത്തി.അയല്‍ക്കാർ അവരെ കല്ലെറിഞ്ഞു തടയാൻ ശ്രമിച്ചെങ്കിലും അതുകൊണ്ടൊന്നും ആ രക്ഷകനായ സുഹൃത്തിനെ പിന്തിരിപ്പിക്കാൻ കഴിയില്ല എന്നു മനസ്സിലായതോടെ അവർ പിന്മാറി. എന്തിനു, വളരെയധികം പ്രശ്നബാധിത പ്രദേശമായ പഞ്ചാബിബാഗിൽ പോലും അയല്‍പക്കത്തെ വീട് തീവെയ്ക്കാനുള്ള ആക്രമികളുടെ ശ്രമം 60 വയസ്സുകഴിഞ്ഞ ഒരു വൃദ്ധനുംവൃദ്ധയും ചേര്‍ന്ന് തടഞ്ഞിരുന്നു. അക്രമികൾ വീടിനുനേരെ പെട്രോൾ ബോംബുകൾ എറിഞ്ഞെങ്കിലും,അവർ അയല്‍വാസികളുടെ സഹായത്തോടെ തീ അണക്കുകയും അക്രമികളെ തുരത്തുകയും ചെയ്തു.സിഖുകാരെ രക്ഷിക്കാൻ ശ്രമിച്ച മറ്റുള്ളവര്‍ക്ക് മര്‍ദ്ദനമേല്ക്കുകയും ചിലർ കൊല്ലപെടുകയും ചെയ്ത അപൂര്‍വ്വം സംഭവങ്ങളും ഉണ്ടായിരുന്നു. എങ്കിലും മൊത്തത്തില്‍പരിശോധിച്ചാൽ അക്രമം തടയാൻ ഉറച്ചു നിന്നവർ ഭൂരിഭാഗത്തിനും അതിന് കഴിഞ്ഞിരുന്നു.

അയല്‍വാസികൾ സിഖ് സ്ത്രീകള്‍ക്ക് അഭയം നല്‍കിയെങ്കിലും പലരും സിഖ് പുരുഷന്മാരെ സംരക്ഷിക്കാൻ മടികാണിച്ചിരുന്നു. ഇതേപ്പറ്റി ത്രിലോക്പുരിയിലെ സോമ്തി ബായി എന്ന സ്ത്രീക്കുണ്ടായ അനുഭവം അവർ പറഞ്ഞിരുന്നു. അവരും അവരുടെ കുടുംബവും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ആയിരുന്നു ഒളിച്ചിരുന്നത്‌, അദ്ദേഹം സോമ്തി ബായിയും മൂന്നു മക്കളും തന്റെ വീട്ടിൽ സുരക്ഷിതരാണെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും, അക്രമം വ്യാപിച്ചപ്പോൾ അദ്ദേഹം അവരെ മൂന്നുപേരെയും വീട്ടില്‍നിന്നും പുറത്താക്കുകയാണ് ഉണ്ടായത്. അത് അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമായിരുന്നു. എന്തെന്നാൽ ആ സമയത്ത് അക്രമികൾ അവിടെ സംഹാര താണ്ടവം ആടുകയായിരുന്നു.മൂന്നു പേരും അക്രമികളാൽ കൊല്ലപ്പെട്ടു. സോമ്തി ബായിയുടെ ഭര്‍തൃ സഹോദരി പീഡിക്കപ്പെട്ടു.അവരുടെ രണ്ട സഹോദരിമാരെ തട്ടിക്കൊണ്ടു പോവുകയും മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയും ചെയ്തു.

സമാനമായ ഭീരുത്വത്തിന്റെ ഉദാഹരണം പടിഞ്ഞാറൻ ദല്‍ഹിയിലെ പുതിയ മദ്ധ്യവര്‍ഗ്ഗ കോളനിയായ ശങ്കർ ഗാര്‍ഡനിൽ നടന്ന ഒരു ദാരുണ സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരിക്കുകയുണ്ടായി.അവിടെ അക്രമികൾ ഒരു സിഖു ഭവനം ആക്രമിച്ച്,ഒരു വൃദ്ധനെ വീട്ടിൽ നിന്നും വലിച്ചിറക്കി അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ക്ക് തീകൊടുത്തു.വൃദ്ധൻ രക്ഷപ്പെടാൻ തന്റെ അയല്‍വാസിയുടെ വീട്ടിലേക്കൊടുകയും അയല്‍വാസി ഉടന്‍തന്നെ തീ അണച്ച് അദ്ദേഹത്തെ രക്ഷപെടുത്തുകയും ചെയ്തു. എന്നാൽ അക്രമികൾ അയല്‍വാസിയുടെ വീട്ടിലേക്കു കല്ലെറിയാന്‍തുടങ്ങിയപ്പോൾ അത് കണ്ടു ഭയപ്പെട്ട അയല്‍വാസി ആ വൃദ്ധനോട് വീട്ടില്‍നിന്നും പോകുവാന്‍അഭ്യര്‍ഥിച്ചു.അദ്ദേഹത്തെ പുറകു വശത്തുള്ള വാതിലിലൂടെ പുറത്തേക്കു ഇറക്കുകയും ചെയ്തു. ഉടൻ തന്നെ അക്രമികൾ അദ്ദേഹത്തെ വളഞ്ഞു.അവര്‍ക്ക്‌ യാതൊരു വിധത്തിലുള്ള തിരക്കും ഉണ്ടായിരുന്നില്ല .അവർ 20 മിനിട്ടോളം കല്ലുകള്‍ശേഖരിച്ചു.എന്നിട്ട് ആ വൃദ്ധനെ വളഞ്ഞു നിന്ന് കല്ലെറിയാൻ തുടങ്ങി. ഇതുകണ്ട് സഹിക്കാനാവാതെ ഒളിച്ചിരുന്ന വൃദ്ധന്റെ മകന്‍ഓടിവന്നു പിതാവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തി, അപ്പോഴേക്കും ആ വൃദ്ധൻ മൃതപ്രായനായിരുന്നു. മകനെ കണ്ട അക്രമികൾ അദ്ധേഹത്തെ വിട്ടു മകന്റെ മേൽ ചാടിവീണു.അവന്റെ കയ്യും കാലും കെട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പച്ചയോടെ കത്തിക്കുകയും ചെയ്തു. തുടക്കം മുതൽ ഈ സംഭവം മുഴുവനും അയല്‍വാസികളായ ഏകദേശം നൂറോളം പേർ തങ്ങളുടെ വീട്ടുമുറ്റത്ത് നിന്നോ മട്ടുപ്പാവില്‍നിന്നോ കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്നു.എങ്കിലും ഒരാള്‍ക്ക്‌പോലും ഇതിനെ തടുക്കാനുള്ള ധൈര്യമോ മനുഷ്യത്വമോ ഉണ്ടായിരുന്നില്ല.ആ വൃദ്ധന്‍വെള്ളത്തിനു വേണ്ടി കരയുന്നുണ്ടായിരുന്നു. പക്ഷെ ആരും അദ്ദേഹത്തിന് വെള്ളം നല്‍കാന്‍മുന്നോട്ട് വന്നില്ല, എന്തെന്നാല്‍അക്രമികൾ അദ്ദേഹഹത്തെ വളഞ്ഞു നിന്ന് , രക്ഷിക്കാന്‍വരുന്നവരെ വെറുതെ വിടില്ലെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.

ഇതുപോലെ ഉള്ള നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അയല്‍വാസികളുടെയോ നാട്ടുകാരുടെയോ കൃത്യസമയത്തുള്ള ഇടപെടല്‍ഉണ്ടായിരുന്നെങ്കിൽ അനേകായിരം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞേനെ.പല ആളുകളും ജീവൻ രക്ഷിക്കാൻ മുന്നോട്ടു വന്നില്ലെന്ന് മാത്രമല്ല, പല ആളുകളും ഇത് വളരെ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇതു കണ്ടുകൊണ്ടിരുന്നു.

എല്ലാം രാഷ്ട്രത്തിന്റെ കീര്‍ത്തിക്കും ഐക്യത്തിനും വേണ്ടി :

ദൗര്‍ഭാഗ്യവശാൽ ഡല്‍ഹിയിലെ വലിയൊരു വിഭാഗം ജനങ്ങളും ഈ കൊലപാതകങ്ങളും ആക്രമണങ്ങളും ന്യായീകരിക്കാവുന്നതാണ് എന്നു കരുതുന്നവരാണ്.അവർ ഇതിനെ ഇന്ദിരാഗാന്ധിയുടെ വധത്തിനുള്ള പ്രതികാരമായി മാത്രമല്ല കാണുന്നത്.മറിച്ച് അവരെല്ലാവരും രാജ്യത്തെ രക്ഷിക്കാനും അതിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും ഒരു ശുദ്ധീകരണ പ്രക്രിയ വേണമെന്നുള്ള,വര്‍ഷങ്ങളായി ഭരണകൂടം നടത്തിയ രാജ്യസ്നേഹത്തിന്റെ മുഖംമൂടിയിട്ട പ്രചരണം വിശ്വസിച്ചവരായിരുന്നു.ഭരണകക്ഷി രാഷ്ട്രത്തിന്റെ അഖണ്ഡതയുടെ പ്രതീകമായി സ്വയം പ്രഖ്യാപിച്ചു. എതിര്തവരൊക്കെ നിശ്ചയമായും രാജ്യതാത്പര്യം ഹനിക്കുന്നവരായും വിദേശ ശക്തികളുടെ ചാര്നമാരായും ചിത്രീകരിക്കപ്പെട്ടു.ഈ അസുഖം ബാധിച്ചാൽ ആളുകളുടെ വിവേചന ബുദ്ധിയും യുക്തിയും മനുഷ്യത്വവും എല്ലാം ഇല്ലാതാകുന്നു.അതോടെ രാഷ്ട്രസങ്കല്പം സ്വന്തം ആളുകളെത്തന്നെ വിഴുങ്ങുന്ന ഒരു രാക്ഷസരൂപമായി മാറും.

അതിശയകരമായ കാര്യം എന്താണ് എന്ന് വച്ചാൽ, ഈ ക്രൂരമായ കൊലപാതകങ്ങൾ നേരിൽ കണ്ട,അല്ലെങ്കിൽ തങ്ങളുടെ സുഹൃത്തുക്കളും അയല്‍ക്കാരുമായ സിഖുകാർ കൊല്ലപ്പെട്ടതിൽ വിഷമിക്കുകയും പരിതപിക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ സിഖുകാര്‍ക്ക് അഭയം നല്‍കിയ, ഡല്‍ഹിയിലെ ഭൂരിഭാഗം ആളുകളും സിഖുകാരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് സമര്‍ത്തിക്കുന്നവരാണ്.ഈ വികലമായ ഈ യുക്തിക്ക് ഒരു മരുന്നുമില്ല.കാരണം സിഖുകാരെക്കുറിച്ച് ചിലരുടെ മനസ്സിൽ രൂഢമൂലമായ ചിന്തയുടെ പ്രശ്നമാണത്.അവരെല്ലാംതന്നെ തങ്ങള്‍ക്ക് വ്യക്തിപരമായി അറിയുന്ന സിഖുകാരെ സംരക്ഷിക്കണമെന്നു കരുതുന്നവരും അവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളിൽ ഖേദിക്കുന്നവരുമായിരുന്നു.പക്ഷേ ആക്രമണങ്ങൾ ഉണ്ടായപ്പോൾ അവർ സ്വസമുദായത്തിലെ അംഗങ്ങളായി മാത്രം ചുരുങ്ങി.സിഖുകാരെ തങ്ങളുടെ സഹജീവികളായി കാണാനുള്ള കഴിവ്‌ പലര്‍ക്കും നഷ്ടപ്പെട്ടു.സന്തോഖ്‌ സിംഗ് ഞങ്ങളുടെ അയല്‍ക്കാരനും സുഹൃത്തുമാണ് എന്നതിൽ നിന്നും അയാൾ സിഖുകാരനാണ് എന്ന് മാത്രം കാണുന്ന രീനിലയിലേക്കുള്ള രൂപാന്തരം വളരെ പെട്ടെന്നായിരുന്നു.സിഖുകാർ അവർ ഞങ്ങള്‍തിരെ വിഷം വിതച്ചവരാണ് എന്ന തരത്തിലായിരുന്നു അവരുടെ പ്രതികരണം.

പക്ഷേ ദൗര്‍ഭാഗ്യകരമായി,ഇതുപോലുള്ള കലാപങ്ങളിള് പങ്കെടുക്കാത്ത ഹിന്ദുക്കളുടെ ഇടയിൽ പോലും ഹിന്ദുക്കള്‍ വളരെരെ ശക്തമായ ഒരു തീരുമാനം എടുത്തു എന്ന അഭിമാനം വച്ചു പുലര്തുന്നവർ ധാരാളമുണ്ട്.പ്രത്യേകിച്ചും സിഖുകാരെപ്പോലെ ആക്രമണോല്‍സുകർ എന്നു കരുതപ്പെടുന്ന സമുദായത്തിനെതിരെ. അതേ സമയം ആരും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറായിരുന്നില്ല.പ്രത്യേകിച്ചും ഈ മനോനില മദ്ധ്യ വര്‍ഗ്ഗ കുടുംബങ്ങളിലാണ് കാണാന്‍സാധിക്കുന്നത്.അവരുടെ അഭിപ്രായത്തില്‍ഇതൊക്കെ ചെയ്തത് “ആ പാവപ്പെട്ട താണ ജാതിക്കാർ” ആണ്, എന്നാൽ അവരോര്‍ക്കുന്നില്ല ഈ കലാപം തുടങ്ങിവെച്ചത് തങ്ങളുടെ തന്നെ ഇടയിലെ നേതാക്കന്മാർ ആണ് എന്ന്.അതോടൊപ്പം തങ്ങളുടെ അയല്‍വാസികളായ സിഖുകാരെ തങ്ങൾ എങ്ങനെയൊക്കെ സഹായിച്ചു എന്നും അവർ വാചാലരാകുന്നു.ശരിക്ക് പറഞ്ഞാൽ അവർ ഈ അക്രമികൾ കാണിച്ച ക്രൂരതയെ ഒരു ഗര്‍വ്വായി കാണുകയും അതെ സമയം ഈ ക്രൂരതക്ക് തങ്ങള്‍ ഉത്തരവാദികളല്ല എന്നും പറയുന്നു.

സങ്കീര്‍ണ്ണമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.

മദ്ധ്യവര്‍ഗ്ഗകോളനികളില്‍ മറ്റു ഘടകങ്ങളേക്കാൾ തങ്ങളുടെ അയല്‍വാസികള്‍ക്ക് സഹായായങ്ങൾ നല്‍കുന്ന തരത്തിലുള്ള ജാഗ്രതയാണ്‌ പ്രകടമായത്‌.മെച്ചപ്പെട്ട സൌകര്യങ്ങളുള്ള കോളനികളിലെ ഭൂരിഭാഗം താമസക്കാരും അക്രമങ്ങളില്‍ പങ്കാളികളായിരുന്നില്ല.കൊള്ളക്കും പിടിച്ചുപറിക്കുമായി ഈ അവസരം വിനിയോഗിച്ച താഴ്ന്നജാതിയിലും അധോവര്‍ഗ്ഗത്തിലും പെട്ടവരെ കോളനിക്ക്‌ പുറത്തുവെച്ചുതന്നെ തുരത്തി.പലരും ഇതിനെ ഒരുതരം വര്‍ഗ്ഗസമരമായിട്ടാണ് കണ്ടത്‌.

Sikh Massacre

ഈ ദിവസങ്ങളിൽ ഭരണകൂടം സ്വയം നിഷ്ക്രിയരായപ്പോൾ ജനങ്ങൾ ജാതിമതഭേദമെന്യേ ഒരുമിക്കാൻ തീരുമാനിച്ചു.എന്നാൽ ഇത്തരം കമ്മിറ്റികൾ വളരെ ഫലപ്രദമായ രീതിയിൽ പ്രവര്‍ത്തിച്ചത് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള സംഘടിത സമുദായങ്ങൾ താമസിക്കുന്ന കോളനികളിലായിരുന്നു.എന്നാൽ വളരെ ദുഷ്കരമായ ചുറ്റുപാടിൽ ജീവിക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ടവരുടെയും അസംഘടിത സമുദായങ്ങളുടെയും കോളനികളിൽ ആളുകൾക്ക് ഫലപ്രദമായ പ്രതിരോധം തീർക്കാൻ കഴിഞ്ഞില്ല.

എല്ലാ മേഖലകളിലും പക്ഷേ കുറച്ചുപരെങ്കിലും തങ്ങളുടെ അയൽപക്കക്കാരായ സിഖുകാരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഉദാഹരണത്തിന് ത്രിലോക്പുരിയിലെ സരീന്ദർകൗറും കുടുംബവും എങ്ങനെയാണ് രക്ഷപ്പെട്ടതെന്നു പരിശോധിക്കുമ്പോൾ നമുക്കിത് മനസ്സിലാവും. കൗർ തന്റെ മകനെ വീട്ടിൽ പൂട്ടിയിട്ടതിനു ശേഷം മകളോടൊപ്പം പുറത്തു വന്നു. അക്രമികൾ നൂറുകണക്കിന് കട്ടകൾ കൗറിന്റെ വീട്ടിലേക്കെറിഞ്ഞു. കൗറിന്റെ വീടു മുഴുവൻ നശിപ്പിച്ചു, എങ്കിലും അയൽക്കാരായ ഹിന്ദുക്കൾ അപകടസാധ്യത അവഗണിച്ചും ആ കുടുംബത്തെ രക്ഷിച്ചു. ആക്രമികൾ കൗറിന്റെ വീടിന്റെ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കയറുന്നത് തടയാൻ അയല്‍ക്കാരൻ വാതിലിനു മുമ്പിൽ വന്നു തടസ്സം നില്‍ക്കുകയും ചെയ്തു.

സിഖുകാർ താരതമ്യേന കുറവായ സ്ഥലങ്ങളിൽ ആദ്യദിവസത്തെ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം ഹിന്ദുക്കളും മുസ്ലീങ്ങളും സംഘടിച്ച് സിഖുകാരെ സംരക്ഷിച്ചു.പല സിഖുകുടുംബങ്ങളും തങ്ങളുടെ അയൽക്കാർ അവരുടെ ജീവൻ പണയം വെച്ചും തങ്ങളെ ആക്രമികളിൽ നിന്നൂം രക്ഷിച്ചെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ത്രിലോക്പുരിയിൽ തന്നെ സിഖുകാർക്കു കൂടുതൽ അപായം സംഭവിച്ചത് സിഖുകാർ കൂട്ടം കൂട്ടമായി താമസിക്കുന്ന 30, 32 സെക്ടറുകളിലാണ്. സിഖുകാർ മറ്റു സമൂഹങ്ങളുടെ കൂടെ ഇഴുകിച്ചേർന്ന് താമസിക്കുന്ന സ്ഥലങ്ങളിൽ അപായത്തിന്റെ തോത് വളരെ കുറവായിരുന്നു.

ഷാഹദാര (Shahdara) യിലെ ഷാൻ കൗറിനെ രക്ഷിച്ചത് ഒരു മുസൽമാനായിരുന്നു. അദ്ദേഹം കൗറിനേയും കുടുംബത്തേയും സുരക്ഷിതമായ സ്ഥലത്തെത്തിച്ചു. ഷാക്കൂർപൂരിലെ (Shakurpur) ഹിന്ദുകുടുംബം മൂന്നു സിഖു കുടുംബങ്ങളെ തങ്ങളുടെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചു. അവരുടെ വേഷവിധാനങ്ങളിൽ മാറ്റം വരുത്തി അവിടെനിന്നും റിക്ഷകളിൽ കയറി രക്ഷപ്പെടാനുള്ള അവസരമൊരുക്കി. പല കേസുകളിലും ആണുങ്ങൾ കൊല്ലപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്ത അവസരങ്ങളിലും സ്ത്രീകളും കുട്ടികളും അവരുടെ അയൽപക്കത്തെ വീടുകളിൽ അഭയം തേടുകയാണുണ്ടായത്.

മദ്ധ്യവർഗ്ഗം താമസിക്കുന്ന യമുനാനദിക്കരികെ ഉള്ള സ്ഥലമായ ദിൽഷാദ് ഗാർഡനിലേക്ക് മാറിയ സിഖ് കുടുംബം പറയുന്നത്, ചുറ്റുപാടുകളിൽ കലാപവും തീവെയ്പും കൊലപാതകങ്ങളും നടന്നിട്ടും തങ്ങളെ അയൽപക്കത്തുള്ളവർ സംരക്ഷിച്ചു. ആവശ്യത്തിനു ഭക്ഷണവും പരിരക്ഷയും തന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ഒരാവശ്യത്തിനും ഞങ്ങൾക്ക് പുറത്തിറങ്ങേണ്ടിവന്നിട്ടില്ല. ഡൽഹി പട്ടണം മുഴുവനും പാലിന്റെ ക്ഷാമം അനുഭവിക്കുന്ന സമയമായിട്ടും ഞങ്ങൾ അത് അറിഞ്ഞതേയില്ല. പല ഹിന്ദു കുടുംബങ്ങളും ഇതുപോലെ ഞങ്ങളുടെ അയൽപക്കക്കാരയ സിഖുകാരുടെ വിലയേറിയ സാധനങ്ങളായ കാറ്, പണം, ആഭരണങ്ങൾ, മുതലായവ സംരക്ഷിച്ചു.

തന്റെ അമ്മയുടെ അയൽക്കാരായ മുസ്ലിങ്ങൾ എങ്ങനെയാണ് തന്റേയും തന്റെ കുടുംബത്തേയും രക്ഷിച്ചതെന്ന് മഹീന്ദർ കൗർ ഞങ്ങളോടു പറഞ്ഞു. അവർ നന്ദ് നഗരിയിലാണ് താമസിച്ചിരുന്നതെങ്കിലും ആ ദിവസം തന്റെ ഭർത്താവിന്റേയും മൂന്നു മക്കളുടേയും കൂടെ യമുനാ വിഹാറിലെ സഹോദരന്റെ അടുത്തുപോയിരിക്കുകയായിരുന്നു. നവംബർ ഒന്നാം തീയതി രാവിലെ ഒൻപതുമണി ആയപ്പോഴേയ്ക്കും അക്രമികൾ സഹോദരന്റെ വീടിന്റെ പരിസരത്ത് എത്തി.ആ സമയത്ത് വീട്ടിൽ മൂന്നു പുരുഷന്‍മാരും രണ്ടു സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ടായിരുന്നു. ഇവർ വീട് പൂട്ടിയിട്ട് അകത്ത് ഒളിച്ചിരുന്നു.. ഇവരെ സംരക്ഷിക്കുവാൻ വേണ്ടി അയൽപക്കക്കാർ ആക്രമികളോട് വീട്ടിൽ ആരും അവരൊക്കെയും കലാപം പേടിച്ചു രാത്രി തന്നെ സ്ഥലം വിട്ടെന്നും അക്രമികളോട് പറഞ്ഞു. ഇതുകേട്ട അക്രമികൾ ആ ശ്രമം ഉപേക്ഷിച്ചു അടുത്തുള്ള ഗുരുദ്വാര തീവെച്ചു. അതിനുശേഷം ചില സിഖ് ഗൃഹങ്ങൾക്കും തീവെച്ചു. അക്രമികൾ കുറച്ചു ദൂരത്തേയ്ക്ക് പോയപ്പോൾ അയൽക്കാരിൽ ചിലർ ഞങ്ങളോട് അവിടെ നിന്ന് വേഗം രക്ഷപ്പെടാൻ ആവശ്യപ്പെട്ടു. പക്ഷേ പുറത്തിറങ്ങാൻ ഞങ്ങൾക്ക് ഭയമായിരുന്നു. അക്രമികൾ അവരുടെ തേർവാഴ്ച തുടരുന്നുണ്ടായിരുന്നു. അയൽപക്കത്തുള്ളവർ എന്തായാലും ഞങ്ങളെ വീട്ടിൽ ഒളിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമായി. ഏകദേശം മൂന്നുമണി ആയപ്പോൾ കുറച്ച് മുസ്ലീം യുവാക്കൾ ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്താനായി വന്നു. ഇവരൊക്കെയും മഹീന്ദറിന്റെ അമ്മയുടെ വീടിനടുത്തുള്ളവരായിരുന്നു. ശരിക്കു പറഞ്ഞാൽ മുസ്ലീം ഭൂരിപക്ഷം മേഖലയായ ജാഫ്റാബാദിൽ നിന്നും വന്നവരായിരുന്നു ഈ യുവാക്കൾ. കുറച്ചു പർദ്ദകളും ഇവർ കരുതിയിരുന്നു. മൂന്നു പുരുഷന്‍മാരും രണ്ട് ആൺകുട്ടികളും പർദ്ദ ധരിച്ചു. അതിനുശേഷം അവരെ ജാഫ്റാബാദിൽ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. ഇവരെയൊക്കെയും ദുരിതാശ്വാസ ക്യാമ്പുകൾ വരുന്നതുവരെ മുസ്ലീങ്ങൾ അവിടെ സംരക്ഷിച്ചു. ആ തക്കസമയത്ത് തന്നെ ഈ യുവാക്കൾ അവരെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ എല്ലാം നാമാവശേഷമായേനെ. അഞ്ചുമണിയോടെ അക്രമികൾ വീണ്ടും തിരിച്ചുവന്നു. വീടിന്റെ മുഴുവൻ വാതിൽ പൊളിച്ചു അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കവരാൻ തുടങ്ങി. എങ്കിലും അയൽപക്കത്തുള്ളവരുടെ ചെറുത്തു നിൽപ്പിന്റെ ഫലമായി അക്രമികൾക്ക് ആ വീട് തീ വെക്കാൻ സാധിച്ചില്ല. മഹീന്ദർ കൗർ പറയുന്നത് ഇതേപോലെ അനവധി സിഖുകാരെ ജാഫ്റാബാദിലെ മുസ്ലീങ്ങൾ രക്ഷിച്ചുവെന്നാണ്.

സഹായംലഭിച്ചത്പര്യാപ്തമായിരുന്നില്ല.

പല സംഭവങ്ങളിലും അയൽപക്കത്തുള്ളവർ വലിയ അപായസാധ്യത ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. പല കുടുംബങ്ങളും സിക്കുകാർക്കു അഭയം നൽകിയെങ്കിലും ആക്രമികളുടെ എണ്ണം വർദ്ധിക്കുന്നത് കണ്ടു ഭയന്ന് സിക്കുകാരോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോവാൻ പറയുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും ആണുങ്ങളോട് ഇറങ്ങിപ്പോകാൻ പറയുന്ന അവസരം ഉണ്ടായിരുന്നു. കാരണം അവർ ഭയപ്പെട്ടിരുന്നു, സിക്കുകാരെ സംരക്ഷിച്ചതിന്റെ പേരിൽ തങ്ങളും ആക്രമിക്കപ്പെടുമോ എന്ന്. ശരിക്കു പറഞ്ഞാൽ ഈ പ്രവൃത്തി അവരെ മരണത്തിലേയ്ക്ക് തള്ളിവിടുന്നതിനു തുല്യമായിരുന്നു. കാരണമെന്തെന്നാൽ പുറത്തു ആക്രമികളുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ രക്ഷപെടുക എന്നുള്ളത് അസാദ്ധ്യമായ കാര്യമായിരുന്നു.

ഇത്രയും അക്രമങ്ങൾ അഴിച്ചു വിട്ടതിനുശേഷവും ഇത്രയും സിഖുകാരെ വധിച്ചതിനുശേഷവും അക്രമികൾ ഒരു സിഖുകാരനെ പോലും വെറുതെ വിടരുത് എന്ന തീരുമാനത്തിലായിരുന്നു എന്നു തോന്നുന്നു. എന്തെന്നാൽ, അവർ വീണ്ടും വീണ്ടും മടങ്ങി വരികയും എല്ലാ വീടുകളിലും കയറി പരിശോധിക്കുകയും ഒരൊറ്റ സിഖ് ആൺതരി പോലും എവിടെയും ഒളിച്ചിരിക്കുന്നില്ല എന്നും ഉറപ്പ്‌ വരുത്തുകയും ചെയ്തിരുന്നു. ഒളിച്ചിരുന്നവരെ കണ്ടുപിടിച്ചാൽ ആ സന്ദർഭത്തിൽ തന്നെ അവരെ പച്ചയോടെ കത്തിക്കുമായിരുന്നു. ചില സമയത്ത് സിഖുകാരുടെ വീടിന്റെ മേൽക്കുര പൊളിച്ച് അകത്തു കയറി ഒരാൾ പോലും രക്ഷപെട്ടിട്ടില്ല എന്നു ഉറപ്പുവരുത്താനും ഈ അക്രമികൾ മടിച്ചില്ല. ഇത്രയും ഭയാനകമായ സന്ദർഭമായിട്ടും മറ്റുളള സമൂഹങ്ങളിലെ കുറേ ആളുകളെങ്കിലും സിഖുകാരെ രക്ഷിക്കാനായുളള ചെറുത്തുനിൽപ്പ് നടത്തി എന്നുളളതാണ് ഈ കറുത്ത ദിനങ്ങളിൽ ഉണ്ടായിരുന്ന ഒരേയൊരു ആശ്വാസം. എങ്കിലും ലഭിച്ച സഹായം വളരെ കുറവായിരുന്നു എന്നതിൽ സംശയമില്ല. പലരും രഹസ്യമായി തങ്ങളുടെ സിഖ്‌ അയല്‍ക്കാരെ ഒളിപ്പിക്കാനും രക്ഷപെടാനും സഹായിച്ചിരുന്നെങ്കിലും, ഹിന്ദുക്കളുടെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്നും കൂട്ടായ ഒരു ശ്രമം ഉണ്ടായിരുന്നില്ല. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ അക്രമികളെ തുരത്താൻ അവർക്ക് കഴിഞ്ഞേനെ.

വലിയ അക്രമി സംഘങ്ങളെ വരെ തുരത്തിയോടിക്കാൻ നിശ്ചയദാര്‍ഢ്യമുള്ള ചെറിയ കൂട്ടായ്മകൾക്കു സാധിച്ചിരുന്നു. ഉദാഹരണത്തിന്, കലാപത്തിന് തീപ്പൊരി വിതറിയ AIIMSൽ നിന്നും ഒരു ഫർലോംഗ് ദൂരത്തുള്ള യൂസഫ് സരായി മാർക്കറ്റിലെ ഹിന്ദുക്കൾ കൂട്ടായ ശ്രമത്തിലൂടെ സിഖുകാരുടെ കടകൾ സംരക്ഷിച്ചു. അക്രമികൾ വന്നു ഗുരുദ്വാരക്ക് തീ വെച്ചു. അടുത്ത നീക്കം അടുത്തുള്ള സിഖു കടകൾ തീവെക്കുകയും കവർച്ച നടത്തുകയുമായിരുന്നു. ഹിന്ദുക്കൾ ഈ കടയുടെ മുമ്പിൽ വന്നു കിടന്നു. എന്നിട്ട് അക്രമികളോട് തങ്ങളെ കൊന്നതിനുശേഷമേ ഈ കടകൾ നശിപ്പിക്കാനാവൂ എന്നു പറഞ്ഞു. അവസാനം അക്രമികൾക്കു പിൻവാങ്ങേണ്ടിവന്നതിനാൽ അവിടെ ഒരു കടപോലും കൊള്ളയടിക്കപ്പെടുകയോ കത്തിക്കപ്പെടുകയോ ചെയ്തിട്ടില്ല.

Sikh Massacre

ഡൽഹി സിറ്റിയിലെ എല്ലാ ഭാഗത്തും ഒരേപോലെ ഒരേ രീതിയിൽ അക്രമണപരമ്പര നടന്നു എന്നുള്ളതുതന്നെ ഇതൊരു പെട്ടെന്നുണ്ടായ വികാരപ്രക്ഷോഭമായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയെ തെളിവാണ്. പട്ടണത്തിലെ വിവിധ ഭാഗങ്ങളിലെ ക്രൂരതയ്ക്ക് വിധേയരായവർ പറഞ്ഞത് അക്രമം തുടങ്ങിയത് ഒൻപതു മണിക്കും പത്തുമണിക്കും ഇടയിലെന്നാണ്. എല്ലാ അക്രമികളും കൈയ്യിൽ ലാത്തിയോ, കത്തിയോ, മണ്ണെണ്ണയോ കരുതിയിരുന്നു. ചില സ്ഥലങ്ങളിൽ കൈതോക്കുകൾ ഉപയോഗിച്ചതായും കാണാം. എല്ലായിടത്തും ആണുങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലുകയായിരുന്നു. ഏകദേശം ഒരേ രീതിയിൽ ഉള്ള കൊലപാതക രീതിയാണ് കൂട്ടക്കൊല നടന്ന മേഖലകളിലെല്ലാം അക്രമികൾ അവലംബിച്ചത്. ഇരയെ ലാത്തികൊണ്ടു മർദ്ദിച്ചു അവശനാക്കുകയോ കത്തി കൊണ്ടു കുത്തി മുറിവേൽപ്പിച്ചു അവശനാക്കുകയോ ചെയ്തതിനുശേഷം ദേഹത്തു മണ്ണെണ്ണയോ, ഡീസലോ, പെട്രോളോ ഒഴിച്ചു പച്ചയ്ക്ക് കത്തിക്കുകയായിരുന്നു ചെയ്തത്. വളരെ ചെറിയ തോതിൽ പൊള്ളലുകളോടെ രക്ഷപ്പെട്ട ഇരകളെ നമുക്ക് കാണാം.

ഒരു ദൃക്സാക്ഷിയുടെ മൊഴി നമുക്ക് ചില സംഭവവികാസങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി തരും. AIIMS ആശുപത്രി പരിസരത്തു നടന്ന സംഭവങ്ങൾ, നമുക്ക് ചില ഭയാനകമായ മുദ്രാവാക്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിതരും. “ഖൂൻ കാ ബദ്ലാ ഖൂൻ സേ ലേംഗേ” (ചോരയ്ക്ക് പകരം ചോര) എന്ന മുദ്രാവാക്യമായിരുന്നു ഡൽഹി മുഴുവനും അക്രമികൾ വിളിച്ചിരുന്നത്.“ഒക്ടോബർ ഒന്നിന് ഒന്നരമണിക്കും അഞ്ചു മണിക്കും ഇടയിൽ ഞാൻ AIIMS ഹോസ്പിറ്റലിന്റെ പുറത്തുണ്ടായിരുന്നു. രണ്ടു ട്രക്കുകളിൽ അടുത്ത ഗ്രാമത്തിലെ ആളുകളെ AIIMS ആശുപത്രിയുടെ പരിസരത്ത് കൊണ്ടുവന്നു. അവർ പതുക്കെ വണ്ടിയിൽ നിന്നും ശ്രദ്ധയോടെ ഒരു തിടുക്കവും കാണിക്കാതെ ഇറങ്ങി. അവർ ആജ്ഞ കാത്ത് നിൽക്കുന്ന പട്ടാളക്കാരെപ്പോലെ കാണപ്പെട്ടു.” ഈ ട്രക്കുകൾക്ക് പുറകെ മറ്റൊരു ട്രക്ക് വന്നു. അതിൽ നിറയെ ലാത്തികളും ഇരുമ്പുകമ്പികളുമായിരുന്നു. ആ ട്രക്കിൽ ഡ്രൈവറിനെ കൂടാതെ ഒരു ആളുപോലും ഉണ്ടായിരുന്നില്ല. ഏകദേശം മൂന്നുമണി ആയപ്പോൾ യമുന മേഖലയിലെ കോൺഗ്രസ്സിന്റെ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ എത്തി അവിടെ വന്ന ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നീടാണ് മനസ്സിലായത് ഈ വ്യക്തി ആയിരുന്നു യമുന മേഖലയിൽ കൊലപാതക പരമ്പരകൾ ആസൂത്രണം ചെയ്തത് എന്ന്. വളരെ വികാരതീവ്രമായ ഒരു പ്രസംഗം ആയാൾ നടത്തി. പ്രസംഗത്തിന്റെ ഇടയിൽ നാടകീയമായ രംഗങ്ങളും മുദ്യാവാക്യം മുഴക്കലും അരങ്ങേറി. അയാളായിരുന്നു ആദ്യം ഈ “ചോരയ്ക്ക് പകരം ചോര” എന്ന മുദ്രാവാക്യം വിളിച്ചത്. അതിനുശേഷം ഈ മുദ്രാവാക്യം പ്രസിദ്ധി ആർജ്ജിച്ചു. ഇവരുടെ ആദ്യ ഇര വിനയ് നഗർ പോലീസ് സ്റ്റേഷനിലെ എസ്.എച് .ഓ. (സ്റ്റേഷന്‍ ഹൗസ് ഓഫീസർ) ആയ സിഖുകാരൻ ആയിരുന്നു. അദ്ദേഹം തന്റെ ബൈക്കിൽ ആണ് വന്നത്. അയാളെ കമ്പികൾ കൊണ്ട്ആളുകൾ ആക്രമിച്ചു എങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അയാളെ രക്ഷിച്ചു. എന്റെ അഭിപ്രായത്തിൽ ഇതായിരുന്നു സിഖുകാർക്ക് എതിരെ ഡൽഹിയിൽ നടന്ന ആദ്യ അക്രമവും അത് തുടങ്ങിയത് ആ കോണ്ഗ്രസ് നേതാവിന്റെ ആജ്ഞയിലും. അവിടെ കൂടിയിരുന്ന ജനക്കൂട്ടം ഉടനെ അവിടെ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്ക്‌ നീങ്ങി. നവരോജി നഗർ (Navaroji Nagar) ഐ.എൻ. എ മാർക്കറ്റ് (INA Market), യൂസഫ് സരായി (Yusuf Sarai), സൗത്ത്‌ എക്സ്റ്റന്‍ഷന്‍(south extension) അങ്ങനെ വിവിധ ദിശകളിലേക്ക് അക്രമികൾ നീങ്ങി. സിഖുകൾ ഓടിച്ചിരുന്ന വാഹനങ്ങൾ എല്ലാം അക്രമികൾ തടഞ്ഞുവെച്ചു. അവർ സിഖുകാരെ മർദ്ദിക്കുകയും വാഹനത്തിന് തീ വെക്കുകയും ചെയ്തു. ചില സിഖുകാരെ കത്തിച്ചുകൊന്നു. ഈ മേഖലയിലെ സിഖുകാരുടെ കടകൾ മുഴുവന്‍ കൊള്ളയടിക്കുകയും തീ വെക്കുകയും ചെയ്തു.”

പത്രമാധ്യമങ്ങളിൽ വന്ന ഭൂരിപക്ഷം അന്വേഷണാത്മക റിപ്പോർട്ടുകളിൽ നിന്നും ഇരകളുടെ മൊഴികളിൽ നിന്നും കോൺഗ്രസ്സ് (ഐ)യുടെ ഉന്നതനേതാക്കന്മാരാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് എന്നു വ്യക്തമായി മനസ്സിലാക്കാം. ഈ നേതാക്കന്മാർ അവരവരുടെ മണ്ഡലങ്ങളിൽനിന്നും സാമൂഹ്യവിരുദ്ധരെ ഒരുമിച്ചു കൊണ്ടുവന്നു ഈ കലാപത്തിൽ ഉപയോഗിച്ചു. ഈ സംഘങ്ങള്‍ക്ക് സ്ഥിരമായി കോൺഗ്രസ്സിന്റെ പരിലാളനം ലഭിച്ചുപോന്നിരുന്നു. ഈ കൂട്ടക്കൊല സമയത്ത് ആ സാമൂഹ്യ വിരുദ്ധരെ കോൺഗ്രസ്സ് സിഖുകാരെ വധിക്കാനും, ബലാൽസംഗം ചെയ്യാനും കൊള്ളയടിക്കാനും ഉപയോഗിച്ചു. മാത്രമല്ല, ഈ തെമ്മാടികളെ ആരും ഒരുവിധത്തിലും ഉപദ്രവിക്കില്ലെന്നും ഉറപ്പുനല്‍കി.ഡല്‍ഹിയിലെ ജനനിബിഡമായ പുനരധിവാസ കോളനികളും ഡല്‍ഹിയോട്‌ ചേര്‍ന്നു കിടക്കുന്ന യു.പി.യിലെയും ഹരിയാനയിലെയും അതിര്‍ത്തി ഗ്രാമങ്ങളും കഴിഞ്ഞ ഒരു ദശകമായി കോണ്ഗ്രസ്സിന്റെ(ഐ) ശക്തികേന്ദ്രങ്ങളും വോട്ടുബാങ്കുകളുമായി അതീവവൈദഗ്ധ്യത്തോടെ വളര്‍ത്തിയെടുത്തിരുന്നു.ഈ മേഖലകളിൽ നിന്നാണ് കോൺഗ്രസ്സ് റാലികള്‍ക്കുവേണ്ടി വേണ്ടി ട്രക്കുകളിൽ നിറച്ച് ആളുകളെ എത്തിക്കുന്നത്.ഈ ജാഥത്തൊഴിലാളികള്‍ ഭരിക്കുന്ന പാർട്ടിയുടെ ചട്ടകമായി പ്രവർത്തിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് എല്ലായ്പ്പോഴും. ഗുണ്ടാനേതാക്കൾ പാർട്ടിയുടെ ചിലവിൽ ആണ് ജീവിക്കുന്നത്. അവർക്ക് നിശ്ചിത തുക എല്ലാമാസവും ലഭിക്കുന്നു. അതുകൊണ്ടാണ് കോൺഗ്രസ്സ് (ഐ) നേതാക്കള്‍ക്ക് കുറച്ചു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് തെമ്മാടികളെ ഈ ക്രൂരതകൾക്ക് വേണ്ടിസജ്ജീകരിക്കാൻ കഴിഞ്ഞത്. ഈ ക്രൂരതകളിൽ സജീവമായി പങ്കെടുത്തതിൽ മിക്കവരും പ്രായം കുറഞ്ഞ ചെറുപ്പക്കാരോ കൌമാരം കടക്കാത്ത പയ്യന്മാരോ ആയിരുന്നു. ഈ വിഭാഗത്തെ ഇതുപോലുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വളരെ പെട്ടെന്നു സാധിക്കും.

ജാട്ടുകളും ഗുജ്ജറുകളും, പട്ടികജാതിക്കാരും, പാവപ്പെട്ട മുസ്ലീങ്ങളും ആണ് അക്രമികളിൽ മിക്കവരും എന്നത് പല റിപ്പോർട്ടുകളിലും സൂചിപ്പിച്ചിരുന്ന പ്രധാനപ്പെട്ട കാര്യമാണ്. ഈ സമാന ഘടന ഡൽഹിയിലെ കിലോമീറ്ററുകള്‍ അകലെയുള്ള വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പല ഇരകളും കോൺഗ്രസ്സ് (ഐ) അക്രമികൾക്ക് വോട്ടേഴ്സ് ലിസ്റ്റും റേഷൻ കടകളിൽ നിന്നുള്ള ലിസ്റ്റും കൊടുത്തിട്ടുണ്ടായിരുന്നു എന്ന് ആരോപിക്കുന്നു. ഇതുവഴി സിഖുകാരുടെ സ്ഥലങ്ങൾ മനസ്സിലാവാനും കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം മനസ്സിലാക്കാനും വേണ്ടിയാണ് ഇതു നൽകിയതെന്ന് ഇരകളിൽ ചിലർ പറയുന്നു. സിഖുകാരുടെ കടകളും വീടുകളും എവിടെയൊക്കെ ഉണ്ടെന്നും ഏതൊക്കെ ഹിന്ദു വീടുകളിൽ സിഖുകാർ വാടകക്കാരായി നിൽക്കുന്നുവെന്നും ഏതൊക്കെ സിഖ് വീടുകളിൽ ഹിന്ദുക്കൾ വാടകക്കാരായി നിൽക്കുന്നുവെന്നുമുള്ള പൂർണ്ണ അറിവ് അക്രമികൾക്കുണ്ടായിരുന്നു. ഇത്രയും പരിപൂർണ്ണമായ പദ്ധതിയോടു കൂടിയാണ് അക്രമികൾ അക്രമം അഴിച്ചുവിട്ടത്. സിഖുകാർ ഹിന്ദുക്കളുടെ വീടുകളിൽ താമസിക്കുന്ന വീടുകൾ ഒരു പ്രത്യേക രീതിയിൽ ആണ് അക്രമികൾ ആക്രമിച്ചത്. വീടുകൾ കത്തിക്കുന്നതിനു പകരം സിഖുകാരെ പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു കത്തിക്കുകയാണ് ചെയ്തത്. സിഖുകാരുടെ മാത്രം സാധനങ്ങൾ അവരുടെ വാടക വീടുകളിൽ നിന്ന് കൊള്ളയടിക്കുകയും ചെയ്തു.

പല വാർത്താമാധ്യമങ്ങളും കലാപത്തിന്റെ ആസൂത്രകരായി പല പ്രധാന കോണ്ഗ്രസ് നേതാക്കളുടെയും പേരെടുത്ത് പറഞ്ഞിരുന്നു.

PUCL – PUDR ന്റെ അന്വേഷണ റിപ്പോർട്ടിൽ (“അരാണ് തെറ്റുകാർ”) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എച്ച്.കെ.എൽ. ഭഗത്ത്,കൂടാതെ മംഗോള്‍പുരി (Mangolpuri)യിലെ എം.പി. ആയിരുന്ന സജ്ജൻ കുമാർ, അക്രമികൾക്കെല്ലാം 100 രൂപയും ഒരു കുപ്പി മദ്യവും വീതം കൊടുത്തുവെന്നു പറയപ്പെടുന്നു. ഇതുപോലെ തന്നെ ലളിത് മാക്കനും (കോൺഗ്രസ്സിന്റെ തൊഴിലാളി യൂണിയൻ നേതാവും കൗൺസിലറും) അക്രമികൾക്ക് 100 രൂപയും ഓരോ കുപ്പി മദ്യവും നൽകിയെന്നും കലാപത്തിൽ വളരെ സജീവമായി പങ്കെടുത്തുകൊണ്ട് അക്രമികളെ പ്രചോദിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കരോൾ ബാഗിലെ എം.പി. ധരംദാസ് ശാസ്ത്രി, സദര്‍ മണ്ഡലത്തിലെ എം.പി. ജഗദീഷ്‌ ടൈറ്റ്ലർ, മുനിസിപ്പൽ കോർപ്പറേഷൻ അംഗം ഡോ. അശോക് കുമാർ, മറ്റൊരു അംഗം ജഗദീഷ് ചന്ദ്ര തോകാസ്, കോർപ്പറേഷൻ അംഗം ഈശ്വർ സിംഗ്, ഫൈസ് മുഹമ്മദ് കോൺഗ്രസ്സ് യൂത്ത് നേതാവ് ,സത്ബീർസിംഗ് (ജാട്ട്)യൂത്ത് കോൺഗ്രസ്സ് നേതാവ്, കോൺഗ്രസിന്റെ പ്രാദേശിക നേതാക്കന്മാരും കോൺഗ്രസ്സിന്റെ തെമ്മാടികളും ഗു­കളുമാണ് കൂട്ടക്കൊല നിയന്ത്രിച്ചിരുന്നത്. നവറോജി മാർക്കറ്റിൽ, യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായ പ്രവീൺ ശർമ്മ ഒരു സിഖു കടയുടെ മുമ്പിൽ നിന്നുകൊണ്ട് അക്രമികളെ കട തല്ലിപ്പൊളിക്കുവാനും കൊള്ളയടിക്കുവാനും ആഹ്വാനം ചെയ്യുന്നത് കണ്ടവരുണ്ട്. അടുത്ത കുടിലുകളിൽ താമസിക്കുന്ന ചെറിയ കുട്ടികളോട് ഷോപ്പിലുള്ള സാധനങ്ങൽ എടുത്തുകൊണ്ടുപോകാൻ പ്രവീൺ ശർമ്മ ആവശ്യപ്പെട്ടു. വിതരണം ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു. ശരിക്കു പറഞ്ഞാൽ ഇതാണ് കോൺഗ്രസ്സിന്റെ സോഷ്യലിസം നടപ്പിലാക്കുന്ന വഴി. ‘ഗരീബി ഹഠാവോ പ്രവര്‍ത്തനം (പട്ടിണിയില്ലാതാക്കൽ) എന്നു ഞ്നാനസ്നാനം ചെയ്യപ്പെട്ട കൊള്ളയടിയിൽ പങ്കെടുക്കുവാൻ തങ്ങളെയും ക്ഷണിച്ചതായി ത്രിലോകപുരിയിലെ താമസക്കാര്‍ പലരും പറഞ്ഞിട്ടുണ്ട്..

ഈ നാലു ദിവസവും ഭരണകക്ഷിയിലെ അതികായന്‍മാര്‍ ഇന്ദിരാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ തെരഞ്ഞെടുത്ത രീതി വളരെ നിര്‍ലജ്ജവും അധ:പതിച്ചതുമായിരുന്നു.ഒരു ദേശീയ പാര്‍ട്ടിയുടെ പ്രധാന നേതാക്കന്‍മാര്‍ വെറും ഗുണ്ടാ നേതാക്കന്‍മാരായി മാറി.ഇത് ശരിക്കും ഒരു ഗുണ്ടാത്തലവന്‍ മറ്റൊരു ഗുണ്ടാഗ്രൂപ്പിനാൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരം തീർക്കുന്നത് പോലെയായിരുന്നു.ഇവിടെ എതിര്‍ഗ്രൂപ്പിന്റെ സ്ഥാനത്ത് ആരുമില്ലാത്തത് കൊണ്ട് അവര്‍ നീണ്ട താടിയും മുടിയും ഉള്ള സിഖുകാരെ എതിരാളികളായി കണ്ടു. അവരെ തങ്ങളുടെ ഗുണ്ടാരാജിന് ഭീഷണിയായി കണ്ടു.അതുകൊണ്ടു തന്നെ എതിരാളിയെ ഭയപ്പെടുത്തി ശക്തി തെളിയിക്കുവാന്‍ അവര്‍ തീരുമാനിച്ചു.പ്രധാന കോണ്ഗ്രസ് നേതാക്കളുടെ ഇത്ര സജീവമായ ഇടപെടലിനു കാരണമായി പറയപ്പെടുന്നത് കോൺഗ്രസ്സ് “തങ്ങളുടെ ശക്തി പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്താണത്രേ.”

പ്രതിരോധശ്രമങ്ങളുംഅയൽപക്കക്കാരുടെസഹായങ്ങളും

ഈ കറുത്ത ദിനങ്ങളിലും പ്രത്യേകമായി എടുത്തുപറയേ­ കാര്യമാണ് മിക്ക കോളനികളിലും മാർക്കറ്റ് മേഖലകളിലും നടന്ന പ്രതിരോധ പ്രവർത്തനങ്ങളും ശാന്തിക്ക് വേണ്ടിയുള്ള കമ്മിറ്റികളുടെ നിർമ്മാണവും. പല കോളനികളിലും ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും സംയുക്തമായി തങ്ങളുടെ അയാള്‍ക്കാരെ പുറത്തു നിന്നു വന്ന അക്രമികളിൽ നിന്നും പ്രതിരോധിച്ചു.പ്രശ്നക്കരെയെല്ലാം തുരത്തുകയും പ്രദേശത്തേക്ക് അക്രമിസംഘങ്ങളെ കടത്തിവിടാതെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തു.തെരുവുകളിൽ ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് രാത്രി മുഴുവൻ അവർ അയല്‍വീടുകള്‍ക്ക്‌ കാവൽ നിന്നു.

Sikh Massacre

ചെറിയ ചില സംഭവങ്ങൾ മാറ്റി നിർത്തിയാൽ ശ്രീമതി ഇന്ദിരയുടെ മരണവാർത്ത സിഖ് സമൂഹം ആഘോഷിച്ചതിനു യാതൊരു തെളിവുമില്ല. ഉദാഹരണത്തിന്, ഡെൽഹി യൂണിവേഴ്സിറ്റിയിലെ ഖൽസാകോളേജിലെ വിദ്യാർത്ഥികൾ ഇന്ദിരാഗാന്ധിയുടെ മരണവാർത്ത അറിഞ്ഞതിനുശേഷം ബജര ഡാൻസ് ചെയ്തു എന്ന അഭ്യൂഹം ഒരു സത്യത്തെ എത്രത്തോളം തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു വളച്ചൊടിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഈ വിദ്യാർത്ഥികൾ തങ്ങളുടെ കോളേജിലെ ഉത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി ഡാൻസ് പ്രാക്ടീസ് നടത്തുകയായിരുന്നു. മറ്റുള്ള ദിവസങ്ങളിൽ പരിശീലനം നടത്തുന്നതുപോലെ ഒക്ടോബർ മുപ്പത്തി ഒന്നിനും ഈ കുട്ടികൾ ഡാൻസ് പ്രാക്ടീസ് നടത്തുമ്പോൾ ഇന്ദിരയുടെ മരണവാർത്തയറിയുകയും ഡാൻസ് പരിശീലനം നിർത്തിവെക്കുകയും ചെയ്തു. ഈ സംഭവമാണ് വളച്ചൊടിച്ച് ഇന്ദിരയുടെ മരണവാർത്ത അറിഞ്ഞതിനുശേഷം ഈ വിദ്യാർത്ഥി ആഘോഷിച്ചു എന്ന കിംവദന്തി അക്രമികൾ നാടൊട്ടുക്കും പരത്തിയത്. ഇതുപോലെതന്നെയാണ് ജനകപുരിയിലെ ധനികസിഖ്കുടുംബം, ഇന്ദിരയുടെ മരണവാർത്ത അറിഞ്ഞതിനുശേഷം മധുരവും ഉണക്കിയ ഫലങ്ങളും വിതരണം ചെയ്തു എന്നുള്ളത്. എന്റെ സുഹൃത്ത്തി ഈ സംഭവം അന്വോഷിക്കുകയുണ്ടായി, ശരിയായിരുന്നു ഈ കുടുംബം മധുരപലഹാരങ്ങൾ വിതരണം നടത്തിയിരുന്നു, പക്ഷേ അത് ഗുരുപൂരബ് ആഘോഷത്തിന്റെ ഭാഗമായി നടന്ന മധുരപലഹാരവിതരണമായിരുന്നു. ഗുരുനാനാക്കിന്റെ ജൻമദിനത്തിനും പത്തുദിവസം മുൻപ് (ആ വർഷം അതു നവംബർ എട്ടിന് ആയിരുന്നു) ഓരോ മേഖലയിലും പ്രഭാതഭേരികൾ സംഘടിപ്പിക്കുക എന്നത് പരമ്പരാഗതമായി ചെയ്തു പോരുന്ന കാര്യമാണ്. ഈ ഭേരികളിൽ പങ്കെടുക്കുന്നവർക്കു മധുരം നൽകുക എന്നത് സർവ്വസാധാരണമായ കാര്യമാണ്.

അങ്ങിനെയെങ്കിൽ സിഖുകാരെ മാത്രം നാം അവരുടെ ആഘോഷങ്ങൾ വെട്ടിക്കുറക്കാത്തതിനെ എങ്ങിനെ ന്യായീകരിക്കും. ശ്രീമതി ഇന്ദിര വധിക്കപ്പെട്ടതിന്റെ രാത്രി (ഒക്ടോബർ 31), ഞാൻ എന്റെ സ്ഥലത്തെ ചെയിൻ റോഡിന്റെ വശത്തുകൂടി നടക്കുമ്പോൾ, ഒരു ഹിന്ദുകുടുംബത്തിന്റെ വിവാഹ ആഘോഷ പാർട്ടി മുഴുവൻ മേളത്തിന്റെ അകമ്പടിയോടെ പോകുന്നതുകണ്ടു. ഡാൻസും പാട്ടും വർണ്ണശഭളമായ വിളക്കുകളും കത്തിച്ചുകൊണ്ടു കടന്നുപോയ ആഘോഷത്തെ ആരും കുറ്റം പറയുന്നതോ എതിർക്കുന്നതോ ഞാൻ കണ്ടില്ല, അങ്ങിനെ ഒന്ന് ഉണ്ടായതുമില്ല.

എന്റെ അയൽപക്കങ്ങളിൽ, ഞാൻ ഒരു സിഖുകാരനും മധുരം വിളമ്പുന്നത് കണ്ടിട്ടില്ല. ഇവിടെ പകുതിയോളം സിഖുകുടുംബങ്ങളാണ് താമസിക്കുന്നത്, സത്യത്തിൽ ഇന്ദിരയുടെ ദാരുണമായ മരണവാർത്ത അറിഞ്ഞതിനുശേഷം ഞാൻ ശരിക്കും അൽഭുതപ്പെട്ടു പോയിരുന്നു എന്തെന്നാൽ ഈ വിഷയത്തെച്ചൊല്ലി സിഖുകാരോ ഹിന്ദുക്കളോ യാതൊരുവിധ വികാരപ്രകടനങ്ങളും നടത്തിയിരുന്നില്ല അവരൊക്കെ അവരവരുടെ ജോലികളിൽ വ്യാപൃതരായിരുന്നു. ആരും ഈ വാർത്തയെപറ്റി ചർച്ചചെയ്യുമ്പോൾ കരയുകയോ വിങ്ങിപ്പൊട്ടുകയോ ചെയ്തിരുന്നില്ല. ഇന്ദിരയുടെ മരണത്തിൽ സങ്കടമുണ്ടെങ്കിലും.

അഭ്യൂഹവ്യാപാരികളുടെ മറ്റൊരു വാർത്ത ആയിരുന്നു സിഖുകാർ ഈ വർഷം അമൃത്സറിൽ ഇന്ത്യൻ പട്ടാളം സുവർണ്ണക്ഷേത്രത്തിൽ കയറി തീവ്രവാദികളെ കൊന്നതിന്റെ അനുശോചനത്തിന്റെ ഭാഗമായി ദീപാവലി ആഘോഷിച്ചില്ല എന്നുള്ളത്. ഈ കാര്യം സിഖുകാരെ ദേശവിരുദ്ധർ ആയി പ്രഖ്യാപിക്കാനും അതുകൊണ്ട്സിഖുകാർ ഇന്ദിരയുടെ മരണത്തിൽ ആഘോഷിച്ചു എന്നും അനുമാനിക്കാൻ ഉള്ള തെളിവായി അവര്‍ ചൂണ്ടികാണിച്ചിരുന്നു.

യഥാർത്ഥത്തിൽ സിഖുകാർ ദീപാവലി ആഘോഷിച്ചില്ല എന്നു പറയുന്നത് പച്ചക്കള്ളമാണ്. കലാപത്തിൽ ദുരിതമനുഭവിച്ച പലരും തങ്ങൾ ദീപാവലിക്കുവാങ്ങിയ പുതിയ വസ്ത്രങ്ങളും പാത്രങ്ങളും അക്രമികൾ നശിപ്പിച്ചതിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. അതു മാത്രമല്ല ഈ നിഗമനത്തിൽ എത്താൻ ഉപയോഗിച്ചത് ഒരു വിചിത്രമായ യുക്തിയാണ്, പലപ്പോഴും നമ്മുടെ ഭരണകൂടം ഉപയോഗിക്കുന്ന യുക്തി ആണിത്. ഗവൺമെന്റിന്റെ എല്ലാ തീരുമാനങ്ങളും അതേപടി അനുസരിക്കാത്തവരെ ദേശവിരുദ്ധർ ആയി പ്രഖ്യാപിക്കാൻ ഭരണകുടത്തിന്റെ ഭാഗത്തു നിന്നു നീക്കങ്ങൾ ഉണ്ടാവാറുണ്ട്‌. ഈവിധത്തിലുള്ള ചിന്തകൾ സ്വേച്ഛാധിപതികളുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും ഉയർന്നു വരുന്നതാണ്.

സിഖുകർക്കെതിരെ നീക്കിയ മറ്റൊരു ആയുധമാണ് സിഖുകാരൊക്കെയും സുവർണ്ണക്ഷേത്രത്തിലെ ആർമിയുടെ സാന്നിധ്യവും അവിടെ നടന്ന കൊലകളിലും അതൃപ്തരായിരുന്നു എന്നുള്ളത്. ക്ഷേത്ര പരിസരത്തെ കളങ്കമായി എന്നു വിശ്വസിക്കുന്നവരൊക്കെ ഇന്ദിരാഗാന്ധിയുടെ മരണത്തിനെ ആഘോഷിച്ചു എന്നു പറയുന്നത് തികച്ചും വങ്കത്തരമാണ്. അക്രമിക്കപ്പെട്ട സിക്കുകാരിൽ പലരും കോൺഗ്രസ് (ഐ)ക്ക് വേണ്ടിപ്രവർത്തിച്ചവരോ അനുയായികളോ ആണ്. ദുരിതാശ്വാസ ക്യാമ്പിൽ എന്നോട് സംസാരിച്ച ആളുകൾ അവർ എങ്ങനെ കോൺഗ്രസ്സ് (ഐ)ക്കുവേണ്ടിപ്രവർത്തിച്ചു എന്നതിനെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. എന്തിനേറെ പറയുന്നു, അക്രമികൾ തകർത്ത പല വീടുകളിലും ഞാൻ ഇന്ദിരയുടെ ഫോട്ടോ കണ്ടിട്ടുണ്ട്‌. എന്റെ അയൽപക്കങ്ങളിലെ സിഖ് വീടുകളിൽ ഇന്ദിരയുടെ മുമ്പും ഇന്നും കാണാം, ഇത്രയും ക്രൂരത ആ സമൂഹത്തോടു കാട്ടിയതിനു ശേഷവും.

വളരെ പ്രധാനപ്പെട്ട ഒരു പരമാർത്ഥം എന്താണെന്നു വെച്ചാൽ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിതമനുഭവിക്കപ്പെട്ട കുടുംബങ്ങളിൽ മിക്കവർക്കും പഞ്ചാബിൽ ബന്ധുക്കളേ ഇല്ലെന്നുള്ളതാണ്. അവർക്കു പഞ്ചാബുമായോ, പഞ്ചാബിലെ ഭീകരവാദ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവുമായോ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. മിക്കവരും ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും വന്നവരാണ്.

ഈ ക്രൂരതയ്ക്ക് ഉള്ള ന്യായീകരണത്തിൽ ഏറ്റവും മേലെ പ്രതിഷ്ഠിക്കപ്പെട്ട ഒന്ന് ഇതാണ്. ഇന്ദിരയെ വധിച്ചത് രണ്ട് സിഖുകാർ ആയതുകൊണ്ടാണ് സിഖുകൾക്കെതിരെ ഈ ക്രൂരതകൾ അരങ്ങേറിയത് എന്ന്. ജനങ്ങളുടെ, ഇന്ദിരയുടെ മരണവാർത്ത അറിഞ്ഞതിനുശേഷമുള്ള “അതിക്രൂരമായ പ്രതികരണത്തിന്റെ” തിയറി പരിശോധിച്ചാൽ, തീർച്ചയായും ആളുകളുടെ ഈ വിധത്തിലുള്ള പ്രതികരണത്തെ നമ്മൾ ന്യായീകരിച്ചേനെ, സിഖുകാർക്കെതിരെ നടന്ന കൊലപാതക പരമ്പര അവിടെയിവിടങ്ങളിലായി വ്യക്തമായ പദ്ധതികളില്ലാതെ, യാദൃശ്ചികമായി അത് നടന്നിരുന്നെങ്കിൽ മറിച്ച് ഇവിടെ അങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടായിരുന്നേ ഇല്ല.

ഇപ്പോൾ ഡൽഹിയിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ആര്‍ക്കും,ഈ അക്രമണ പരമ്പര വ്യക്തമായ പദ്ധതികളോടു കൂടി സംഘടിപ്പിക്കപ്പെട്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല. കൊലപാതകികള്‍ക്കും കൊള്ളനടത്തിയവർക്കും തങ്ങളെ പ്രതിരോധിക്കാൻ ആരും ഉണ്ടാവില്ല എന്നുള്ള കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. അക്രമികൾ ഒരു വിധത്തിലുമുള്ള തിടുക്കവും കാണിച്ചിരുന്നില്ല. ഈ ആക്രമണങ്ങളൊക്കെ നടത്തുമ്പോൾ പലപ്പോഴും അവർ വന്നു അക്രമണം നടത്തി കൊള്ളമുതലുകൾ എടുത്തുകൊണ്ടുപോയി വീണ്ടും പല പ്രാവശ്യം മടങ്ങി വന്നിരുന്നു.ഓരോ തവണ വരുമ്പോഴും കൂടുതൽ സന്നാഹങ്ങളോടെയായിരുന്നു അക്രമികൾ വന്നിരുന്നത്.

അക്രമികളെ നേരിട്ടു ക­ണ്ടവർ ഒരു കാര്യം ഉറപ്പിച്ച് പറയും, ഈ അക്രമികൾ പെട്ടെന്നുണ്ടായ ദേഷ്യം തീർക്കുന്ന ഒരു ജനക്കൂട്ടമായിരുന്നില്ല മറിച്ച്, ഒരു കൂട്ടം തെരുവുപോക്കിരികൾ തങ്ങൾക്കു കിട്ടിയ അവസരം ആസ്വദിച്ച് ചില കാര്യങ്ങൾ ചെയ്തു കൂട്ടുന്നതായി ആണ്. ലജ്പത് നഗറിൽ ഞാൻ ഒരു ആൾക്കൂട്ടവുമായി നവംബർ ഒന്നാം തീയതി എതിരിട്ടിരുന്നു. ഏകദേശം ഉച്ചയായപ്പോൾ അടുത്ത ഗുരുദ്വാരയിൽ അക്രമികൾ തീവെച്ചു എന്ന വാർത്ത കേട്ടതിനുശേഷം ഞങ്ങൾ മൂന്ന് സ്ത്രീകൾ ഗുരുദ്വാരയിൽ എത്തി തീ അണയ്ക്കുവാനുള്ള ശ്രമം നടത്തി. കൂട്ടത്തിൽ ഞങ്ങൾ അയൽപക്കത്തെ സ്ത്രീകളെ ഞങ്ങളെ സഹായിക്കാനും അഭ്യർത്ഥിച്ചു. ഒരു പ്രാവശ്യം, ഞങ്ങളെ അക്രമികൾ വളഞ്ഞപ്പോൾ സ്ത്രീകൾ ഞങ്ങളെ പുറത്തുനിന്നും പരിഹസിക്കുന്നുണ്ടായിരുന്നു. രണ്ടു മൂന്നു സ്ത്രീകൾ ഞങ്ങളുടെ പേരു വിളിച്ചു ഞങ്ങൾ ഈ ആണുങ്ങളുമായി തെരുവിൽ വച്ച് വഴക്കിടുന്നതിനെ കളിയാക്കുന്നുണ്ടായിരുന്നു. അതേസമയം തന്നെ, ഏകദേശം 200 പേർ വരുന്ന ഒരു സംഘം എവിടെ എത്തുകയും പ്രതികാരം ചെയ്യുമെന്നുള്ള മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ചിരിച്ചും, കളിച്ചും, പരിഹസിച്ചും വന്ന ഈ കൂട്ടരെ നേരിട്ടു കണ്ടാൽ തന്നെ മനസ്സിലാവും ഇവരൊക്കെയും ഇന്ദിരയുടെ മരണത്തിൽ മനം നൊന്തു പ്രതികാരത്തിനു വന്നവരല്ല എന്ന്. ഒരു കൂട്ടം തെമ്മാടികൾ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനായി വന്നതായാണ് ഞങ്ങൾക്ക് തോന്നിയത്. ഈ പരിഹസിച്ചുകൊണ്ടിരുന്ന ആൾക്കൂട്ടം ഞങ്ങളോട് പിൻവാങ്ങിയില്ലെങ്കിൽ പച്ചയ്ക്ക് തീയിൽ വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി.