1 – നരേന്ദ്ര മോഡി – ഗുജറാത്തി ന്യൂനപക്ഷത്തിന്റെ കണ്ണിലൂടെ

1 2 3 18

പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തിരണ്ടാമാണ്ട് ഫെബ്രുവരി മാസം ഭാരതത്തിന്‍റെ

മധു പൂര്‍ണ്ണിമ കിഷ്വാര്‍

മധു പൂര്‍ണ്ണിമ കിഷ്വാര്‍

സിംഹഭൂമികയായ ഗുജറാത്തില്‍ നടന്ന രൂക്ഷമായ കലാപം മറ്റേതൊരു ഇന്ത്യക്കാരനേയും പോലെ എന്നെയും വല്ലാതെ പിടിച്ചുലച്ച സംഭവമാണ്. മാധ്യമങ്ങളും വിവിധ സംഘടനാപ്രവര്‍ത്തകരായ സുഹൃത്തുക്കളുമൊക്കെ അതിനു കൊടുത്ത പ്രാധാന്യവും പ്രചരണവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ എന്‍റെ മനസ്സിലും മോഡി തന്നെയായിരുന്നു കലാപത്തിനു പരിപൂര്‍ണ്ണ ഉത്തരവാദി. അതുകൊണ്ട് തന്നെ കലാപത്തിന്‍റെ ഇരകള്‍ക്ക് വേണ്ടി പണം പിരിച്ചെടുത്ത സമയത്തുതന്നെ മോഡിക്കെതിരായി പ്രസിദ്ധീകരിക്കപ്പെട്ട പത്രികകളില്‍ ഞാനും ഒപ്പുചാര്‍ത്തി. മാനുഷിയിലേക്ക് തല്‍സംബന്ധിയായി വന്ന ഗുജറാത്ത്‌ വിരുദ്ധ ലേഖനങ്ങള്‍ മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തുവെങ്കിലും സ്വന്തം പേരില്‍ ഒരു ഗുജറാത്ത്‌ വിരുദ്ധ ലേഖനം എഴുതുന്നതില്‍ ഞാന്‍ വിമുഖയായിരുന്നു. ഈ ബഹളങ്ങള്‍ക്കിടയില്‍ എനിക്ക് ഗുജറാത്ത്‌ സന്ദര്‍ശിക്കാനോ സാഹചര്യങ്ങള്‍ ഉടനടി നേരിട്ട് വിലയിരുത്താനോ സാധിച്ചില്ല എന്നതായിരുന്നു കാരണം. അതിനുള്ള സമയം ലഭിച്ചില്ലെന്നതാണ് സത്യം. കാശ്മീരിലെയും പഞ്ചാബിലെയും അനുഭവങ്ങള്‍ തന്നെ മാധ്യമങ്ങള്‍ ഒരു കലാപത്തെ എങ്ങനെയാണ് സമീപിക്കുക എന്നറിയാന്‍ എനിക്ക് ധാരാളമായിരുന്നു. ഏതു കലാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും റിപ്പോര്‍ട്ടറുടെ കാഴ്ചപ്പാടും അയാള്‍ പിന്തുടരുന്ന ആദര്‍ശവും ആ റിപ്പോര്‍ട്ടിനെ സ്വാധീനിക്കും എന്നറിയുന്നതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ വന്നിരുന്ന തുടരന്‍ വാര്‍ത്തകളെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ തയ്യാറായില്ല. എന്‍റെ തന്നെ മുന്‍കാല റിപ്പോര്‍ട്ടിംഗ് അനുഭവങ്ങള്‍ അതിനു ആധാരവുമായി. ഞാന്‍ നിരവധി കലാപങ്ങളെക്കുറിച്ച് പഠിക്കാന്‍ സമയം ചിലവഴിച്ചിട്ടുണ്ട്.1980ല്‍ മീററ്റിലും മാല്ലിയാനയിലും നടന്ന തുടര്‍ച്ചയായ കലാപങ്ങള്‍ , 1984ലെ സിഖ്‌ വംശഹത്യ, 1989ലെ ജമ്മു കലാപം, 1993ലെ ബോംബെ കലാപം മുതലായവ.കൂടാതെ ബീഹാര്‍ഷരിഫ്, ഭിവണ്ടി, ജംഷഡ്പൂര്‍ കലാപങ്ങള്‍, അഹമ്മദാബാദിലും സൂററ്റിലും നടന്ന തുടര്‍ച്ചയായ കലാപങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപങ്ങളെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ട്.ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം ഡല്‍ഹിയില്‍ നടന്ന സിഖ്‌ വംശഹത്യയില്‍ ഒഴികെ മറ്റു കലാപങ്ങളില്‍ എല്ലാം തന്നെ കോണ്‍ഗ്രസിനും വിവിധ പാര്‍ട്ടികള്‍ക്കും തുല്യ പങ്കാളിത്തമുണ്ട് എന്നതായിരുന്നു.ബാബറി മസ്ജിദ്‌ തകര്‍ത്തതിനു ശേഷമുണ്ടായ വര്‍ഗ്ഗീയധ്രുവീകരണത്തില്‍ പോലും കോണ്‍ഗ്രസും ബി ജെ പിയും ഒരേപോലെ കുറ്റക്കാരാണ്. മഹാത്മാഗാന്ധി പാകിയ ആദര്‍ശഭരിതമായ അടിത്തറയില്‍ നിന്നുള്ള പ്രവര്‍ത്തനം ഉണ്ടാകേണ്ട കോണ്‍ഗ്രസില്‍ നിന്നും അതിനു വിരുദ്ധമായ പ്രവര്‍ത്തികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് ഒരു വിരോധാഭാസമാണ്. അത് തന്നെയാണ് കോണ്‍ഗ്രസ് ഒരു പ്രസ്ഥാനം എന്ന നിലയില്‍ പല സ്ഥലത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത്. ആദര്‍ശം വിളമ്പുന്ന കോണ്‍ഗ്രസ് തന്നെയാണ് 2002 കലാപത്തില്‍ സംഘപരിവാറിനേക്കാള്‍ അക്രമം സംഘടിപ്പിച്ചതും ! ആ കലാപത്തില്‍ കൊലയും കൊള്ളയും കൊള്ളിവെപ്പും നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് കോണ്‍ഗ്രസ് ആണെന്ന് വിദ്യാസമ്പന്നരായ പല ഗുജറാത്തികളും എന്നോട് വെളിപ്പെടുത്തുകയുണ്ടായി ! പുറമേ പ്രചരിക്കുമ്പോലെ ആ കലാപത്തില്‍ മുസ്ലീങ്ങള്‍ മാത്രമല്ല കഷ്ടനഷ്ടം സഹിച്ചവര്‍. ആയിരക്കണക്കിന് ഹിന്ദുക്കളും ഉറ്റവരെയും സര്‍വ്വസമ്പാദ്യവും നഷ്ടപ്പെട്ടു അഭയാര്‍ഥികേന്ദ്രങ്ങളില്‍ ആശ്രയം തേടിയവരില്‍പ്പെടുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ലോകത്ത് കലാപം സൃഷ്ടിച്ച ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്നും ചെകുത്താനെപ്പോലും തോല്‍പ്പിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു ഭീകരജീവിയാണ് നരേന്ദ്രമോഡിയെന്നുമുള്ള പ്രചരണം നിഷ്പക്ഷനായ ഒരാള്‍ക്ക്‌ തൊണ്ട തൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെടും. സാധാരണക്കാരില്‍ അലോസരം സൃഷ്ടിക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളമായി ഈവിധ പ്രചരണം നടത്തുന്ന സംഘടനകളും മനുഷ്യാവകാശ, മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും വരെ കോണ്‍ഗ്രസ്സിന്‍റെ ആശീര്‍വാദത്തോടെയാണ് സത്യത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ! അവരില്‍ പലര്‍ക്കും കോണ്‍ഗ്രസിന്‍റെ കയ്യയച്ചുള്ള സഹായം കിട്ടുന്നുമുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരകലാപമായ സിഖ്‌ വംശഹത്യയില്‍പ്പോലും ഇരകള്‍ക്ക് വേണ്ടി വാദിച്ച ഞങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യം “കുറ്റക്കാരെ ശിക്ഷിക്കൂ” എന്നായിരുന്നു. അതിന്‍റെ ധാര്‍മ്മികമായ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധി, ആഭ്യന്തരമന്ത്രി നരസിംഹറാവു, ദല്‍ഹി ലഫ്‌. ഗവര്‍ണര്‍ പി ജി ഗവായ്‌ എന്നിവര്‍ക്കായിരുന്നെങ്കിലും ഒരാളെപ്പോലും ചെകുത്താനെന്നു മുദ്ര കുത്തിയിരുന്നില്ല. വ്യക്തിപരമായ ഭര്‍ത്സനങ്ങളുടെ അകമ്പടിയോടെ ഒരാളുടെ തലയില്‍ മാത്രം വച്ചുകെട്ടുന്ന കാഴ്ചയാണ് 2002 ഗുജറാത്ത്‌ കലാപത്തിലുടനീളം കണ്ടത് !

220px-SalimKhan

സലിം ഖാന്‍

പ്രസിദ്ധ തിരക്കഥാകൃത്തായ സലിം ഖാനുമായി ഈയിടെ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുകയുണ്ടായി “ മുംബൈ കലാപസമയത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മുഖ്യമന്ത്രിയെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? മുംബൈ കലാപത്തിനു മുന്നില്‍ ഗുജറാത്ത്‌ കലാപം ഒന്നുമല്ലായിരുന്നു എന്നോര്‍ക്കണം. മല്യാന, മീററ്റ് കലാപസമയങ്ങളിലെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയെ ആര്‍ക്കൊക്കെ അറിയാം ? ഭഗല്‍പൂരിലെയും ജംഷഡ്പൂരിലെയും കലാപസമയത്തെ ബീഹാര്‍ മുഖ്യമന്ത്രിയെ ? ആരും ഓര്‍ക്കില്ല .. കാരണം ഈ കലാപസമയങ്ങളിലൊക്കെ പ്രസ്തുതസംസ്ഥാനങ്ങളുടെ ഭരണം കോണ്‍ഗ്രസിനായിരുന്നു ! ഇന്ത്യ സ്വതന്ത്രമായ ശേഷം ഗുജറാത്ത്‌ മാത്രം നൂറുകണക്കിന് കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ചിലത് 2002 കലാപത്തെക്കാള്‍ ഭീതിദവും. രണ്ടുമാസത്തില്‍ ഒരിക്കലെന്ന നിലയ്ക്കാണ് അവിടെ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഡല്‍ഹിയിലെ സിഖ്‌ വംശഹത്യാസമയത്ത് ആരാണ് അവിടം ഭരിച്ചിരുന്നത് ? ഇങ്ങനെ ഒക്കെ ആയിട്ടും മോഡി മാത്രം എങ്ങനെ ചെകുത്താന്‍റെ പ്രതിരൂപം ആകും ? ” ഈയടുത്ത കാലത്ത് നടന്ന ബോഡോ-മുസ്ലീം കലാപം അധികമാരും മറന്നുകാണില്ല.അതിനിരയായ എത്രയോ സാധാരണക്കാരുടെ സര്‍വതും ചുട്ടുകരിക്കപ്പെട്ടു ..

എത്രയോ പേര്‍ സ്വഗ്രാമം വിട്ടു അഭയാര്‍ഥികള്‍ ആകേണ്ടി വന്നു ! അതൊക്കെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? 2012 ജൂലൈയില്‍ നടന്ന ആ കലാപത്തിലെ അഭയാര്‍ഥികളുടെ എണ്ണം മാത്രം നാല് ലക്ഷമാണ് ! പൂര്‍ണ്ണമായും ഒഴിപ്പിക്കപ്പെട്ട നാനൂറു ഗ്രാമങ്ങളിലെ ആള്‍ക്കാര്‍ ഇന്ന് കഴിയുന്നതാകട്ടെ 270 അഭയാര്‍ഥി ക്യാമ്പുകളിലും. അവരുടെയൊക്കെ അവസ്ഥ പരമദയനീയമാണ്. അസമില്‍ വളരെ വലുതായ ആര്‍മിക്യാമ്പ്‌ ഉണ്ടായിട്ടുകൂടി പ്രശ്നത്തില്‍ അവരെ ഇടപെടുത്താന്‍ മുഖ്യമന്ത്രിക്ക് നാലുദിവസം വേണ്ടി വന്നു. എന്നിട്ടും അതെന്തേ ആരും ഓര്‍ക്കാത്തത് ?

1 2 3 18