2012 ഇലെ അസംബ്ലി ഇലക്ഷനില്‍ 31% മുസ്ലീങ്ങള്‍ മോദി നയിച്ച ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ഭിന്നിച്ചുഭരിക്കലിന്റെ ഉസ്താദ് എന്ന് മാധ്യമങ്ങളും എന്‍ജിഓകളും ആവര്‍ത്തിച്ചു അലമുറയിട്ടിട്ടും! പക്ഷേ ആ പിന്തുണയെ മോഡിവിരുദ്ധര്‍ ഭയം മൂലം ചെയ്ത വോട്ടുകള്‍ എന്നാരോപിച്ചു തള്ളിക്കളയുകയാനുണ്ടായത്.
ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ 2012 ഇലെ ഇലക്ഷന് 4 ആഴ്ച മുന്‍പുമാത്രം ബിജെപിയില്‍ ചേര്‍ന്ന ഭറൂച്ചിലെ മുന്‍ കോണ്‍ഗ്രസ് വക്താവ് ആസിഫാഖാന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ആസിഫ വളരെയധികം ആദരണീയയായ ഒരു വ്യക്തിയാണ്. അവരെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ബഹുമാനിക്കുന്നുണ്ട്. അവര്‍ ബിജെപിയില്‍ ചേര്‍ന്നത് ഒരു തരംഗം തന്നെയുണ്ടാക്കി.
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നേരിട്ടു കോണ്‍ഗ്രസ് വക്താവായി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെ അവര്‍ ജേണലിസ്റ്റ് എന്ന പേരില്‍ പ്രശസ്തയായിരുന്നു. ജേണലിസ്റ്റ് എന്ന നിലയില്‍ അവര്‍ വളരെയധികം പേരുണ്ടാക്കി. പക്ഷേ കോണ്‍ഗ്രസുകാരിയെന്ന പേര് 4 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് ശേഷം അവര്‍ ഉപേക്ഷിക്കുകയുണ്ടായി.
എങ്ങനെയാണ് അവരും മറ്റുധാരാളം മുസ്ലീങ്ങളും മോഡിയുടെ ബിജെപിയോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതെന്ന് ആസിഫയുടെ വാക്കുകളിലൂടെ തന്നെ ശ്രവിക്കൂ.

ഒരു ജേണലിസ്റ്റ് എന്ന നിലയില്‍ ധാരാളം രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും അടുത്തിടപഴകാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ഞാനും അഹമ്മദ് [പട്ടേല്‍] സാഹിബും ഭറൂച്ചുകാരായതിനാല് ആ പ്രദേശത്തെ അറിയപ്പെടുന്ന ജേണലിസ്റ്റ് എന്ന നിലയില്‍ എന്നെ അദ്ദേഹത്തിന് വര്‍ഷങ്ങളുടെ പരിചയമുണ്ട്. എനിക്കു നല്ല പേരുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാവാം 2008ഇല് അദ്ദേഹം എന്നെ ഗുജറാത്ത് കോണ്‍ഗ്രസ് വക്താവായി നേരിട്ടു തെരഞ്ഞെടുത്തത്. അതുകൂടാതെ ഞാന്‍ ഓള് ഇന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായിരുന്നു. അദ്ദേഹം ഇതുപോലെ ഞങ്ങളുടെ ജില്ലയില്‍ നിന്നും ആരെയെങ്കിലും നേരിട്ടു തെരഞ്ഞെടുത്ത് ഇത്രയും ഉയര്‍ന്ന പദവി നല്‍കിയതായി എനിക്കറിയില്ല.
എനിക്കൊരു രാഷ്ട്രീയപാരമ്പര്യവുമില്ല, ഞാനൊരു തെരഞ്ഞെടുപ്പിലും മല്‍സരിച്ചിട്ടുമില്ല; ഞാന്‍ കോണ്‍ഗ്രസിന്റെ ഒരു സാദാ മെംബര്‍ പോലുമായിരുന്നില്ല. എന്നിട്ടും ഇത്രയും ഭാരിച്ച ഉത്തരവാദിത്തം എന്നെ നേരിട്ടു ഏല്‍പ്പിക്കുകയായിരുന്നു. ഞാനെന്റെ കഴിവിന്റെ പരമാവധി എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയാക്കിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്നെ ഏല്‍പ്പിച്ച എല്ലാം ഞാന്‍ ചെയ്തിട്ടുമുണ്ട്. പാര്‍ട്ടിക്ക് വേണ്ട മാധ്യമപ്രചരണമായിരുന്നു എന്റെ ജോലി. പക്ഷേ എനിക്കോരിക്കലും മീഡിയയെ അഭിമുഖീകരിക്കേണ്ടി വന്നില്ല. എന്റെ ജോലി ഒരിയ്ക്കലും അതായിരുന്നില്ല. ഉദാഹരണത്തിന് രാഹുല്‍ ഗാന്ധി പ്രചരണത്തിന് വരുമ്പോള്‍ വേണ്ട പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്യുകയാണ് എന്റെ ജോലി. രാഹുലിന് അഭയ് ഉഠാന്‍ എന്ന ആശയം നല്‍കിയത് തന്നെ ഞങ്ങളാണ്. ഗുജറാത്തില്‍ വന്നു ചെറുപ്പക്കാരെ അഭിമുഖീകരിക്കാനും അവരുമായി സംവദിക്കാനും ഞങ്ങള്‍ രാഹുലിനെ ക്ഷണിച്ചു. ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് ഒരു വിശദമായി ഒരു ലിസ്റ്റും ഞങ്ങള്‍ കൊടുത്തു.
ചിലദിവസങ്ങളില്‍ ഞാന്‍ രാത്രി 1 മണി വരെയൊക്കെ ഇരുന്നു ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ചര്‍ച്ച ചെയ്യുക പാര്‍ട്ടി എന്തൊക്കെ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം, എങ്ങനെ അത് നമുക്ക് അനുകൂലമാക്കിത്തീര്ക്കാം, രാഹുലിന്റെ സന്ദര്‍ശനത്തില്‍ അയാള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്, നമ്മള് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രശ്നത്തെ എങ്ങനെ ഹൈലൈറ്റ് ചെയ്യാം ഇതൊക്കെയായിരുന്നു. എന്നെ ഒരു കാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ എന്റെ പരമാവധി കഴിവുകള്‍ ഉപയോഗിച്ച് ആ പ്രശ്നം നേരിടുകയാണ് എന്റെ രീതി.
കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച 4 കൊല്ലവും എനിക്കു കാണാന്‍ സാധിച്ചത് ജനത്തിന് അത്യന്താപേക്ഷിതമായ പ്രശ്നങ്ങളില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ ഒഴിഞ്ഞുമാറല്‍ സമീപനമായിരുന്നു. ഗുജറാത്തില്‍ ഞങ്ങള്‍ക്ക് ഒരു നല്ല സംസ്ഥാനനേതൃത്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് തീരേണ്ട പ്രശ്നങ്ങള്‍ എപ്പോഴും ഡെല്‍ഹിയില്‍ അയക്കേണ്ടി വന്നു. അങ്ങനെ പോയ പ്രശ്നങ്ങളാകട്ടെ, ഒന്നുകില്‍ ഡെല്‍ഹിയില്‍ എത്തുമ്പോള്‍ ഒരുപാട് താമസിക്കും അല്ലെങ്കില്‍ നേതാക്കള്‍ ആര്‍ക്കും തന്നെ ഇതൊന്നു നോക്കാന്‍ പോലും സമയമുണ്ടാകില്ല. അടിസ്ഥാനപരമായ പല വലിയ പ്രശ്നങ്ങളും ദേശീയതലത്തില്‍ ചെല്ലുമ്പോള്‍ വളരെ ‘ചെറിയ പ്രശ്നങ്ങള്‍’ ആയി മാറുകയും അതാരും തിരിഞ്ഞുനോക്കാതെ വരികയും ചെയ്തിരുന്നു. ഈ അവഗണന ഒരു ബൂമറാങ് പോലെ തിരിച്ചടിച്ചു. ജനത്തിന് ഞങ്ങളിലുള്ള അവരുടെ പ്രതീക്ഷ മങ്ങിത്തുടങ്ങി.
ഉദാഹരണത്തിന് എന്നെ സമീപിച്ച ഒരു വിധവ. അവരുടെ ഭര്‍ത്താവിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിലായിരുന്നു ജോലി. അതൊരു കേന്ദ്രസ്ഥാപനമാണ്. അവര്‍ക്കു ജോലി കൊടുക്കാമെന്നു പറഞ്ഞിട്ടു വെറുതെ നടത്തിക്കുകയാണ്. അവര്‍ രേഖകളുമായി എന്നെ മൂന്നുനാല് വട്ടം കാണാന്‍ വന്നു. പിന്നെ അവര്‍ക്കും ഞങ്ങളെ വെറുപ്പായി. ഞങ്ങള്‍ എങ്ങനെ അവരുടെ മുഖത്ത് നോക്കും ? കച്ചില്‍ ഞാന്‍ ചെന്നപ്പോള്‍ പണ്ട് കോണ്‍ഗ്രസ് അനുഭാവികളായിരുന്ന കുറെ മുസ്ലീങ്ങള്‍ ബിജെപിയിലേക്ക് മാറിയെന്നറിഞ്ഞു. അവരെന്തുകൊണ്ടു മാറി എന്നറിയാന്‍ എനിക്കു ആകാംക്ഷയായി. അവര്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ നേരത്ത് ഉദാഹരണത്തിന് ഉദ്യോഗസ്ഥര്‍ കനിഞ്ഞു ഒരു ലൈസന്‍സ് കിട്ടണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരെ വകവയ്ക്കാറുപോലുമില്ല. അവര്‍ക്ക് സന്ദര്‍ശനത്തിന് മിക്കപ്പോഴും അനുമതി പോലും കൊടുക്കാറില്ല. അതേസമയം ബിജെപിയില്‍ കൃത്യമായി എല്ലാം ചെയ്തു കൊടുക്കാറുണ്ട്. അവരില്‍ ഒരാളുടെ സുഹൃത്ത് അവരുടെ ഒരാവശ്യം ഒരു ബിജെപി നേതാവിന്റെ അടുത്തുകൊണ്ടു പോയി സാധിച്ചുകൊടുത്തു. അവര്‍ക്കെന്തു കൊണ്ട് പിന്നെ ബിജെപിയില്‍ ചേര്‍ന്നുകൂടാ ? അവരില്‍ ഒരാള്‍ പറഞ്ഞത് എന്റെ കുടുംബം ഇന്ന് പുലര്‍ന്ന് പോരുന്നത് ബിജെപിക്കാര്‍ കാരണമാണ്. ബിജെപി കൌണ്‍സിലര്‍ അന്ന് ലൈസന്‍സ് കിട്ടാന്‍ സഹായിച്ചത് കൊണ്ട് ഞാനിപ്പോ ബിജെപിക്കാരനാണ്.
എന്റെ സ്വന്തം പട്ടണത്തില്‍ ഒരു കൊച്ചുപയ്യന് ഒരു ചൈനീസ് ഫുഡ് കിയോസ്ക് നടത്തുന്നുണ്ട്. അവന് 2006 മുതല്‍ ബിജെപിക്കാരനാണ്. അവനെന്തുകൊണ്ടു ബിജെപിക്കാരനായി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന് പറഞ്ഞതിങ്ങനെ ” എന്റെ കിയോസ്കിന് ലൈസന്‍സ് കിട്ടാന്‍ വേണ്ടി ഞാന്‍ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ അടക്കം സമീപിക്കാത്ത ആള്‍ക്കാരില്ല. 6 പേരുള്ള എന്റെ കുടുംബത്തിന്റെ അന്നം കണ്ടെത്തുന്നത് ഞാനൊരാളാണ്. അവസാനം നിരാശനായിരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത് മുഖേന ഞാന്‍ ബിജെപി എംഎല്‍എയെ സമീപിച്ചു. അദ്ദേഹം എന്നെ പോകേണ്ട എല്ലാ വകുപ്പുകളിലും കൃത്യമായി കൊണ്ടുപോയി അവസാനം നഗരപാലികയില്‍ നിന്നും [കോര്പ്പറേഷന്] ലൈസന്‍സ് സംഘടിപ്പിച്ചു തന്നു. ഇപ്പോ എന്റെ സുഹൃത്ത് എന്നോടു ബിജെപിയുടെ ബാനര്‍ എന്റെ ലോറിയില്‍ വെക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ എങ്ങനെയാണ് പറ്റില്ലെന്ന് പറയുക ? എന്നെ സഹായിച്ചത് അവനാണ്.”
വേറൊന്ന്, മുസ്ലീങ്ങള്‍ ഹജ്ജിന് പോകുമ്പോള്‍ കുറച്ച് ഔദ്യോഗികരേഖകള്‍ വേണ്ടതുണ്ട്. അവരുടെ മേഖലയിലെ എംഎല്‍എയുടെ അടുത്താണ് ഈ വക കാര്യങ്ങള്‍ക്കായി ജനം സമീപിക്കുക. എന്റെ സ്ഥലത്തു കോണ്‍ഗ്രസുകാരനായ മുസ്ലീം എംഎല്‍എയെ ജനം സമീപിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ പോലും കിട്ടിയില്ല. എന്നാല്‍ ഹിന്ദുവായ ബിജെപി എംഎല്‍എ അവര്‍ക്കാവശ്യമുള്ളത് ഉടനടി ചെയ്തുകൊടുത്തു. ഹജ്ജിന് പോകാനുള്ള രേഖകള്‍ പോലും ഹിന്ദു എംഎല്‍എമാര്‍ മടികൂടാതെ ഒപ്പുവയ്ക്കുമ്പോള്‍ അതിനു കോണ്‍ഗ്രസുകാരെ ഒന്നു കണ്ടുകിട്ടാന്‍ തന്നെ ബുദ്ധിമുട്ടാണ്. ബിജെപി ഇത്രയും സൌമനസ്യത്തോടെ, സൌഹാര്‍ദ്ദത്തോടെ, യാതൊരുവിധ വേര്‍തിരിവുമില്ലാതെ പാവപ്പെട്ട മുസ്ലീങ്ങളെപ്പോലും സഹായിക്കുന്നു.
കഴിഞ്ഞ ഇലക്ഷനില്‍ ഭറൂച്ചില്‍ ഒരു മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും മുസ്ലീങ്ങള്‍ക്കാണ് സീറ്റ് നല്‍കിയത്. എന്നാല്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ഥിയാണ്. ദേശീയനേതാവായ അഹമ്മദ് പട്ടേല്‍ സാഹിബിന്റെ ഏരിയാ ആയിട്ടുപോലും അവിടെ മുസ്ലീങ്ങള്‍ക്കിടയില്‍ ബിജെപിക്കു അനുകൂലമായ ഒരു മനോഭാവം ഉണ്ട് എന്നതാണു ഇതൊക്കെ ശരിവയ്ക്കുന്നത്. പക്ഷേ അഹമ്മദ് പട്ടേലിന് അവിടത്തെ പ്രശ്നങ്ങള്‍ ഒന്നന്വേഷിക്കാന്‍ പോലും സമയമില്ല. ലോക്കല്‍ പാര്ട്ടിവിഭാഗമാണെങ്കില് പ്രവര്‍ത്തനരഹിതവും. അവരുടെ ആകെ പ്രവര്‍ത്തനം ദേശീയനേതാക്കള്‍ വരുമ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യലാണ്. പേരിനു വേണ്ടി മാത്രം നില്ക്കുന്ന ഇത്തരം ആള്‍ക്കാരെ ഈ ഫോട്ടോകള്‍ കൂടിയില്ലെങ്കില്‍ ഒരുപക്ഷേ തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചരിഞ്ഞെന്ന് പോലും വരില്ല.
കോണ്‍ഗ്രസ് ദിനംപ്രതി ഈ സംസ്ഥാനത്ത് പിന്തള്ളപ്പെടുന്നതില്‍ അതിശയിക്കാനൊന്നുമില്ല. കഴിഞ്ഞ 22 വര്‍ഷമായി അവര്‍ ഗുജറാത്തില്‍ അധികാരത്തിലില്ല. 8 ഇല് 7 മുനിസിപ്പല്‍ കോര്‍പ്പറേഷനും ബിജെപിയാണ് ഭരിക്കുന്നത്. കോണ്‍ഗ്രസ് ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു പോലുമില്ല. വളരെക്കുറച്ചു ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണു അവര്‍ക്ക് നേടാന്‍ സാധിച്ചത്. ബാക്കിയെല്ലാം ബിജെപിക്ക്. താലൂക്കാടിസ്ഥാനത്തില്‍ പോലും കോണ്‍ഗ്രസിന്റെ കയ്യില്‍ ഭരണമില്ല. അവര്‍ അടിസ്ഥാനപരമായി തുടച്ചുനീക്കപ്പെട്ടുകഴിഞ്ഞു.
സത്യത്തില്‍ കോണ്‍ഗ്രസിന്റേതായി വിശ്വസിക്കാവുന്ന ഒരാളും ഗുജറാത്തിലില്ല. അതുകൊണ്ടാണ് അവര്‍ ബിജെപി പുറന്തള്ളുന്നവരെ ആശ്രയിച്ചിരിക്കുന്നത്. ഗുജറാത്തില്‍ ഇതാ ഇയാളാണ് ഞങ്ങളുടെ മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥി എന്ന് എന്നെങ്കിലും നിങ്ങള്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ വായില്‍ നിന്നു കേട്ടിട്ടുണ്ടോ ? അതിനുവേണ്ടി എടുത്തുകാട്ടാന്‍ പറ്റിയ ആരും തന്നെ അവിടെയില്ല.
കോണ്‍ഗ്രസ് പറയുന്നതു രാഹുല്‍ജി പോയ എല്ലാ മണ്ഡലത്തിലും ഞങ്ങള്‍ ജയിച്ചു എന്നാണ്. പിന്നെന്താ ഗുജറാത്ത് മുഴുവന്‍ രാഹുല്ജിയെക്കൊണ്ടു ജയിപ്പിക്കാത്തത് ? ഇത്തവണ ഉറപ്പായും ജയിക്കുമെന്ന് ആണയിട്ടു പറഞ്ഞ ദേശീയനേതൃത്വം എന്തുകൊണ്ട് രാഹുല്‍ജിയെ 100 ഓ 182 ഓ മണ്ഡലങ്ങളില്‍ കൊണ്ട് പോയില്ല ? പോയാല്‍ അല്പമെങ്കിലും വില കിട്ടുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ മാത്രമേ രാഹുലിനെ അവര്‍ കൊണ്ടുപോയിട്ടുള്ളൂ. അതുതന്നെ കാരണം.
അവസാനനിമിഷം നിങ്ങള്‍ വന്നാല്‍ ആരും നിങ്ങളെ മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല. വര്‍ഷം മുഴുവനും ജനത്തോടൊപ്പമുണ്ടായാലേ നിങ്ങള്‍ക്ക് ജനഹൃദയങ്ങള്‍ വിജയിക്കാന്‍ സാധിക്കൂ. മോഡിജി എപ്പോഴും ജനത്തോടൊപ്പമാണ്. എത്രയോ പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. ആള്‍ക്കാരോടൊപ്പം കഴിഞ്ഞു അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുത്തു നടന്നു. എന്നിട്ടും മന്ത്രിസഭയെ കൃത്യമായി പ്രവര്‍ത്തിപ്പിച്ചു. അതോടൊപ്പം ഉദ്യോഗസ്ഥവൃന്ദവും ജില്ലാ പഞ്ചായത്തും നഗരസഭകളും എല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
നേതാവ് പ്രവര്ത്തനോന്മുഖനായിരുന്നതിനാല് കൂടെയുള്ള എല്ലാവരും അതുപോലെ ആയി. എന്തുകൊണ്ടാ ഈ ജനം മുഴുവന്‍ ബിജെപിക്കു വോട്ട് കൊടുക്കുന്നത്? ഭരണത്തില്‍ താല്പര്യമുള്ളതുകൊണ്ടാണ് മുസ്ലീങ്ങള്‍ അങ്ങനെ ചെയ്യുന്നത്.
ഭറൂച്ചില്‍ മാത്രം 38% മുസ്ലീം വോട്ടര്‍മാരുണ്ട്. ഞാന്‍ താമസിക്കുന്ന വാഘ്ര മണ്ഡലത്തില്‍ 44% ആള്‍ക്കാരും മുസ്ലീങ്ങളാണ്. ഗുജറാത്തില്‍ മൊത്തം തൊട്ടാലും വാഘ്രയില് ജയിക്കാന്‍ സാധിക്കുമെന്ന് അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഉറപ്പായിരുന്നു. പക്ഷേ ഇത്തവണ 44% ശതമാനത്തില്‍ 28-30% മുസ്ലീങ്ങളും ബിജെപിക്കു വോട്ട് കൊടുത്തു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അതിനിയും കൂടും. ഇലക്ഷന് കമ്മീഷന് ഇത്തവണ വളരെ കാര്യക്ഷമമായിരുന്നു. ഒരു ചെറിയ അനിഷ്ടസംഭവമൊഴികെ ഗുജറാത്ത് ആകമാനം പ്രശ്നരഹിതമായിരുന്നു. യുപിയിലെയോ ബിഹാറിലെയോ പോലെ നൂറുകൂട്ടം പ്രശ്നങ്ങള്‍ക്ക് നടുവിലായി ഞങ്ങളുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാറില്ല. ഇത്തവണ ഏറ്റവും സമാധാനപൂര്‍ണ്ണമായ ഇലക്ഷനായിരുന്നു. ആരുടേയും നിര്‍ബന്ധം കൂടാതെയാണ് ജനം വോട്ട് ചെയ്യാന്‍ വന്നത്. എന്തെന്നാല്‍ അവര്‍ക്ക് അവരുടെ നേതാവിനെയും അദ്ദേഹത്തിന്റെ ഭരണശൈലിയെയും ഒരുപാട് ഇഷ്ടമായിരിക്കുന്നു.
- Asifa Khan during the 2012 election campaign
ഗുജറാത്തില്‍ 31% മുസ്ലീങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്തത് കാരണം അഹമ്മദ് സാഹിബിന്റെ ശക്തികേന്ദ്രമായ ഭറൂച്ചില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് കിട്ടിയില്ല. അങ്ക്ലേശ്വര്‍, ജമ്പുസര്, ഭറൂച്ച്, വാഘ്ര ഒക്കെ ഞങ്ങള്‍ക്കായിരുന്നു. ജഘടിയ സീറ്റ് ജെഡിയുവിന് കിട്ടി. ഇന്ഷള്ള, അടുത്ത ഇലക്ഷനില്‍ ജെഡിയുവിന് കിട്ടിയ സീറ്റും ഞങ്ങള്‍ കൈക്കലാക്കും.
ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് പെട്ടെന്നുണ്ടായ ഒരു ആവേശത്തിന്റെ പേരിലോ ഏതെങ്കിലുമൊരു പ്രത്യേക സംഭവത്തിന്റെ പേരിലോ അല്ല. ഒരു മുസ്ലീമെന്ന നിലയ്ക്ക് ദശകങ്ങള്‍ക്കിടെ ആദ്യമായി സംസ്ഥാനത്ത് സമാധാനം വന്നുചേര്‍ന്നത് ഞാന്‍ കണ്ടു. 11 വര്‍ഷമായി കലാപമോ കര്‍ഫ്യൂവോ ഇല്ല. ഒരു ഫീല്‍ഡ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ കലാപങ്ങള്‍ ഞാന്‍ അടുത്തുനിന്നു കണ്ടിട്ടുണ്ട്. കൈകാര്യം ചെയ്യാന്‍ പറ്റാത്തവിധം ഭയാനകമായിരുന്ന ഗുജറാത്തിനെ മോഡി മെരുക്കിയെടുക്കുന്നതും ഞാന്‍ കണ്ടു. 2002 നിര്‍ഭാഗ്യകരമായിരുന്നു. പക്ഷേ യാതൊരു ഭരണപരിചയവുമില്ലാത്ത, വെറും 4 മാസം മാത്രം പ്രായമുള്ള മോഡി ഗവണ്മെന്റ് ആയിരുന്നു അന്നത്തേത്. ഒരുപാട് മോശപ്പെട്ടുപോയ പേരും ചുമന്നായിരുന്നു മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ യാത്ര. ഗുജറാത്തില്‍ 2001ഇല് ഒരു ഭയാനകമായ ഭൂകമ്പവും പിന്നാലെ ഒരു കലാപവും ഉണ്ടായി.
- ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ മാറുന്ന നിലപാടുകള്മോഡി 2012 ഇലക്ഷനില്‍ ഒരു മുസ്ലീമിന് പോലും സീറ്റ് കൊടുത്തില്ലെന്ന് ഞാന്‍ കേട്ടിരുന്നു. ഏതെങ്കിലും മുസ്ലീം നിയമസഭയില്‍ കയറിയാല്‍ ആ മന്ദിരം മുഴുവനായി ഗംഗാജലത്തില്‍ കഴുകിവെടിപ്പാക്കുമെന്ന് മോഡി പ്രഖ്യാപിച്ചതായും ഞാന്‍ കെട്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഞാന്‍ സഫറിനോട് ചോദിച്ചുശുദ്ധ അസംബന്ധം! മോഡിയെ മുസ്ലീങ്ങളില്‍ നിന്നും അകറ്റാനായി എന്തൊക്കെ കള്ളങ്ങളാണ് ഈ കോണ്‍ഗ്രസ് തട്ടിവിടുന്നത് ! ഇത്തവണ മോഡിയെ അനങ്ങാന്‍ പോലുമാകാത്ത വിധം കെട്ടിയിട്ടിരിക്കുകയായിരുന്നു കോണ്‍ഗ്രസ് വിഎച്ച്പി ആര്‍എസ്എസ് ബജ്റംഗ്ദള്‍ സഖ്യം. ഈ ഇലക്ഷന് വിജയിക്കാനുള്ള ശേഷി ഒരു മുഖ്യഘടകമായിരുന്നു. നിയമസഭാ ഇലക്ഷനില്‍ മുസ്ലീങ്ങള്‍ക്ക് ടിക്കറ്റ് നാല്കാത്തതിനെ വിമര്‍ശിക്കുന്നവര്‍ എന്തേ ജില്ല, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ ബിജെപി ബാനറില്‍ നൂറുകണക്കിന്നു മുസ്ലീങ്ങള്‍ ജയിച്ചുകയറിയതിനെ അഭിനന്ദിക്കുന്നില്ല ? അങ്ങനെ ഒരു വികാരം മുസ്ലീങ്ങള്ക്കിടയിലുണ്ടായിരുന്നെങ്കില് എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെ മുസ്ലീം സ്ഥാനാര്‍ഥികളെ ബിജെപിയുടെ ഹിന്ദു സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തി ?ഈയിടെ ജാംനഗറിലെ ശാലയ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന ഇലക്ഷനില്‍ 27 ഇല് 27 സീറ്റും ബിജെപി ജയിച്ചു. അതില്‍ 24 ഉം മുസ്ലീങ്ങളായിരുന്നു. ഇത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണോ അതോ മുസ്ലീങ്ങള്‍ ബിജെപിയിലേക്ക് അടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണോ ഇത് ?
2012ഇലെ ഇലക്ഷനില്‍ 31% മുസ്ലീങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്തു. ആസിഫാഖാന്റെ ഭറൂച്ചില്‍ മാത്രം 35% മുസ്ലീങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്തു. ഈ ബിജെപി അനുകൂലതരംഗം കോണ്‍ഗ്രസ് മുസ്ലീം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സ്ഥലങ്ങളില്‍ പോലും ഉണ്ടായി. മുസ്ലീം വോട്ടുകള്‍ 38-62% നു ഇടയിലുള്ള സ്ഥലങ്ങളില്‍ പോലും കോണ്‍ഗ്രസ് തോറ്റുപോയി. അങ്ങനെയുള്ള ഫലം നിര്‍ണ്ണയിക്കുന്ന മണ്ഡലങ്ങളില്‍ ജയിച്ചത് ബിജെപിയുടെ ഹിന്ദു സ്ഥാനാര്‍ഥിയാണ്. എന്തുകൊണ്ട് ? ഞാന്‍ സിഎന്‍എന്‍ ഐബിഎന്‍ നോടു പറഞ്ഞത് 2012ഇലെ കൂടിയ വോട്ടുശതമാനം കണ്ടു നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ്. 75% വോട്ടുകള്‍ യഥാര്‍ഥത്തില്‍ ബിജെപിയെയും മോഡിയെയും അധികാരത്തില്‍ നിലനിര്‍ത്താനായി കൂടുതല്‍ മുസ്ലീങ്ങള്‍ വന്നു വോട്ട് ചെയ്തതിന്റെ ഫലമായി ഉണ്ടായതാണ്.
ഈ ഇലക്ഷന് മുന്‍പ് ധാരാളം മുസ്ലീങ്ങള്‍ പല തലങ്ങളിലായി ബിജെപി സ്ഥാനാര്‍ഥികളായി നിന്നു വിജയിച്ചതാണ്. ശാലയ പടിഞ്ഞാറേതീരത്തുള്ള ഒരു സ്ഥലമാണ്. ഒരിക്കല്‍ ഇത് കള്ളക്കടത്തിന് പേരുകേട്ട സ്ഥലമായിരുന്നു. വികസനം എല്ലാ അര്‍ഥത്തിലും അന്യമായ സ്ഥലം. കറന്റില്ല, റോഡുകളില്ല. മോഡി ഒരു നല്ല തീരദേശവികസനപദ്ധതി കൊണ്ടുവന്നു. അവിടെ ഒരുപാട് മുസ്ലീം ഗ്രാമങ്ങള്‍ ഉണ്ട്. ഇന്ന് ആ സ്ഥലം എത്രമാത്രം മാറിയെന്ന് നിങ്ങള്‍ തന്നെ പോയി കാണണം.
കഴിഞ്ഞ ഇലക്ഷനില്‍ ബിജെപി ടിക്കറ്റില്‍ 5 മുസ്ലീങ്ങള്‍ അവിടെ ജയിച്ചു. അതവിടെ വലിയൊരു മാറ്റം തന്നെയുണ്ടാക്കി. ബിജെപി വികസനം കൊണ്ടുവരുന്നുണ്ട്, ജനത്തിന്റെ പരാതികള്‍ പരിഹരിക്കുന്നുമുണ്ട്, പിന്നെന്തുകൊണ്ടു അവര്‍ക്ക് വോട്ട് ചെയ്തുകൂടാ എന്നവര്‍ മാറിച്ചിന്തിച്ചു.
ആ ഇലക്ഷന് ഫലം തന്നെ മോഡിയുടെ വികസനം കൊണ്ട് നേട്ടം നഗരത്തിലുള്ള മുസ്ലീങ്ങള്‍ക്ക് മാത്രമാണെന്ന വാദം പൊളിച്ചു. മുന്‍പ് ഒരു പരിഗണനയും കിട്ടാതെ ജീവിച്ചിരുന്ന ഗ്രാമീണരായ മുസ്ലീങ്ങള്‍ക്ക് പോലും പ്രയോജനം ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ സ്വാഭാവികമായും ബിജെപിക്കു വോട്ട് ചെയ്തുതുടങ്ങി. പഞ്ചായത്ത് ഇലക്ഷനില്‍ 60%ത്തിലേറെ സീറ്റുകള്‍ നേടിയത് ബിജെപിയാണ്. 76 നഗരപാലികകളില്‍ 45ഉം ബിജെപി നേടി. 20% പഞ്ചായത്തുകളില്‍ ബിജെപി മറ്റുള്ളവരുമായി 50-50യില്‍ വന്നു. കുറെ ആള്‍ക്കാരെ പ്രതിഷ്ഠിച്ചതുകൊണ്ട് വോട്ട് കിട്ടാന്‍ പോകുന്നില്ല. സ്ഥിരമായി അവഗണിച്ചിരുന്ന ഒരു പാര്‍ട്ടിക്ക് അവര്‍ വോട്ട് ചെയ്യുന്നതിന് കാരണം അടിസ്ഥാനതലത്തില്‍ നടക്കുന്ന വികസനം കൊണ്ട് അവര്‍ക്ക് കൂടി പ്രയോജനമുണ്ടാകുന്നു എന്ന തിരിച്ചറിവാണ്.
എന്നിരുന്നാലും, എന്റെ കാഴ്ചപ്പാടില്‍ മുസ്ലീം സമുദായത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് കുറച്ചു മുസ്ലീങ്ങള്‍ ഇലക്ഷനില്‍ ജയിച്ചതിനേക്കാള്‍ ഏറെ പ്രാധാന്യമുണ്ട്. കുറച്ചു മുസ്ലീങ്ങളോ സംവരണാര്ഹരോ ഇലക്ഷനില്‍ ജയിച്ചു കയറിയെന്നുവച്ച് സമുദായത്തിന് നേട്ടമുണ്ടാകാന്‍ പോകുന്നില്ല. മാത്രമല്ല, മിക്കവാറും ഇലക്ഷനില്‍ ജയിക്കുന്നവര്ക്കൊക്കെ പിന്നെ രാജാവു ചമയലാണ് പ്രധാനാജോലി. സമുദായത്തില്‍ നിന്നും കുറച്ചുപേര്‍ ജയിച്ചതുകൊണ്ട് കുറച്ചാള്‍ക്കാരുടെ കയ്യില്‍ അധികാരം വരുമെന്നല്ലാതെ വേറെ പ്രയോജനമില്ല. എന്നാല്‍ സമുദായത്തിന് സാംപതികമായി ഉയര്‍ച്ചയുണ്ടെങ്കില്‍ ഇങ്ങനെ ജയിച്ചവരോടു കൂടുതല്‍ സാമൂഹികപരിഗണയോടു കൂടിയുള്ള ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെടാന്‍ സാധിയ്ക്കും. ഇതാനിന്നു ഗുജറാത്തില്‍ സംഭവിക്കുന്നത്.
മോഡിയെ ഒരു ജനകീയനായ മുഖ്യന് എന്നു വിളിക്കുന്നത് വളരെ കുറഞ്ഞുപോകും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മോഡിയെ അദ്ദേഹത്തിന്റെ മണ്ഡലം നെഞ്ചേറ്റിയിരിക്കയാണ്. മോഡി സല്മാന് ഖാനെക്കാള്‍ വലിയ താരമാണ് അവര്‍ക്ക്. മോദിക്ക് വേണ്ടി മാത്രമായി വോട്ട് ചെയ്യാന്‍ പോകുന്ന നിരവധി മുസ്ലീങ്ങള്‍ ഉണ്ടവിടെ. ചില പ്രശസ്തരായ ഇസ്ളാമികപണ്ഡിതര് “മോദിക്ക് വോട്ട് ചെയ്യൂ, ഞങ്ങള്‍ക്ക് മോഡിയെ വേണം, അദ്ദേഹം തോറ്റുപോയാല്‍ ഞങ്ങളെ പിന്നെ അല്ലാഹുവിന് മാത്രമേ രക്ഷിക്കാന്‍ സാധിക്കൂ, മോഡി തോറ്റുപോയാല്‍ പിന്നെ ആരുവരുമെന്ന് ആര്‍ക്കറിയാം” എന്നൊക്കെ പറഞ്ഞിട്ടുള്ള കാര്യം എനിക്കറിയാം.
കഴിഞ്ഞ ഇലക്ഷനില്‍ 31% മുസ്ലീങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്തപ്പോള്‍ അത് പേടിച്ചിട്ടു ചെയ്തതാണെന്ന് ചിലര്‍ ആരോപിച്ചു. 2002ഇല് മുസ്ലീങ്ങള്‍ ശരിക്കും ഭയന്നിരുന്നു. അത്തവണ അവര്‍ മോദിക്ക് വോട്ട് നല്‍കിയില്ല. ഇത്തവണ അവര്‍ വോട്ട് കൊടുത്തു. അതെന്താ ഭയന്നിട്ടാണോ ? ഭയത്തിന്റെ അന്തരീക്ഷമുണ്ടായിരുന്ന 2002ഇല് മുസ്ലീങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്തില്ല. ഇപ്പോള്‍ അവര്‍ മാറിപ്പോയി. ഇന്ന് സമാധാനമുള്ള അന്തരീക്ഷത്തില്‍ അവര്‍ക്ക് ജീവിക്കാന്‍ സാധിയ്ക്കുന്നു. അവരെ ആരും ഒന്നിനും പ്രേരിപ്പിക്കുന്നില്ല. ഗുജറാത്ത് ഇലക്ഷനില്‍ കള്ളത്തരം നടന്നിട്ടുണ്ടെന്ന് ഒരിയ്ക്കലും പറയാന്‍ സാധിക്കില്ല.
ധനികരായ മുസ്ലീങ്ങള്‍ മാത്രമേ മോദിയോട് അടുത്തിട്ടുള്ളൂ എന്നുപറയുന്നത് പച്ചക്കള്ളമാണ്. പണമുള്ളവന് ബിജെപി വന്നാലും കോണ്‍ഗ്രസ് വന്നാലും ഏതാണ്ട് ഒരുപോലെയാണ്. വന്‍കിട വ്യവസായികള്‍ക്ക് സത്യത്തില്‍ അഴിമതി നിറഞ്ഞ ഒരു സര്‍ക്കാറിനെയാണ് ആവശ്യം. ആത്മാര്‍ഥതയുള്ള ഒരു ഭരണം സാധാരണക്കാരന് പ്രയോജനമുണ്ടാക്കുന്നു. അഹമ്മദാബാദില്‍ ഇനിയൊരു 200 ദിവസം കര്‍ഫ്യൂ ഉണ്ടായാല്‍പ്പോലും എന്നെപ്പോലെ ഒരു സാധാരണയാള്ക്ക് വീട്ടില്‍ റേഷന്‍ കിട്ടാതെ പട്ടിണിയാകുമെന്നോര്ത്തു വിഷമിക്കേണ്ടി വരില്ല. പക്ഷേ വഴിയരികത്ത് ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന ഒരു മുസ്ലീമിന് 2 ദിവസം കര്‍ഫ്യൂ ഉണ്ടായാല്‍പ്പോലും പട്ടിണി കിടക്കേണ്ടി വരും. എന്നാല്‍ മോഡിസര്‍ക്കാര്‍ ഗുജറാത്തിനെ കലാപരഹിതമാക്കി നല്ല ഭരണം കാഴ്ചവയ്ക്കുന്നു. അതുകൊണ്ടാണ് ഈ പാവപ്പെട്ടവര്‍ മോദിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ബിജെപിയിലേക്ക് കുറെ മുസ്ലീങ്ങള്‍ വരുന്നെങ്കില്‍ അങ്ങ് വന്നോട്ടേ എന്നു കരുതുന്നവരല്ല ബിജെപി നേതാക്കള്‍. അവര്‍ മുസ്ലീങ്ങളുമായി എല്ലാത്തരത്തിലും ഇടപഴകുന്നു. ഒരു സ്ഥാനാര്‍ഥി വന്നു നിങ്ങളുടെ തോളത്തുതട്ടി ഞാന്‍ നിങ്ങളുടെ വോട്ട് ചോദിക്കാനാണ് വന്നത് ബോസ് എന്നു പറയുന്ന ഒരു സമീപനം; അതാണ് മൂന്നാല് പ്രതിനിധികളേക്കാള്‍ സമുദായത്തിന് കുറച്ചുകൂടി അന്തസ്സുണ്ടാക്കുന്ന ഒന്ന്.
പിന്നെ, ചതിയനായ ഒരു മുസ്ലീമിനേക്കാള്‍ നല്ലവനായ ഒരു ഹിന്ദുവിനെ വിശ്വസിക്കാനാണ് എനിക്കു കൂടുതലിഷ്ടം. കോണ്‍ഗ്രസ് ചെയ്യുന്നതുപോലെ കണ്ണടച്ച് കുറെ മുസ്ലീങ്ങളെ മുസ്ലീം എന്ന ലേബലിന് വേണ്ടി നിലനിര്‍ത്തുന്നതിനേക്കാള്‍ നീതിമാനായ ഒരു അമുസ്ലീമിനെ കൂടെ നിര്‍ത്തുന്നതാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. ഞങ്ങള്‍ക്ക് ഒരു റബര്‍ സ്റ്റാമ്പിന്റെ ആവശ്യമില്ല. കഴിഞ്ഞ 50 കൊല്ലമായി കുറച്ചു റബര്‍ സ്റ്റാമ്പുകളെക്കാട്ടി കോണ്‍ഗ്രസ് ഞങ്ങളെ ചതിക്കുകയാണ്. ഞങ്ങള്‍ക്കിനി അവരെ ആവശ്യമില്ല. എന്തിനാണ് ഒരു ന്യൂനപക്ഷവികസനമന്ത്രാലയം ? ഒരു പൌരന് എന്ന നിലയില്‍ എന്റെ ഒരു അവകാശവും തരാതിരുന്നിട്ടു അര്‍ഹതയില്ലാത്ത ചിലത് വാരിത്തരാനോ ? ഭരണഘടനപ്രകാരം അനുവദിക്കാന്‍ കഴിയാത്ത സംവരണം എനിക്കു നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ എന്റെ സ്ഥലത്തു ഒരു പ്രൈമറി സ്കൂള്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടാല്‍, അത് നിങ്ങളെക്കൊണ്ട് വളരെ എളുപ്പം സാധിക്കുന്ന സംഗതിയായിട്ടുപോലും നിങ്ങള്‍ കോണ്‍ഗ്രസുകാര്‍ അതൊന്നു ചെവിക്കൊള്ളുന്നുപോലുമില്ല !
സത്യത്തില്‍ മോദിക്ക് ധാരാളം മുസ്ലീങ്ങളുമായി വ്യക്തിപരമായി വളരെ അടുപ്പമുണ്ട്. അദ്ദേഹവുമായി അടുത്തുപ്രവര്‍ത്തിക്കുന്ന ഒരു മുസ്ലീം ടീം തന്നെയുണ്ട്. സമുദായത്തില്‍ നീലയും വിലയുമുള്ള, ഉന്നതവിദ്യാഭ്യാസമുള്ള ആള്‍ക്കാരാണവര്‍. അവര്‍ സ്വന്തം ലാഭത്തിനുവേണ്ടി കൂടെ നില്ക്കുന്ന തരക്കാരല്ല. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുജറാത്തില്‍ പോയിട്ടു ഇന്ത്യയില്‍ ഒരിടത്തും തന്നെ ഇങ്ങനെ ആത്മാര്‍ഥമായി നില്ക്കുന്ന നല്ലൊരു മുസ്ലീം ടീമില്ല.
രാഹുല്‍ ഗാന്ധിയുടെ ടീമില്‍ നിങ്ങള്‍ക്ക് ഒരു നല്ല മുസ്ലീമിനെ കാണിച്ചുതരാന്‍ സാധിക്കുമോ ? യുപിയിലും ബിഹാറിലുമുള്ള മുസ്ലീം കോണ്‍ഗ്രസുകാര്‍ക്ക് അവിടെ പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നുണ്ടോ ?
ബിജെപിടിക്കറ്റില് ജയിച്ച നൂറുകണക്കിനു മുസ്ലീങ്ങളുടെ വിവരം മാധ്യമങ്ങള്‍ ആഘോഷിച്ചിട്ടില്ല. പക്ഷേ നിയമസഭാതെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് കൊടുക്കാത്തതിനെക്കുറിച്ച് അവര്‍ക്ക് വളരെ വിഷമമാണ്. അവര്‍ ഗുജറാത്തില്‍ നിന്നും എന്തെങ്കിലും മോശം വാര്‍ത്ത കിട്ടുന്നുണ്ടോ എന്നു കാത്തിരിക്കുകയാണ്. ഒന്നും കിട്ടിയില്ലെങ്കില്‍ അവര്‍ തന്നെ നുണക്കഥകള്‍ പടച്ചുവിടും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ കൂട്ടത്തോടെ മോദിക്ക് അനുകൂലമായി വോട്ട് ചെയ്തത് ഇന്ത്യ മുഴുവന്‍ മാറ്റം സൃഷ്ടിക്കും. മോദിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്ഥിയെങ്കില് കാര്യങ്ങള്‍ വളരെ എളുപ്പമാകും.
മുസ്ലീങ്ങളിലെ വരേണ്യവിഭാഗമാണ് മോഡിയുടെ കൂടെയുള്ളത് എന്നുവാദിക്കുന്നവര്‍ ഓര്‍ക്കേണ്ട കാര്യമാണ് മഹാനഗരങ്ങളിലെ ഹിന്ദുവരേണ്യവിഭാഗത്തിലെ വളരെക്കുറച്ചു ആള്ക്കാര് മോഡിയെ ചെകുത്താനായി ചിത്രീകരിക്കാന്‍ കടുത്ത ശ്രമം നടത്തുന്നുണ്ട് എന്നത്. ഗുജറാത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള, ആദരണീയരായ മുസ്ലീങ്ങളുടെ ഒരു ടീം തന്നെ മോഡി തയ്യാറാക്കിയിട്ടുണ്ട്. മൌലാന മദനിയെപ്പോലുള്ള ആള്ക്കാര് അവരുടെ നിലപാടില്‍ അയവുവരുത്താന്‍ തയ്യാറാകുന്നത് അതുകൊണ്ടു ത്തന്നെയാണ്. ഗുജറാത്തിമുസ്ലീങ്ങള്ക്ക് അഭിവൃദ്ധി ഉണ്ടാകുന്നുണ്ട് എന്നദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. വേര്തിരിവുകളുണ്ടെങ്കില് എങ്ങനെയാണ് പുരോഗതി നേടുന്നത് ?
മോഡി വരുന്നതിനുമുന്പ് ഗുജറാത്ത് ബിജെപിയില്‍ ഒരു മുസ്ലീം പോലുമില്ലായിരുന്നു. ഇന്ന് വളരെ ആദരണീയരായ മുസ്ലീങ്ങളാണ് ബിജെപിയുടെ വക്താക്കള്‍. കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, മുഖം രക്ഷിക്കാന്‍ വേണ്ടിപ്പോലും ആരുമില്ല. മുംബൈയിലും ഡെല്‍ഹിയിലുമുള്ള എന്‍ജിഓകളാണ് കോണ്‍ഗ്രസിനെ രക്ഷിക്കാനായി പെടാപ്പാട് പെടുന്നത്. ഗുജറാത്തിമുസ്ലീങ്ങള്ക്ക് മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലീങ്ങളെ മോഡിയുടെ ഭരണത്തിന്‍കീഴില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന് സാധിയ്ക്കും.
കോണ്‍ഗ്രസ് വിചാരിച്ചിരുന്നത് ഇവരാരും വേറെങ്ങും പോകില്ല, ആയുഷ്കാലം മുഴുവന്‍ ഞങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യും എന്നായിരുന്നു. മുസ്ലീങ്ങളുടെ അവസ്ഥയാണെങ്കില്‍ അങ്ങേയറ്റം ശോചനീയവും. കോണ്‍ഗ്രസ് ഇതൊക്കെ ചൂഷണം ചെയ്യുകയായിരുന്നു. എന്നാല്‍ ബിജെപിക്കാര്‍ വിചാരിച്ചത് മുസ്ലീങ്ങള്‍ ഏതായാലും അവര്‍ക്ക് വോട്ട് ചെയ്യാന്‍ പോകുന്നില്ല, പിന്നെ അവര്‍ക്ക് വേണ്ടി എന്തിന് മെനക്കെടണം എന്നായിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി ഒന്നു ലൈന്‍ മാറ്റിപ്പിടിച്ചു. ഫലം – ഭറൂച്ചിലെ 5 നിയമസഭാമണ്ഡലങ്ങള്‍ കൈപ്പിടിയില്‍. അതും 20% എങ്കിലും മുസ്ലീം വോട്ടുള്ളവ. ഒരു നിയമസഭാമണ്ഡലത്തില്‍ 49% മുസ്ലീം വോട്ടുള്ളയിടത്ത് ജയിച്ചത് ബിജെപി സ്ഥാനാര്‍ഥി. എല്ലാ ഹിന്ദുക്കളും ബിജെപിക്കു വോട്ട് ചെയ്തു എന്നല്ല ഇതിന്റെ അര്‍ത്ഥം. എല്ലായ്പ്പോഴും ഒരു 30-35% ഹിന്ദുക്കള്‍ വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിനാണ്. 35% മുസ്ലീം വോട്ടുള്ള വഗ്രയില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റത് മുസ്ലീങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാഞ്ഞിട്ടല്ല. സൂററ്റ് ഈസ്റ്റിലെ ലിംബായ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 40000 വോട്ടിന് തോറ്റു. ജബല്‍പ്പൂരിലെ മുസ്ലീം സംഖ്യ 625 വരും, അവിടെ 10000 മുസ്ലീം വോട്ട് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മെഹബൂബ് അലിഷാ, ആസിഫാഖാന്, ഹൈദരാബാദില്‍ നിന്നും വന്ന തയേബ തുടങ്ങിയ മുസ്ലീങ്ങള്‍ ബിജെപിക്കു വേണ്ടി വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. ബിജെപി സ്ഥാനാര്‍ഥികളാകട്ടെ, മുസ്ലീം പ്രദേശങ്ങളില്‍ എല്ലാം പരമാവധി ചടങ്ങുകള്‍ സംഘടിപ്പിച്ചു. അങ്ങനെയൊന്ന് മുന്‍പുണ്ടായിട്ടില്ല. മുന്‍പ് ഹിന്ദുക്കള്‍ പ്രചരണം നടത്തുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് സഹകരിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. ഇത്തവണ അവര്‍ മുസ്ലീം പ്രദേശത്ത് ഒരു സുരക്ഷയുടെയും ആവശ്യമില്ലാതെ തന്നെ പ്രചരണം നടത്തി. ബിജെപിക്കു ലഭിച്ച മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമായി എന്നു ഞാന്‍ കരുതുന്നു.
പ്രകടനം മോശമായ ചില ബിജെപി എംഎല്‍എമാര്‍ക്കെതിരെ വികാരമുണ്ടായി എന്നതൊഴിച്ചാല്‍ മോഡിയ്ക്കെതിരായി ഒരു ചലനവും ഉണ്ടായില്ല. കോണ്‍ഗ്രസ് ആകട്ടെ, ആര്‍എസ്എസ് ഉം ബിജെപി യും പുറന്തളിയ കേശുഭായിയുമായും വഗേലയുമായും കൈകോര്‍ത്ത് മോഡിയെ വെട്ടിലാക്കി. ഈ മോശം പ്രകടനക്കാരായ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ അവര്‍ കേശുഭായിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് ബിജെപിയുടെ വോട്ട് ചോര്‍ത്തിയേനെ. അങ്ങനെയാണ് കോണ്‍ഗ്രസ് മോഡിയെ പൂട്ടിയത്. അല്ലായിരുന്നുവെങ്കില്‍ മോശം പ്രകടനക്കാരായ എംഎല്‍എമാരും മന്ത്രിമാരുമൊന്നും പിന്നെ മല്സരിക്കാനേ ഉണ്ടാകുമായിരുന്നില്ല.