3 – ഗുജറാത്ത് മുസ്ലീങ്ങളുടെ സാമ്പത്തികസ്ഥിതി : ചില പ്രധാന വസ്തുതകള്‍

1 4 5 6

മോഡി ഗവണ്‍മെന്‍റ് കൊണ്ടുവന്ന ടൌണ്‍പ്ലാനിങ് സ്കീമുകളിലൂടെ ഇന്ന് ജൂഹപുര പോലും എസ്‌ജി റോഡും സി‌ജി റോഡും വഴി നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജൂഹാപുരയില്‍ ഡ്രെയിനേജ് ഇല്ലെന്ന ആരോപണം കേട്ടതിനെത്തുടര്‍ന്നു ഞാന്‍ അവിടെത്താമസിക്കുന്ന എന്റെ ബന്ധുവിനോടു ചോദിച്ചു. “ഡ്രെയിനേജ് സൌകര്യം പോലുമില്ലാത്തിടത്ത് എന്തിനാണ് നിങ്ങള്‍ താമസിക്കുന്നത് ?” അതിനു മറുപടിയായി ” ആര് പറഞ്ഞു ? ഞങ്ങള്‍ക്ക് ഇവിടെ ഡ്രെയിനേജ് ഉണ്ടല്ലോ” എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അതിശയിച്ചു. അതിനുശേഷം ആ സൌകര്യം ഞാന്‍ നേരില്‍കാണുകയുമുണ്ടായി. ജൂഹാപുരയുടെ ഒരുഭാഗം വേജാല്‍പ്പൂരുമായി ബന്ധപ്പെടുന്നതുകൊണ്ടു അവിടെ നല്ല വികസനമുണ്ട്. മറ്റെഭാഗം നദിയിലേക്കാണ് പോകുന്നത്. അതിനാല്‍ അവിടം ഒരു ആളൊഴിഞ്ഞ പ്രദേശമായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടുവര്‍ഷമായി അവിടെ ഒരു 60% എങ്കിലും വികസിച്ചു. അവിടെ പണ്ട് 10 ടണ്‍ മാലിന്യം ഉണ്ടായിരുന്നെങ്കില്‍ ഇന്നത് 5 ടണ്‍ ആയി കുറഞ്ഞു. മറ്റെ 5 ടണ്‍ മാലിന്യം ഒഴിഞ്ഞതിനെക്കുറിച്ച് എന്താ ആരും മിണ്ടാത്തത് ? എന്തായാലും നിങ്ങളുടെ ഡെല്‍ഹിയിലെ സക്കീര്‍നഗറിനെക്കാള്‍ വളരെ ഭേദമാണ് ജൂഹാപുര. സക്കീര്‍നഗറില്‍ ജീവിക്കുന്ന കാര്യം എനിക്കു ആലോചിക്കാന്‍ കൂടിവയ്യ. ഡെല്‍ഹിയില്‍ എന്താ ചേരികളില്ലേ? ജൂഹാപുരയില്‍ 2 കോടിക്കും 2.5 കോടിക്കും ഒക്കെയാണ് ഇന്ന് അപ്പാര്‍ട്ട്മെന്‍റുകള്‍ വിറ്റുപോകുന്നത്. അവിടം ഇന്ന് ശരിക്കും പുരോഗമിക്കുന്നു. അതൊരു ഗതിയില്ലാത്തവന്റെ ചേരിയല്ല.

ഞാന്‍ ജാനുവരി 2013ഇല്‍ ജൂഹാപുരയില്‍ പോവുകയുണ്ടായി. ആ സമയത്ത് അവിടെക്കണ്ട ചില പ്രദേശവാസികളോടും കച്ചവടക്കാരോടും സംസാരിച്ചു. ആ പ്രദേശമാകെ ഒരു ഉണര്‍വ്വിലാണ്. പുതിയവീടുകള്‍ വരുന്നു. പഴയവ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. റോഡ് നിറയെ വാഹനങ്ങള്‍. ചന്തയാണെങ്കില്‍ വളരെ തിരക്കേറിയത്. ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ നരകക്കുഴി പോലത്തെ ഗുജറാത്ത് ചേരി എനിക്കവിടെ കാണാന്‍ സാധിച്ചില്ല. ചില ഫോട്ടോകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

DSC00055 copyDSC00057 copyDSC00058 copyDSC00064 copy_1DSC00105 copyDSC00072 copyDSC00083 copy DSC00076 copy

താഴെ ജൂഹാപുരയിലെ പ്രധാന മാര്‍ക്കറ്റ്  

DSC00096 copyDSC00092 copyDSC00091 copy  DSC00100 copy

ജൂഹാപുരയിലെ വികസനം കുറഞ്ഞ മേഖലയിലെ ചിത്രങ്ങള്‍ താഴെ.

DSC00077 copyDSC00081 copy

DSC00098 copy

ജൂഹാപുര മെയിന്‍ റോഡിലെ മുഹമ്മദ്‌ ഹുസ്സൈന്‍ ഗാന്ധി സെന്ററും പീര്‍മുഹമ്മദ്‌ ഷാഹോസ്പിറ്റലും

DSC00060 copyDSC00063 copy      

സഫര്‍ തുടരുന്നു:

ഞാന്‍ മുംബൈയിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ കോസ്മോപൊളിറ്റന്‍ നഗരം. ഉന്നതര്‍ താമസിക്കുന്ന ബാന്ദ്രയും മൌണ്ട് മേരിയും പാലി ഹില്ലും പോലെയുള്ള സ്ഥലങ്ങളില്‍ ഇന്നും 70% സ്ഥലത്തും മുസ്ലീങ്ങള്‍ക്ക് ഫ്ലാറ്റ് വാങ്ങാന്‍ സാധിക്കില്ല. ഇതെന്റെ മുഖത്തുനോക്കി പറഞ്ഞ ആള്‍ക്കാരുണ്ട്. എന്റെ സര്‍നെയിം സരേഷ്.വാല എന്നായതുകൊണ്ടു ഞാന്‍ പാഴ്സിയാണെന്ന് കരുതിയാണ് പലരും പറഞ്ഞിട്ടുള്ളത്. ഈ 21ആം നൂറ്റാണ്ടില്‍ മുംബൈയില്‍ നിന്നും ഇതെത്ര തവണ കേള്‍ക്കേണ്ടി വന്നുവെന്ന് എനിക്കറിയില്ല. ഏതൊക്കെ ബില്‍ഡിങ്ങില്‍ നമുക്ക് വീടുവാങ്ങാന്‍ പറ്റില്ലെന്ന് ഏജന്‍റ് തന്നെ നമ്മോടുപറയും. ഒരു മുസ്ലീമിന് വീടുകൊടുക്കാന്‍ തയ്യാറായാലും അവര്‍ ആ കുടുംബത്തെ മുഴുവന്‍ ഇന്‍റര്‍വ്യു ചെയ്യും. ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിലെ കമ്മിറ്റിയുടെ മുന്നില്‍ ഒരിക്കല്‍ എന്റെ നിയന്ത്രണം വിട്ടുപോയി. “നിങ്ങളൊക്കെ ആരാന്നാ നിങ്ങളുടെ വിചാരം ? എനിക്കു നിങ്ങളെക്കാള്‍ സംസ്കാരമുണ്ട്. 600 വര്‍ഷത്തെ സംസ്കാരം. നിങ്ങള്‍ക്കെന്താണിത്ര അഹങ്കാരം?” ഇന്നവര്‍ ഞങ്ങളുമായി സഹകരണത്തിലാണ്. എല്ലാറ്റിനും സഫര്‍ ഭായി വേണം. മൌണ്ട് മേരിയിലുള്ള ഞങ്ങളുടെ ബില്‍ഡിങ്ങില്‍ ഇന്ന് രണ്ടു മുസ്ലീം കുടുംബങ്ങളുണ്ട്. ഇന്നവിടെ എനിക്കു നല്ല ബഹുമാനം കിട്ടുന്നു. ഭിന്നതകള്‍ക്കിടയില്‍ പാലമിടുന്നതും തെറ്റിദ്ധാരണകള്‍ നീക്കുന്നതും ഇരുകൂട്ടരും വിചാരിച്ചാല്‍ മാത്രം സാദ്ധ്യമാകുന്ന ഒന്നാണ്. മുസ്ലീങ്ങള്‍ എല്ലാ കുറ്റവും ഹിന്ദുക്കളുടെ മാത്രം തലയില്‍ കൊണ്ടിടുന്നത് ശരിയല്ല. ഹിന്ദുക്കളോട് മുസ്ലീങ്ങള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നതുകൂടി നോക്കണം.

അപ്പോള്‍ ഭിന്നതകള്‍ ഒഴിവാക്കാന്‍ മുസ്ലീങ്ങള്‍ കൂടി ശ്രമിക്കണമെന്നാണോ താങ്കള്‍ പറയുന്നത് ?

തീര്‍ച്ചയായും. നമ്മുടെ നേതാക്കള്‍ ഹിന്ദുക്കളെപ്പറ്റി ഒരു വളരെ തെറ്റായ ധാരണ മുസ്ലീങ്ങളുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതുപോലെ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ അറിഞ്ഞുകൊണ്ടു തന്നെ അവിശ്വാസം വളര്‍ത്തിയെടുത്തിട്ടുമുണ്ട്. മുസ്ലീങ്ങള്‍ വളരെ നെഗറ്റീവ് ആയ രീതിയില്‍ ജീവിച്ചിട്ട് ചേരിവല്‍ക്കരിക്കപ്പെടുന്നു എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത് ?

1985 ഇലെ ഗുജറാത്ത് കലാപകാലത്ത് ഞാന്‍ ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നു എന്റെ കുടുംബത്തോട് സംസാരിക്കുന്ന അവസരത്തില്‍ ഒരു ടാക്സി ഡ്രൈവര്‍ സര്‍ദാര്‍ജി എന്റെ സംഭാഷണം കേട്ടിട്ടു എന്നോടു പറഞ്ഞു ” മുല്ലാജി, ഇവിടെ താങ്കളെ ഒരു ഹിന്ദുവും വെറുക്കുന്നില്ല. നിങ്ങളുടെ മരിച്ചുപോയവരുടെ നിസാമുദ്ദീന്‍ ദര്‍ഗയെപ്പോലും ഞങ്ങള്‍ ആരാധിക്കുന്നു.”[സൂഫി സന്യാസിയുടെ ശവകുടീരം] ” നിസാമുദ്ദീന്‍ ഔലിയായെപ്പോലെ ആകൂ. നിങ്ങളെയും ഞങ്ങള്‍ ആരാധിക്കും! ഇവിടെ ഈ ദര്‍ഗയില്‍ മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ വരുന്നില്ലേ ? പിന്നെ ഹിന്ദുക്കള്‍ എന്തിന് നിങ്ങളെ വെറുക്കണം ?”

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ അവരുടെ മനോഭാവം മാറ്റുമ്പോള്‍ ഹിന്ദുക്കളും അതിനനുസരിച്ച് പ്രതികരിക്കുന്നു. സാധാരണ മുസ്ലീം വിവാഹങ്ങള്‍ക്ക് ഹിന്ദുക്കളെ ക്ഷണിക്കാറില്ല. പക്ഷേ എന്റെ മകളുടെ വിവാഹത്തിന് ഞാന്‍ 400 ഹിന്ദുക്കളെ ക്ഷണിച്ചു. അവര്‍ക്കായി സസ്യഭക്ഷണം പ്രത്യേകം തയ്യാര്‍ ചെയ്തുകൊടുക്കുകയും ചെയ്തു. ഓരോ ഹിന്ദുസ്ത്രീയും അന്നെന്നോട് പറഞ്ഞു ” നിങ്ങള്‍ ചെയ്തത് ഒരു വലിയ കാര്യമാണ്. സ്ത്രീകളോടൊപ്പം ഇരുന്നു സംസാരിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്.” അതിനെന്നെ എല്ലാവരും അഭിനന്ദിച്ചു. ഇതൊരു പാരമ്പര്യരീതിയിലുള്ള മുസ്ലീം വിവാഹമാണെന്നറിഞ്ഞിട്ടും അവരെല്ലാം വന്നു. ആരെങ്കിലും വേണ്ടേ ഈ മഞ്ഞുരുക്കാന്‍ ? എത്രകാലം നമ്മള്‍ ഒരേധാരണയില്‍ ജീവിക്കും ?

1 4 5 6