Sikh Massacre

1 2 3 19

sikh

‘വന്മരങ്ങള്‍ വീഴുമ്പോള്‍’

മധു പൂര്‍ണ്ണിമ കിഷ്വാര്‍ മാനുഷി മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

1984ൽ ഇന്ദിരാഗാന്ധി രണ്ടു സിഖു സുരക്ഷാ ഭടന്മാരാൽ വധിക്കപ്പെട്ടതിനു ശേഷം, ഉത്തരേന്ത്യ ഏറ്റവും ഭീകരമായ സിഖു കൂട്ടക്കൊലക്ക് സാക്ഷ്യംവഹിച്ചു. കോണ്ഗ്രസ് പാര്‍ട്ടി എപ്പോഴും മതേതരത്വത്തെക്കുറിച്ച് വാചാലമാകുകയും,മതേതരത്വം തങ്ങളുടെ കുത്തക ആണെന്ന് അവകാശപ്പെടുകയും,രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്ന വര്‍ഗ്ഗീയപ്പാര്‍ട്ടി എന്നു ബിജെപിയെ എപ്പോഴും മുദ്രകുത്തുകയും ചെയ്യാറുണ്ട്.എന്നാല്‍ കോണ്ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ കലാപങ്ങളും കൂട്ടക്കൊലകളും നടത്തുന്നതിൽ അവർ മറ്റേതൊരു പാര്‍ട്ടിയേക്കാളും എത്രയോ മുന്നിലാണ് എന്നു മനസ്സിലാകും.സിഖ് വംശഹത്യയുടെ നേർക്കാഴ്ചകളുടെ വിവരണങ്ങളിലൂടെഇത് ജനമദ്ധ്യത്തില്‍ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.1984 ഒക്ടോബര്‍മുപ്പത്തി ഒന്നാം തീയതി തുടങ്ങിയ സിഖ് വംശഹത്യയില്‍ ,ആക്രമണത്തിനിരയായവരുടേയും,രക്ഷപെട്ടവരുടെയും,ദൃക്‌സാക്ഷികളുടെയും,മരണപെട്ടവരുടെ കുടുംബാംഗങ്ങളുടെയും അനുഭവങ്ങൾ ഇവിടെ ജനസമക്ഷത്തിൽ പങ്കുവെക്കുന്നു. ഒക്ടോബർ മുപ്പത്തി ഒന്ന് രാവിലെ മുതൽ നവംബർ മൂന്ന് വരെ ഉത്തരേന്ത്യയിലാകെ നടമാടിയ സിഖ് വംശഹത്യയിൽ പതിനായിരത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു. ആ ദിവസങ്ങളിൽ ,ഡല്‍ഹിയിൽ മാത്രം മൂവായിരത്തിലധികം സിഖുകാരെ അഗ്നിക്കിരയാക്കി. നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു.പക്ഷേ സര്‍ക്കാരിന്റെ അവകാശവാദം 600 മരണങ്ങൾ എന്നായിരുന്നു.

ആ സമയത്ത് മാധ്യമങ്ങൾ, ഉത്തരേന്ത്യയിൽ നടന്ന ഈ വംശഹത്യയെ ഹിന്ദു-സിഖ് കലാപമായാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. പക്ഷേ ഞങ്ങൾ ഈ വ്യാഖ്യാനത്തെ എതിര്‍ക്കുകയും, കലാപമെന്നാൽ രണ്ടോ അതിലധികമോ സമൂഹങ്ങൾ തമ്മിൽ നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങൾ ആണ് എന്നു വാദിക്കുകയും ചെയ്തു.സിഖുകാരുടെ ഭാഗത്ത് നിന്നും യാതൊരു പ്രത്യാക്രമണവും ഉണ്ടായില്ലെന്ന് മാത്രവുമല്ല അവരാരും ഈ ആക്രമണങ്ങളെ നേരിടാൻ തയ്യാറെടുത്തിരുന്നുമില്ല.ആകൊലപാതകങ്ങൾ എല്ലാം ഏകപക്ഷീയമായിരുന്നത് കൊണ്ട് അതിനെ ‘കൂട്ടക്കൊല’ എന്നേ വിളിക്കാൻ കഴിയൂ.

മഹാത്മാ ഗാന്ധി വളരെ കഷ്ടപ്പെട്ടാണ്,വിവിധ ജാതി മതങ്ങൾ ഉള്ള ഒരു സമൂഹത്തിൽ,ജനാധിപത്യ രാഷ്ട്രീയമുള്‍ക്കൊള്ളുന്ന ഒരു വ്യത്യസ്ത പരീക്ഷണമായി കോണ്ഗ്രസ് പാര്‍ട്ടിയെ വളര്‍ത്തിയത് . പക്ഷേ ഇന്നത്തെ കോണ്ഗ്രസ് പാര്‍ട്ടിക്ക്‌ ഗാന്ധിജി വളര്‍ത്തിയ പാര്‍ട്ടിയുമായി ചെറിയ സാദൃശ്യം മാത്രമേയുള്ളൂ. ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതൽ തന്നെ കോണ്‍ഗ്രസ്‌ നേതാക്കൾ ഹിന്ദു,മുസ്ലീം,സിഖുകാർ തമ്മിലുള്ള അസംഖ്യം കലാപങ്ങള്‍ക്കും,വംശഹത്യകള്‍ക്കും,കൂട്ടക്കൊലകള്‍ക്കും തുടക്കമിടുകയോ നേതൃത്വം നല്‍കുകയോ ചെയ്തിരുന്നു.ഭിവാണ്ടി,ഭഗൽപൂർ, ജംഷഡ്പൂർ,ഹൈദ്രബാദ് , മീററ്റ് , മല്ലിയാന , അഹമ്മദാബാദ് , സൂററ്റ് , മുംബൈ , അങ്ങനെ പല സ്ഥലങ്ങളും കോണ്‍ഗ്രസ്‌ നേതാക്കന്മാർ ആസൂത്രണം ചെയ്ത കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും കൂട്ടക്കൊലകള്‍ക്കും സാക്ഷിയായി . നീതിന്യായ പോലീസ് വ്യവസ്ഥകൾ ഈ പറഞ്ഞ കലാപങ്ങളുടെ പ്രായോജികരെ സംരക്ഷിക്കാൻ എല്ലാ വിട്ടു വീഴ്ചകളും നടത്തി .ഗുജറാത്തിലെ ഗോധ്രാനന്തരകലാപത്തിലും കോണ്ഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു. ചില നേതാക്കന്മാർ കലാപങ്ങളിൽ പങ്കടുത്തത്ല്‍ മതപരമായ കാരണങ്ങളാലല്ല,മറിച്ച് രാഷ്ട്രീയപരമായ കാരണങ്ങളാലും സംഘടിത വോട്ടുബാങ്കുകൾ നേടാനുമായിരുന്നു.

താഴെ കൊടുത്തിരിക്കുന്ന റിപ്പോര്ട്ടിലെ ഓരോ കാര്യങ്ങളും മാനുഷിയുടെ ആളുകൾ നാഗരിക് ഏക്താ മഞ്ചുമായി ചേര്‍ന്ന് കലാപത്തിനിരയായവര്‍ക്കു വേണ്ടി നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേരിട്ടു ശേഖരിച്ച വിവരങ്ങളാണ്‌ .

മാഫിയ ഭരണം

സിഖുകാരുടെ കൂട്ടകൊല

ഇന്ദിരാഗാന്ധിയുടെ ദാരുണ മരണത്തെത്തുടര്‍ന്ന് 1984 ഒക്ടോബർ മുപ്പത്തി ഒന്നാം തീയതി തുടങ്ങിയ വര്‍ഗ്ഗീയ കലാപം ഒരു ഭീമാകാരമായ അഗ്നിപര്‍വതത്തിന്റെ വിസ്ഫോടനത്തിനു സമാനമായിരുന്നു.ആ സ്ഫോടനതിന്റെ രൌദ്രത,അതിനിരയായ സമൂഹത്തേയും, ഏതു സമൂഹത്തിന്റെ പേരിലാണോ കൊള്ളയും കൊലയും തീവെയ്പ്പും ബലാത്സംഗങ്ങളും അരങ്ങേറിയത്‌ അവരെയും ഒരുപോലെ ഞെട്ടിച്ചു.

1 2 3 19