1 – നരേന്ദ്ര മോഡി – ഗുജറാത്തി ന്യൂനപക്ഷത്തിന്റെ കണ്ണിലൂടെ

1 16 17 18

ഞങ്ങള്‍ മോഡിയോട് രണ്ടു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂ. വലിയതോതില്‍ ചരക്കുനീക്കത്തിനുള്ള അനുവാദമാണ് അതിലൊന്ന്. പിന്നെ ഭരണപരമായ കുടുക്കുകള്‍ ഒഴിവാക്കിത്തരണം എന്നതായിരുന്നു രണ്ടാമത്തേത്. രണ്ടും അദ്ദേഹം ഇന്നുവരെ പാലിച്ചിട്ടുമുണ്ട്. അതുകൊണ്ട് മാത്രമാണ് സ്കൂളുകളും മറ്റും ഇന്നുണ്ടായതും. 2001ല്‍ മുസ്ലീങ്ങളുടേത് എന്ന് പറയാന്‍ രണ്ടു സ്കൂള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് പതിനേഴെണ്ണം ഉണ്ട്. അതിനാവശ്യമായുള്ള ചരക്കുനീക്കങ്ങള്‍ക്കും ഭരണപരമായ അനുവാദങ്ങള്‍ക്കും ഗവണ്‍മെന്‍റ് സഹകരണം അത്യാവശ്യമാണ്. തോന്നുംപടി ഒരു സ്കൂള്‍ തുടങ്ങാന്‍ പറ്റില്ലല്ലോ. ഇന്ന് ഞങ്ങളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ വളരെ കാര്യമായി സഹകരിക്കുന്നുണ്ട്.

അതിനും ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റും. ഉദാഹരണത്തിന് മുസ്ലീം പ്രദേശമായ ബാപ്പു നഗറില്‍ ഒരു സ്കൂള്‍ ഉണ്ട്.അവിടെ ഹിന്ദു മാനേജ്മെന്‍റ് ഉള്ള ഒരു നൂതന്‍ സ്കൂളുമുണ്ട്. മുസ്ലീങ്ങളുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ അത് മുസ്ലീങ്ങള്‍ക്ക് വിറ്റു. അവിടെ 1400 പെണ്‍കുട്ടികള്‍ രാവിലെയുള്ള ഷിഫ്റ്റിലും 1400 ആണ്‍കുട്ടികള്‍ ഉച്ചയ്ക്കുള്ള ഷിഫ്റ്റിലും പഠിക്കുന്നുണ്ട്. ഒരു ഞായറാഴ്ച രാത്രി ഏകദേശം പത്തരമണിയായിക്കാണും, ആ സ്കൂളിന്‍റെ ഉടമകളില്‍ ഒരാള്‍ എന്നെ വിളിച്ചു. “സഫര്‍ മിയാ, ഒരു വലിയ പ്രശ്നമുണ്ട്. ഞങ്ങളുടെ സ്കൂള്‍ കെട്ടിടം തകര്‍ക്കപ്പെടാന്‍ പോവുകയാണ്. ഇവിടെ മുഴുവന്‍ പോലീസുകാരാണ്. രാവിലെ പത്തരമണിക്ക് ഇത് തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്.” എനിക്കെന്തു ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചോദിച്ചു. മോഡിക്കല്ലാതെ വേറെയാര്‍ക്കും സ്കൂള്‍ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് പരിഹാസരൂപേണ ചോദിച്ചു,” ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മോഡി മാത്രമേയുള്ളൂ ? അള്ളാ മിയാ എന്താ അപ്രത്യക്ഷനായോ ? മോഡിയെന്താ ദൈവമാണോ ? ഇപ്പോള്‍ത്തന്നെ പത്തരയായി. ഞാന്‍ ഈ അസമയത്ത് മോഡിയെ എങ്ങനെ വിളിക്കാനാണ് ?” പക്ഷേ അയാള്‍ എന്നോട് മോഡിയെ അപ്പോള്‍ത്തന്നെ വിളിച്ചുപറയാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.

ഈ സംഭവം നടക്കുന്നത് 2007 ഇലാണ്. രാത്രി പത്തേമുക്കാലിന് ഞാന്‍ മോഡിയെ വിളിച്ചു ! അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്ന് സെക്രട്ടറി പറഞ്ഞു. ദയവുചെയ്ത് നാളെ രാവിലെ ഏഴുമണിക്ക് മുന്‍പ്‌ എന്നെ ഒന്ന് വിളിക്കാന്‍ മോഡി സാഹിബിനോട് പറയണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. പിറ്റേന്ന് രാവിലെ 6:59 ആയപ്പോള്‍ എനിക്ക് അദ്ദേഹത്തിന്‍റെ കാള്‍ വന്നു.”എന്താ രാവിലെ ഇത്ര അത്യാവശ്യമായി വിളിക്കണമെന്ന് പറഞ്ഞത് ?” ഞാന്‍ പറഞ്ഞു” സര്‍ ബാപ്പു നഗറില്‍ ഒരു മുസ്ലീം സ്കൂള്‍ ഉണ്ട്. ആ കെട്ടിടം നിയമപരമാണോ അല്ലയോ എന്നെനിക്ക് അറിയില്ല. പക്ഷേ അവിടത്തെ മുന്‍സിപ്പാലിറ്റി അത് തകര്‍ക്കാന്‍ പോവുകയാണ്. ദയവു ചെയ്തു അത് തടയണം.” അദ്ദേഹം പറഞ്ഞു, “അല്‍പം പ്രയാസമാണ്, ആ കെട്ടിടം നിയമാനുസൃതമല്ല, മാത്രമല്ല, അത്തരത്തിലുള്ള മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവുമുണ്ട്.” അതെന്തായാലും ഇതൊരു സ്കൂളിന്‍റെ കാര്യമാണ്, താങ്കള്‍ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നായി ഞാന്‍. മോഡി ചിരിച്ചുകൊണ്ട് പറഞ്ഞു, “അല്ല, ആ സ്കൂള്‍ തകര്‍ത്താല്‍ പിന്നെ 2800 പിള്ളാരുടെ പ്രശ്നം എന്‍റെ തലയില്‍ത്തന്നെ വരും. അതുകൊണ്ട് ഞാന്‍ എന്തെങ്കിലും ചെയ്യാം.” അന്ന് സ്കൂള്‍ തകര്‍ക്കുന്നത് മോഡി നിര്‍ത്തിവച്ചു. പിന്നീട് അദ്ദേഹമയച്ച ഉദ്യോഗസ്ഥര്‍ സ്കൂള്‍ കെട്ടിടം എങ്ങനെ നിയമനുസൃതമാക്കാം എന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. പക്ഷേ ഇതൊക്കെ സാധിച്ചത് മോഡി അന്ന് ഇടപെട്ടതുകൊണ്ട് മാത്രമാണ്.

2005ലാണ് മറ്റൊരു സംഭവം. ഗോധ്ര കൊലപാതകവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന മൂന്നു മുസ്ലീം മതപണ്ഡിതര്‍ക്കെതിരെ വാറന്‍റ് വന്നു. അത് അവരുടെ വീടുകളുടെ ചുവരുകളില്‍ കൊണ്ട് ഒട്ടിച്ചു വയ്ക്കുകയായിരുന്നു. ആള്‍ക്കാര്‍ എന്നോട് വന്നു പറഞ്ഞത്, “ഡല്‍ഹിയില്‍ നമുക്കൊരു ശക്തനായ മുസ്ലീം നേതാവുണ്ട്. നമുക്ക് അദ്ദേഹത്തെ വിളിക്കാം.” ഞാന്‍ പറഞ്ഞു, നിങ്ങള്‍ അദ്ദേഹത്തെ വിളിച്ചാലും ശരി, അദ്ദേഹമല്ല ഗുജറാത്ത്‌ ഭരിക്കുന്നതെന്ന ഓര്‍മ വേണം. നിങ്ങള്‍ക്ക്‌ മോഡിയോട് സംസാരിക്കേണ്ടി വരും. അവര്‍ പറഞ്ഞു, “ഇല്ല ഞങ്ങള്‍ ഞങ്ങളുടെ അഹമ്മദ്‌ ഭായിയോടു മാത്രമേ സംസാരിക്കുകയുള്ളൂ.” അവര്‍ നാല് നമ്പരിലേക്ക് വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ല. അവസാനം അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഫോണ്‍ നമ്പര്‍ ഏല്‍പ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, “അദ്ദേഹം ഇന്ന് രാത്രിക്കകം നമ്മെ ഉറപ്പായും വിളിക്കും.” ശരിയെന്നു ഞാനും പറഞ്ഞു. പിറ്റേന്ന് അവര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, “അദ്ദേഹം ഇതുവരെ വിളിച്ചില്ല.” അപ്പോള്‍ ഞാന്‍ നമുക്ക് മോഡിയുടെ ഓഫീസില്‍ വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, “ഞാന്‍ അവിടെ ഒരു സന്ദേശം കൊടുക്കാം. രണ്ടുമൂന്നു മണിക്കൂറിനുള്ളില്‍ തിരികെ കാള്‍ വരും. അതുകൊണ്ട് പെട്ടെന്ന് നിങ്ങള്‍ എല്ലാ വസ്തുതകളും എന്നോട് പറയണം. വീണ്ടും വീണ്ടും വിളിക്കാന്‍ വയ്യ.”

പക്ഷേ ഞാന്‍ വിളിച്ചപ്പോ മോഡി അവിടെത്തന്നെയുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹം ലൈനില്‍ വരുകയും ചെയ്തു. ഞാന്‍ സംഭവം മുഴുവന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ മൂന്നുപേരും നല്ലവരാണെന്നും എന്‍റെ സ്വന്തം പിതാവിനെക്കുറിച്ചു അഭിപ്രായം പറയുന്നത് പോലെ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും ഞാന്‍ അദ്ദേഹത്തോട് ആണയിട്ടു പറഞ്ഞു. അവര്‍ വളരെ ബഹുമാന്യരാണ്. അവരെ എന്തിനിങ്ങനെ ബുദ്ധിമുട്ടിക്കുന്നു എന്നറിയില്ല. ദയവു ചെയ്തു അത് ഉദ്യോഗസ്ഥരെ അറിയിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. മോഡി പറഞ്ഞു “അവരുടെ പേരുകള്‍ പറയൂ.” ഞാന്‍ പേരുകള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം അത് എഴുതിയെടുക്കുകയായിരുന്നുവെന്നു തോന്നുന്നു. ഈ സംഭാഷണം നടന്നു കൊണ്ടിരിക്കവേ അവരില്‍ ഒരു മൗലാന അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കപ്പെട്ടു എന്നറിയിച്ചു. അതും ഞാന്‍ മോഡിയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ഈ വ്യക്തിക്ക് വിദേശത്ത് പോകേണ്ട ആവശ്യം എപ്പോള്‍ വരികയാണോ അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന് പാസ്പോര്‍ട്ട് നല്‍കും. ഞാന്‍ വാക്കുതരുന്നു.”

ഈ കാള്‍ കഴിഞ്ഞു എട്ടുമണിക്കൂര്‍ തികയുന്നതിനു മുന്‍പ് ഡപ്യൂട്ടി കമ്മീഷണര്‍ നേരിട്ടുപോയി ആ നോട്ടീസുകള്‍ നീക്കം ചെയ്യുകയും ഔദ്യോഗികമായി പിന്‍വലിക്കുകയും ചെയ്തു. സെക്ഷന്‍ 268 പ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ട് പത്തുവര്‍ഷത്തിലേറെയായി പുറംലോകം കാണാന്‍ കഴിയാതിരുന്ന മുസ്ലീങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ടും ഞങ്ങള്‍ അദ്ദേഹത്തെ സമീപിക്കുകയുണ്ടായി. അവരില്‍ അഞ്ചുപയ്യന്‍‌മാര്‍ക്ക് മനുഷ്യത്വപരമായ പരിഗണന നല്‍കി വിട്ടയക്കുകയുണ്ടായി.

സ്വയംപ്രഖ്യാപിത സെക്കുലര്‍ രാഷ്ട്രീയക്കാരും മോഡിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറയാനാണെങ്കില്‍ ഇനിയുമുണ്ട്‌. ആറുമാസങ്ങള്‍ക്ക് മുന്‍പ് മഹേഷ്‌ഭട്ടിന്‍റെ ജിസം 2 പ്രദര്‍ശനമടുത്തപ്പോള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള എന്‍സിപി പ്രവര്‍ത്തകര്‍ അത് റിലീസ്‌ ചെയ്‌താല്‍ ആ തിയേറ്റര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അത്തരമൊരു തല്ലിപ്പൊളി പടം റിലീസ്‌ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു അവര്‍ പോസ്റ്റര്‍ ഒക്കെ വലിച്ചുകീറിയിരുന്നു. പക്ഷേ ദേശീയ സെന്‍സര്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത ഒരു സിനിമയാണ് അത്. എന്‍സിപിയുടെ “സദാചാരപോലീസ് ” പക്ഷേ പിടിവാശിയിലായിരുന്നു. അവസാനം മഹേഷ്‌ ഭട്ട് ശരദ്‌ പവാറിനെ [എന്‍സിപിയുടെ നേതാവ്‌] നേരിട്ട് വിളിച്ചു സംസാരിച്ചു. “ഗുജറാത്തിലുള്ള നിങ്ങളുടെ “സെക്കുലര്‍” പാര്‍ട്ടി കേഡര്‍മാര്‍ എന്‍റെ ചിന്ത്രം റിലീസ്‌ ചെയ്യുന്ന തിയേറ്ററിന്‍റെ സ്ക്രീന്‍ വലിച്ചുകീറുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ഞാന്‍ മോഡിയുടെ രാഷ്ട്രീയ എതിരാളിയാണ്, എന്നാലും ഞാന്‍ അദ്ദേഹത്തെ വിളിച്ചു സംരക്ഷണം ആവശ്യപ്പെടട്ടെ ? നിങ്ങള്‍ എന്നെക്കൊണ്ട് അത് ചെയ്യിക്കുമോ ? ”

ഇത് സംഭവിക്കുമ്പോള്‍ ഞാനും കൂടെയുണ്ട്. ശരദ്‌ പവാര്‍ പറഞ്ഞത് ഒന്നും സംഭവിക്കില്ല, ധൈര്യമായിരിക്കൂ എന്നാണ്.പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്‍സിപിക്കാരുടെ ഭീഷണി കൂടുതലായി എന്ന് ഭട്ട് എന്നെ വിളിച്ചു പറഞ്ഞു. ഭട്ട് സാഹിബിനു വേണ്ടി ഞാന്‍ മോഡിയോട് സംസാരിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഭട്ട് മോഡിയുടെ ഒരു ആജന്‍‌മശത്രുവാണെങ്കിലും ഞാന്‍ മോഡിയെ സമീപിച്ചു. അദ്ദേഹത്തിന്‍റെ മറുപടി വളരെ വ്യക്തമായിരുന്നു, “ഇക്കാര്യത്തില്‍ ഒരു പ്രശ്നമുണ്ടാക്കാന്‍ ഗവണ്‍മെന്‍റ് ആരെയും അനുവദിക്കില്ല. നിയമം നടക്കും. സെന്‍സര്‍ ബോര്‍ഡ്‌ അനുമതി കൊടുത്ത ഒരു ചിത്രത്തെ തടയാന്‍ നിയമം ആരെയും അനുവദിച്ചിട്ടില്ല.” ഭട്ട് സാഹിബിനോട് സമാധാനമായിരുന്നു കൊള്ളാന്‍ പറയാന്‍ അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. ഗവണ്‍മെന്‍റ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി.

പതിനഞ്ചു മിനിട്ട് കഴിഞ്ഞില്ല, അതിനു മുന്‍പ് എന്നെ ഭട്ട് വിളിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഗവണ്‍മെന്‍റ് കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് എന്‍സിപിക്കാര്‍ ഏറ്റവും അക്രമാസക്തരായിരിക്കുന്ന ബറോഡ നഗരത്തിലെ കമ്മീഷണര്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്ത് അറിയിച്ചു എന്ന് പറയുകയുണ്ടായി. തിയറ്റര്‍ ഉടമകള്‍ ഭയന്നിരിക്കയാണ്, അതുകൊണ്ട് പ്രദര്‍ശനം തടസ്സപ്പെടും എന്ന് ഭട്ട് സാഹിബ്‌ കമ്മീഷണറെ അറിയിച്ചിരുന്നു. കമ്മീഷണര്‍ നേരിട്ട് ചെന്ന് തിയറ്റര്‍ ഉടമകളെ കണ്ടു ഭയക്കേണ്ടതില്ലെന്ന് അറിയിച്ചു. ഫിലിം വളരെ സമാധാനപരമായിത്തന്നെ റിലീസ്‌ ചെയ്തു. ഭട്ട് സാഹിബ്‌ പറഞ്ഞു “യാര്‍, ഇത്രയും ചുറുചുറുക്കോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഭരിക്കുന്ന ഒരാളെ ഞാന്‍ ഇന്ത്യയിലെവിടെയും കണ്ടിട്ടില്ല !” ഫിലിം ഫെഡറേഷന്‍ മീറ്റിങ്ങില്‍ മോഡിയുടെ പെരുമാറ്റത്തെയും നിയമം നടത്താന്‍ അങ്ങേയറ്റം ബദ്ധശ്രദ്ധമായിരിക്കുന്നതിന് ഗുജറാത്തിനെയും ഭട്ട് പ്രശംസിച്ചിരുന്നു.

ഇതേപ്പറ്റി നിങ്ങള്‍ക്ക്‌ മഹേഷ്‌ ഭട്ടിനോട് ചോദിക്കാം. ഇതു തന്നെയാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു തരും. ഇത്തരം കാര്യങ്ങളൊക്കെ ടിവിയില്‍ നേരത്തെ എന്തുകൊണ്ട് വന്നില്ല എന്ന് ഞാന്‍ മോഡിസാഹിബിനോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു “ഫനാ റിലീസ്‌ ചെയ്യാന്‍ പറ്റിയില്ല, വിഎച്ച്പിയുടെ എതിര്‍പ്പു മൂലം പര്‍സാനിയ റിലീസ്‌ ചെയ്യാന്‍ പറ്റിയില്ല. അവര്‍ സംവിധായകന് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. എന്നാല്‍പ്പിന്നെ ഇതിന്‍റെ രാഷ്ട്രീയ പ്രത്യാഘാതം എന്തുതന്നെയായാലും ഇനിമുതല്‍ നിയമം മാത്രം നോക്കിയാല്‍ മതിയെന്ന് ഞാനും വിചാരിച്ചു.”

1 16 17 18